'അച്ഛനോട് പറയാൻ കഴിയാത്ത കാര്യങ്ങൾ വരെ എന്നോട് പറയുന്നവനാണ്'; വരുണിനോട് ഇപ്പോഴും ദേഷ്യമുണ്ടെന്ന് ചിരഞ്ജീവി!
തെലുങ്കിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബങ്ങളിൽ ഒന്നാണ് കോനിഡേല ഫാമിലി. സൗത്ത് ഇന്ത്യയിലെ താര മൂല്യമുള്ള താരങ്ങളിൽ ഏറെപ്പേരും കോനിഡേല കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും ഏതെങ്കിലുമൊരു തരത്തിൽ സിനിമയിൽ പ്രവർത്തിച്ചിരുന്നവരോ പ്രവർത്തിക്കുന്നവരോ ആണ്. അത്തരത്തിൽ കോനിഡേല ഫാമിലിയിലെ ഇളം തലമുറയിലുള്ളവരിൽ പ്രധാനിയാണ് വരുൺ തേജ്. നാഗേന്ദ്ര ബാബുവിന്റെയും പത്മജ കോനിഡേലയുടെയും മകനായ വരുണിന്റെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.
നടന്റെ ഭാര്യ ലാവണ്യയും സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായിക നടിമാരിൽ ഒരാളാണ്. വരുൺ മാത്രമല്ല കോനിഡേല കുടുംബത്തിലേക്ക് സഹതാരത്തെ ഭാര്യയായി കൈപിടിച്ച് കയറ്റിയിട്ടുള്ളത്. പവൻ കല്യാണിന്റെ രണ്ടാം ഭാര്യ രേണു ദേശായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു.

വരുൺ തേജിന്റെ അമ്മ പത്മജയും ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്നു. പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യ അന്നയും അഭിനേത്രിയാണ്. റഷ്യന്‍ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. തീന്‍ മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അന്നയുമായി പവന്‍ കല്യാണ്‍ പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി.
പൊലേന അഞ്ജന പവാനോവ, മാര്‍ക്ക് ശങ്കര്‍ പവാനോവിച്ച് എന്നിവരാണ് മക്കള്‍. മോഡലിങ്ങ് കൂടാതെ വലിയ ഹോട്ടല്‍ ശൃംഖലയുടെ ഉടമ കൂടിയാണ് അന്ന. ആദ്യ രണ്ട് വിവാഹങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പവന്‍ കല്യാണ്‍ അന്നയെ വിവാഹം ചെയ്യുന്നത്. 1997ലാണ് പവന്‍ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. പത്തൊമ്പതുകാരിയായ നന്ദിനിയേയാണ് നടന്‍ വിവാഹം ചെയ്തത്. കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ വിവാഹബന്ധം പക്ഷെ 2008ല്‍ അവസാനിച്ചു.
നടി രേണു ദേശായിയുമായുള്ള ബന്ധമാണ് ഈ വിവാഹമോചനത്തിന് കാരണമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷംതന്നെ പവന്‍ രേണുവിനെ വിവാഹം ചെയ്യുകയും ചെയ്തു. 2012ല്‍ ആ വിവാഹവും അവസാനിച്ചു. അകിറ നന്ദന്‍, ആദ്യ എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടികള്‍ ഈ ബന്ധത്തിലുണ്ട്. അതിനുശേഷം 2013ലാണ് അന്നയുമായുള്ള പവന്റെ വിവാഹം നടന്നത്.
എല്ലാ താരജോഡികളേയും പോലെ തന്നെ സിനിമാ സെറ്റാണ് വരുണിന്റെയും ലാവണ്യയുടെയും പ്രണയത്തിന് കാരണമായത്. ഇരുവരും 2017ൽ പുറത്തിറങ്ങിയ മിസ്റ്റർ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ വെച്ച് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് നയിച്ചു.
പിന്നീട് അന്തരീക്ഷം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചു. ലാവണ്യയും വരുണും തുടക്കത്തിൽ പ്രണയം രഹസ്യമായി സൂക്ഷിച്ചു. പിന്നീട് ഗോസിപ്പുകൾ വരാൻ തുടങ്ങി. അപ്പോഴും ഇരുവരും പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി.

പിന്നീട് 2023ൽ പെട്ടന്നൊരു ദിവസം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അതേ വർഷം നവംബറിൽ താരജോഡികൾ വിവാഹിതരായി. വരുൺ തേജിൻ്റെയും ലാവണ്യയുടെയും വിവാഹം ഇറ്റലിയിൽ വെച്ചാണ് നടന്നത്. മെഗാ കുടുംബത്തിലെ അംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
എന്നാൽ വരുൺ തേജും ലാവണ്യയും തമ്മിലുള്ള പ്രണയത്തിൽ ചിരഞ്ജീവിക്ക് ദേഷ്യമുണ്ട്. ഇതിൻ്റെ കാരണം ചിരഞ്ജീവി തന്നെ ഒരു ചടങ്ങിൽ വെളിപ്പെടുത്തി. അടുത്തിടെ വരുൺ തേജിൻ്റെ പുതിയ ചിത്രമായ ഓപ്പറേഷൻ വാലൻ്റൈൻ്റെ പ്രീ-റിലീസ് ചടങ്ങിൽ മുഖ്യാതിഥിയായി ചിരഞ്ജീവി എത്തിയിരുന്നു.
വരുൺ തേജ്-ലാവണ്യ പ്രണയം നേരത്തെ അറിയാമായിരുന്നുവോയെന്ന ചോദ്യം അവതാരക ചോദിച്ചപ്പോഴാണ് സരസമായി ചിരഞ്ജീവി മറുപടി നൽകിയത്. വരുൺ തേജ് എന്നോട് എല്ലാം പറയുന്ന കൂട്ടത്തിലാണ്. ഞാൻ അദ്ദേഹത്തിന് പ്രചോദനമാണെന്നെല്ലാം അദ്ദേഹം പറയാറുണ്ട്.
അച്ഛനോട് പറയാൻ പറ്റാത്ത കാര്യങ്ങൾ വരെ അവൻ എന്നോട് പറയാറുമുണ്ട്. എന്നാൽ ലാവണ്യയുമായുള്ള പ്രണയത്തെക്കുറിച്ച് അവൻ എന്നോട് പറഞ്ഞില്ല. അതിന് അദ്ദേഹത്തോട് എനിക്ക് ഇപ്പോഴും ദേഷ്യമുണ്ട് എന്നാണ് ചിരഞ്ജീവി പറഞ്ഞത്. ബഹുമാനം ഉള്ളതുകൊണ്ട് ഭയന്നാണ് താൻ പ്രണയത്തിൻ്റെ കാര്യം മറച്ചുവെച്ചതെന്നും എന്നാൽ പരസ്യപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ആദ്യം പറഞ്ഞത് അമ്മാവനോടാണെന്നും വരുൺ മറുപടിയായി പറഞ്ഞു.


Click it and Unblock the Notifications











