For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സ്വാഭാവിക അഭിനയം അവർക്കിഷ്ടമാണ്; ആർട്ടിഫിഷ്യൽ അല്ലല്ലോ; സ്വന്തം അഭിനയത്തെ പുകഴ്ത്തി ചിരഞ്ജീവി

  |

  തെലുങ്ക് നടൻ ചിരഞ്ജീവി നായകൻ ആയെത്തിയ സിനിമയാണ് ​ഗോഡ്ഫാദർ. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് സിനിമ. തിയറ്റർ റിലീസിലൂടെ മികച്ച കലക്ഷനാണ് സിനിമ നേടിയത്. കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തത്. ഒടിടി റിലീസിന് പിന്നാലെ സിനിമയ്ക്ക് കേരളത്തിൽ നിന്നും വ്യാപക ട്രോളുകളാണ് വരുന്നത്. ചിരഞ്ജീവിയുടെ അഭിനയം മോശമാണെന്ന് പറഞ്ഞാണ് ട്രോളുകൾ വരുന്നത്.

  ചിരിഞ്ജീവിയുടെ ചില രം​ഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇതിനിടെ ചിരഞ്ജീവി അടുത്തിടെ ഫിലിം കംപാനിയന് നൽകിയ അഭിമുഖവും വൈറൽ ആവുകയാണ്. തന്റെ അഭിനയത്തെ പുകഴ്ത്തി സംസാരിക്കുകയാണ് ചിരഞ്ജീവി അഭിമുഖത്തിൽ.

  Also Read: ആളുകളെ തിരിച്ചറിയാതായി, ഞാൻ പറഞ്ഞാലേ മരുന്ന് കഴിക്കുമായിരുന്നുള്ളൂ; വൈകുന്നേരങ്ങളിലെ ആ വിളി...; സിദ്ധാർത്ഥ്

  'ഞാനെന്ത് ചെയ്താലും ആരാധകർക്ക് ഇഷ്ടമാണ്. അവരത് അനുകരിക്കുന്നു. ഇതൊക്കെ ചെയ്യാൻ നീ ആരാ ചിരഞ്ജീവി ആണോ എന്ന് പ്രയോ​ഗം വരെ ഉണ്ടായിരുന്നു. ഞാനെന്ത് ചെയ്താലും, ഏത് വസ്ത്രം ധരിച്ചാലും എല്ലാം ഫാൻസ് അനുകരിക്കുന്നു. ആരാധകരെ മനസ്സിൽ കണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. പാട്ടുകളിലെ ചില സീനുകളിൽ എനിക്ക് ആരാധകരോട് സംസാരിക്കാം'

  Also Read: 'ദുൽഖറിന് കിട്ടാത്ത ഭാഗ്യം അന്ന് എനിക്ക് മമ്മൂക്ക തന്നു, ലാലേട്ടൻ പൊക്കിയപ്പോൾ ഞാൻ അമ്പരന്നു'; ശരത്ത് പ്രകാശ്

  'എന്റെ സീനിയേർസിനോടുള്ള എല്ലാം ബഹുമാനവും നിലനിർത്തി പറയട്ടെ, എന്റെ വരവോടെയാണ് പാട്ടും ഡാൻസും ആക്ഷനും ആളുകൾ ആസ്വദിച്ച് തുടങ്ങിയത്. മുൻപ് ​ഗാനരം​ഗം വരുമ്പോൾ ആളുകൾ അത് ചെറിയ ഇന്റർവെൽ പോലെ ആണ് കണ്ടിരുന്നത്. ഭൂരിഭാ​ഗം ഫൈറ്റ് സീനുകളും ചെയ്തിരുന്നത് ഡ്യൂപ്പുകൾ ആയിരുന്നു. ആദ്യമായി സ്ത്രീകൾ പോലും എന്റെ ആക്ഷൻ രം​ഗങ്ങൾ ആസ്വദിക്കാൻ തുടങ്ങി. കാരണം എല്ലാം ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്'

  'അങ്ങനെയാണ് സിനിമകളിൽ ഞാൻ മാറ്റം കൊണ്ട് വന്നത്. എന്റെ അഭിനയവും ആളുകൾക്ക് ഇഷ്ടമായി തുടങ്ങി. കാരണം അഭിനയം വളരെ സ്വാഭാവികമാണ്. ആർട്ടിഫിഷ്യൽ ആയി ഒന്നും ഇല്ല. ഇങ്ങനെ നിരവധി കാര്യങ്ങൾ എനിക്ക് ഈ സ്ഥാനം ലഭിക്കാൻ സഹായിച്ചു. നിർമാതാക്കളും സംവിധായകരും എനിക്ക് നല്ല കണ്ടന്റുകൾ തന്നു'

  മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു ലൂസിഫർ സിനിമ. 2019 ലാണ് റിലീസ് ചെയ്യുന്നത്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ലൂസിഫർ. സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സിനിമയിലൂടെ പൃഥിരാജ് അടയാളപ്പെടുത്തി. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിൽ എത്തിയത്.

  നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. മഞ്ജു വാര്യർ, സാനിയ ഇയപ്പൻ, ടൊവിനോ തോമസ്, വിവേക് ഒക്റോയ് തുടങ്ങി വൻതാര നിരയാണ് സിനിമയിൽ അണിനിരന്നത്.

  മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലൂസിഫർ ആണ്. മലയാളത്തിലും വൻ കലക്ഷൻ സിനിമ നേടി. അതേസമയം ലൂസിഫറിനേക്കാൾ വലിയ ബജറ്റിലാണ് ​ഗോഡ്ഫാദർ ഒരുക്കിയത്. സൽമാൻ ഖാൻ അതിഥി വേഷത്തിൽ സിനിമയിൽ എത്തിയിരുന്നു.

  ലൂസിഫറിൽ പൃഥി ചെയ്ത സയിദ് മസൂദ് എന്ന വേഷമാണ് സൽമാൻ ഖാൻ ​ഗോഡ്ഫാദറിൽ ചെയ്തത്. പ്രതിഫലം വാങ്ങാതെ ആണ് സൽമാൻ സിനിമയിൽ അഭിനയിച്ചത്. നയൻതാരയായിരുന്നു ​ഗോഡ്ഫാദറിലെ നായിക. മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് നയൻതാര ചെയ്തത്.

  Read more about: chiranjeevi
  English summary
  Chiranjeevi Praising His Own Acting Skills; Interview Goes Viral Amid Trolls On Godfather
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X