For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായി പല്ലവി തന്റെ ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് സായി പല്ലവി. ബാലതാരമായിട്ടാണ് താരം സിനിമയിൽ എത്തുന്നത്. 2015 ൽ പുറത്തിറങ്ങയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പ്രേമം ഹിറ്റായതോടെ നിരവധി ചിത്രങ്ങൾ സായി പല്ലവി തേടി എത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും സജീവമാണ്. നടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

  chiranjeevi-sai pallavi


  ഇപ്പോഴിത സായി പല്ലവിയെ കുറിച്ച തെലുങ്ക് താരം ചിരഞ്‍ജീവി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. നടന്‌റെ പുതിയ ചിത്രമായ ഭോലാ ശങ്കറിലെ ഓഫർ സായി പല്ലവി സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നതായാണ് നടൻ പറയുന്നത്. നാഗചൈതന്യ- സായി പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രിവ്യുവിന് എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സായി പല്ലവയ്ക്ക് പകരം കീർത്തി സുരേഷാണ് ഭോലാ ശങ്കറിൽ എത്തുന്നത്.

  ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, പിന്നീട് ഡിലീറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി കിഷേർ സത്യ

  നടന്റെ വാക്കുകൾ ഇങ്ങനെ... ' സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും ചെയ്തു. അതിന് തനിക്ക് വളരെയധികം നന്ദിയുണ്ടെന്നും സന്തോഷമാണെന്നും' ചിരഞ്ജീവി പ്രിവ്യൂ ഷോയിൽ പറഞ്ഞു. സിനിമ നിരസിക്കാനുണ്ടായ കാരണവും നടി വെളിപ്പെടുത്തിയിരുന്നു. 'റീമേക്ക് ചിത്രങ്ങൾ തനിക്ക് ചെയ്യാൻ ഭയമാണെന്നാണ് സായി പല്ലവി കാരണമായി പറഞ്ഞത്. അതുകൊണ്ടാണ് ഈ സിനിമ വേണ്ട‍െന്ന് വച്ചതെന്നും' നടന് മറുപടിയായി താരം പറഞ്ഞു കീർത്തി സുരേഷാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത്. രക്ഷാബന്ധൻ ദിനത്തിൽ കീർത്തി സുരേഷ് ചിരഞ്ജീവിക്ക് രക്ഷാബന്ധൻ കെട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  വലിയ സന്തോഷത്തിന് പിന്നാലെ നടി മിയയെ തേടി ഒരു ദുഃഖ വാർത്ത, ആദരാഞ്ജലി അർപ്പിച്ച് ആരാധകർ

  ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ രണ്ട് വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

  ആചാര്യ', ലൂസിഫർ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കായ 'ഗോഡ് ഫാദർ' തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിരഞ്ജീവിയുടെ ചിത്രങ്ങൾ. ലൂസിഫറിൽ ചിരഞ്ജീവിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിജു മേനോൻ ആണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മലയാളത്തിൽ വിവേക് ഒബ്റോയി ചെയ്ത കഥാപാത്രത്തെയാണ് തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്. അതേസമയം പൃഥ്വിരാജ് ചെയ്ത സയീദ് മസൂദ് എന്ന കഥാപാത്രത്തിനായി ബോളിവുഡ് താരം സൽമാൻഖാനെ സമീപിച്ചിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ തിരക്കുകൾ കാരണം നടൻ ഈ ഓഫർ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതേസമയം കഥാപാത്രത്തിന്റെ ദൈർഘ്യ കുറവ് കാരണം നടൻ ഈ കഥാപാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുണ്ട്. അതേസമയം സല്‍മാനു പകരം തമിഴ് താരം വിക്രത്തെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനമെന്നും തെലുങ്ക് വിനോദമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിൽ നയൻതാരയും എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ചിരഞ്ജീവിയുടെ നായികയായിട്ടാണ് നടി എത്തുന്നത്.

  ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. മാറ്റങ്ങളോടെയാണ് ചിത്രം തെലുങ്കിലെത്തുന്നത്. സുജീത്ത്, വി.വി വിനായക് എന്നീ പേരുകൾ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടർന്ന് ഇവരെ മാറ്റുകയായിരുന്നു. തമിഴ് സംവിധായകൻ മോഹൻരാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തുടക്കത്തിൽ പൃഥ്വിരാജിനെ സമീപിച്ചാതായും വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ തിരിക്കുകൾ കാരണം നടൻ ഈ ഓഫർ നിരസിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

  Read more about: sai pallavi chiranjeevi
  English summary
  Chiranjeevi Opens Up He Prayed 'Sai Pallavi' Should Not Accept His Film, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X