For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വിവാഹ ബന്ധവും ഉപേക്ഷിച്ച് മകൾ വീട്ടിൽ; 35 കോടിയുടെ സമ്മാനം നൽകി ചിരഞ്ജീവി

  |

  തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. 67 കാരനായ നടൻ ഇപ്പോഴും തെലുങ്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരപുരുഷൻ ആണ്. തെലുങ്കിൽ ഡാൻസ്, ഫെെറ്റ് സീനുകൾ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം ലഭിച്ച് തുടങ്ങിയ കാലഘട്ടത്തിലാണ് ചിരഞ്ജീവി എന്ന താരത്തിന്റെ ഉദയം. ഇന്ന് അഭിനേതാവ് എന്നതിനൊപ്പം തന്നെ നിർമാതാവ് കൂടിയാണ് ചിരഞ്ജീവി.

  നടന്റെ സിനിമകളിൽ മിക്കതും ഭാ​ഗികമായോ പൂർണമായോ നിർമ്മിക്കുന്നത് ചിരഞ്ജീവിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനി ആണ്. ചിരഞ്ജീവിയുടെ പിൻമുറക്കാർ തന്നെയാണ് തെലുങ്കിലെ യുവനിരയിലെ താരങ്ങളും. നടൻ രാം ചരൺ ചിരഞ്ജീവിയുടെ മകനാണ്.

  Also Read: എന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഞാൻ ആദ്യമേ പറഞ്ഞു, ​ഗായത്രി നൽകിയ മറുപടി; ​ഗിന്നസ് പക്രു

  അല്ലു അർജുന്റെ അമ്മാവനാണ് ചിരഞ്ജീവി. സൂപ്പർ സ്റ്റാറുകൾ അരങ്ങ് വാഴുന്ന ആന്ധ്രയിലും തെലങ്കാനയിലും ചിരഞ്ജീവി കുടുംബത്തിന് വലിയ സ്വാധീനം ഉണ്ട്. കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന നടനാണ് ചിരഞ്ജീവി.

  മകൻ രാം ചരൺ അച്ഛനാവാൻ പോവുന്ന വാർത്ത ചിരഞ്ജീവി ആണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് രാം ചരണും ഭാര്യ ഉപാസനയും അച്ഛനമ്മമാരാവാൻ പോവുന്നത്. കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു ഉപാസന.

  Also Read: 'എന്റെ രണ്ട് പെൺമക്കളും ഡാൻസിലേക്ക് വന്നാൽ സന്തോഷമാകും, അമ്മ ഹാപ്പിയാണ്'; പുതിയ തുടക്കത്തെ കുറിച്ച് സൗഭാ​ഗ്യ!

  ഇപ്പോഴിതാ ചിരഞ്ജീവിയുടെ കുടുംബത്തിൽ നിന്നുമുള്ള പുതിയാെരു വിവരമാണ് പുറത്ത് വരുന്നത്. ഇളയ മകൾ ശ്രീജയ്ക്ക് സമ്മാനം നൽകിയിരിക്കുകയാണ് ചിരഞ്ജീവി. 35 കോടി വില വരുന്ന വീടാണ് ചിരഞ്ജീവി മകൾക്ക് നൽകിയിരിക്കുന്നത്.

  നേരത്തെ ഏക്കർ കണക്കിന് സ്വത്തുകളും ചിരഞ്ജീവി മക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കും നൽകിയിട്ടുണ്ടത്രെ. ഇളയ മകളോട് പ്രത്യേക വാത്സല്യം ചിരഞ്ജീവിക്കുണ്ട്. ശ്രീജയുടെ വിവാ​ഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴെല്ലാം ചിരഞ്ജീവി മകൾക്കൊപ്പം നിന്നു,

  ശ്രീജയുടെ രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. 2007 ലാണ് ശ്രീജ ആദ്യം വിവാഹം കഴിക്കുന്നത്. സിരിഷ് ഭരദ്വാജ് ആയിരുന്നു ആദ്യ ഭർത്താവ്. എന്നാൽ 2011 ൽ ഇരുവരും വേർപിരിഞ്ഞു. സിരിഷിനെതിരെ ഹരാസ്മെന്റ് കേസും ശ്രീജ ഫയൽ ചെയ്തു. ഇതിന് ശേഷമാണ് ബിസിനസ്മാൻ കല്യാൺ ദേവുമായി ശ്രീജ കൊനിഡൊല അടുക്കുന്നത്.

  കടുത്ത പ്രണയത്തിലായ ഇരുവരും 2016 ൽ വിവാഹം കഴിച്ചു. ബാം​ഗ്ലൂരിൽ വെച്ച് ആഡംബര പൂർണമായിരുന്നു വിവാഹം നടന്നത്. എന്നാൽ ഈ വിവാഹവും നീണ്ടു നിന്നില്ല. ഔദ്യോ​ഗിക പ്രസ്താവന പുറത്ത് വിട്ടില്ലെങ്കിലും താരപുത്രി ഈ വിവാഹ ബന്ധവും വേണ്ടെന്ന് വെച്ചത്രെ.

  ആദ്യ വിവാഹത്തിൽ ഒരു മകളും രണ്ടാം വിവാഹത്തിലെ മകളുമുൾപ്പെടെ രണ്ട് മക്കളാണ് ശ്രീജയ്ക്ക് ഉള്ളത്. മൂന്നാം വിവാഹത്തിന് ശ്രീജ ഒരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

  ​ഗോഡ്ഫാദർ ആണ് ചിരഞ്ജീവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. നയൻതാര ആണ് സിനിമയിൽ നായിക ആയെത്തിയത്. ബോളിവുഡ് താരം സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തി.

  മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷമാണ് തെലുങ്കിൽ ചിരഞ്ജീവി ചെയ്തത്. മഞ്ജു വാര്യർ ചെയ്ത വേഷത്തിൽ നയൻതാരയും അഭിനയിച്ചു. നടന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: chiranjeevi
  English summary
  Chiranjeevi's Expensive Gift To Daughter Sreeja; Latest Buzz From Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X