മെഗാസ്റ്റാറിന്റെ മരുമകളുടെ വിവാഹനിശ്ചയം! നിഹാരികയുടെ പ്രണയവിവാഹമാണോ? തെലുങ്കില്‍ നിന്നും വിവാഹവിശേഷം

തെലുങ്കില്‍ നിന്നും നടന്‍ റാണ ദഗ്ഗുപതിയുടെ വിവാഹം വളരെ ആഘോഷ പൂര്‍വ്വം നടത്തിയതിന്റെ വിശേഷങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനായിരുന്നു റാണയുടെ വിവാഹം. ഇപ്പോഴിതാ നടിയും താരപുത്രിയുമായ തെലുങ്ക് താരം നിഹാരിക കോനിഡേലയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ചിരഞ്ജീവിയും രാം ചരണുമടക്കമുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചിത്രങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം സൂചിപ്പിച്ച് കൊണ്ട് നിഹാരിക പ്രതിശ്രുത വരനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ആഗസ്റ്റ് പതിമൂന്നിനായിരുന്നു നിശ്ചയം തീരുമാനിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നിശ്ചയമെന്നാണ് അറിയുന്നത്.

 niharika-chaithanya

വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ചൈതന്യ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ മാസം തന്നെ ഹൈദരബാദില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് അറിയുന്നത്. തെലുങ്കിലെ നടിയും ദേശീയ മാധ്യമങ്ങളടക്കം ഇത് വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അതെല്ലാം അസത്യങ്ങളാണെന്ന് താരകുടുംബം അറിയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്‍.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

പ്രിയതമനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ചൈതന്യ ബിസിനസുകാരനാണെങ്കിലും ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവുവിന്റെ മകനാണ്. ചൈതന്യയുടെ പിതാവ് മാത്രമല്ല പ്രശസ്ത പോലീസ് കുടുംബമാണ് അദ്ദേഹത്തിന്റേത്. ഇരുവരുടെയും പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെന്നുമാണ് അറിയുന്നത്.

 niharika-chaithanya

ബാഹുബലി താരം പ്രഭാസുമായി വിവാഹിതയാവുന്നു എന്ന പേരിലായിരുന്നു നിഹാരിക അറിയപ്പെട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം താരകുടുംബം അംഗീകരിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രതിശ്രുത വരന്റെ മുഖം വ്യക്തമാക്കിയുള്ള ചിത്രങ്ങളുമായി നിഹാരിക എത്തിയത്.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ചൈതന്യയുടെ ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് ആശംസകള്‍ അറിയിച്ച് നിഹാരിക എത്തിയിരുന്നു. 'ഈയൊരു ചിരിയില്‍ മുറി മുഴുവന്‍ പ്രകാശം നിറയും. ആലിംഗനങ്ങള്‍ വീട്ടിലെ പോലെയാണെന്ന് തോന്നിപ്പിക്കും. ചൈ നീയാണ് എന്റെ സന്തോഷയിടം. പലരില്‍ നിന്നും ആദ്യത്തേത് ഇതാ. എല്ലാത്തിലും ഏറ്റവും മികച്ചത് നിങ്ങള്‍ അര്‍ഹിക്കുന്നു. എന്നുമായിരുന്നു നിഹാരികയുടെ ആശംസ.

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X