'ഞാൻ ചെയ്താൽ സൂപ്പർഹിറ്റാകുമായിരുന്നു... സെന്റിമെന്റ്സ് നന്നായി വഴങ്ങും'; വെങ്കിടേഷിനെ കുറിച്ച് ചിരഞ്ജീവി!

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് തെലുങ്ക് നടൻ വെങ്കിടേഷ്. അറുപത്തിമൂന്നിൽ എത്തി നിൽക്കുന്ന താരം തെലുങ്കിലെ യുവതാരങ്ങളെ കടത്തിവെട്ടുന്ന തരത്തിൽ ഇപ്പോഴും ഡാൻസ്, ഫൈറ്റ്, റൊമാൻസ് എന്നിവ കൈകാര്യം ചെയ്യും. 30 വർഷത്തിലേറെയായി വെങ്കിടേഷ് തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളികൾക്കും സുപരിചിതനാണ്. തെലുങ്ക് സിനിമകളിൽ മാത്രമല്ല ബോളിവുഡ് ചിത്രങ്ങളിലും വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് വെങ്കിടേഷ്.

ഇതുവരെ താരം നിരവധി തവണ നന്ദി അവാർഡും ഫിലിംഫെയർ അവാർഡുകളും മറ്റ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം പ്രൊഡക്ഷൻ കമ്പനികളിലൊന്നായ സുരേഷ് പ്രൊഡക്ഷൻസിന്റെ സഹ ഉടമ കൂടിയായ വെങ്കിടേഷിനെ സിനിമയിലേക്ക് എത്തിച്ചത് സിനിമാ കുടുംബത്തിലെ അം​ഗമാണ് എന്നത് തന്നെയാണ്.

Chiranjeevi Venkatesh

സിനിമ നിർമാണമായിരുന്നു പഠനത്തിനുശേഷം വെങ്കിടേഷിന്റെ ലക്ഷ്യമെങ്കിലും എത്തിപ്പെട്ടത് അഭിനയത്തിലേക്കാണ്. വിക്ടറി വെങ്കിടേഷും മെഗാസ്റ്റാർ ചിരഞ്ജീവിയും തമ്മിൽ നല്ല ആത്മ ബന്ധമുണ്ട്. വെങ്കിടേഷിന്റെ സിനിമാ ജീവിതത്തിലെ പുതിയ ചിത്രമാണ് 75-ാമത്തെ സിനിമയായി തിയേറ്ററുകളിൽ എത്താൻ പോകുന്ന സൈന്ധവ്.

ഹിറ്റ് 2 ഫെയിം ഷൈലേഷ് കൊളാനുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റുഹാനി ശർമ്മ, ശ്രദ്ധ ശ്രീനാഥ്, ആൻഡ്രിയ ജെറമിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംക്രാന്തി സമ്മാനമായി ജനുവരി 13ന് സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങൾ താരങ്ങളും അണിയറപ്രവർകത്തകരും ആരംഭിച്ചു.

തുടക്കം മുതൽ തന്നെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. വെങ്കിടേഷിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന ചിത്രമായതിനാൽ വെങ്കി 75 എന്ന പേരിൽ സിനിമയുടെ പ്രമോഷന് കൂടിയായി ഒരു ഗംഭീര പരിപാടി കഴിഞ്ഞ ​ദിവസം സംഘടിപ്പിച്ചിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. വെങ്കിടേഷുമായുള്ള ബന്ധം ചിരു ഈ വേദിയിൽ അനുസ്മരിച്ചു.

നായകനാകുന്നതിന് മുമ്പാണ് വെങ്കിയെ കണ്ടതെന്നും ചിരു പറഞ്ഞു. താൻ വെങ്കിടേഷുമായി മത്സരിക്കുന്നത് തമാശയ്ക്കായി സങ്കൽപ്പിച്ചിരുന്നുവെന്നും വേദിയിൽ വെച്ച് സംസാരിക്കവെ ചിരു തമാശ രൂപേണ പറഞ്ഞു. അതുപോലെ തന്നെ വേദിയിൽ വെച്ച് വെങ്കിടേഷ് തന്നെ ഒരു അവസരത്തിൽ വിമർശിച്ച കാര്യവും ചിരു വെളിപ്പെടുത്തി.

Chiranjeevi Venkatesh

താൻ ഡാഡി സിനിമയിൽ അഭിനയിച്ചത് വെങ്കിടേഷിന് ഇഷ്ടമായില്ലെന്ന് ചിരഞ്ജീവി പറഞ്ഞു. 'ഡാഡി സിനിമ ശരാശരിയാണ്. എന്റെ ഇമേജിന് അത്രയൊന്നും സെറ്റല്ല ഡാഡി സിനിമ എന്നാണ് വെങ്കിടേഷിന്റെ അഭിപ്രായം. അവൻ എന്നെ വിളിച്ച് അക്കാര്യം പറഞ്ഞിരുന്നു. ഡാഡി സിനിമയിൽ മകൾ സെന്റിമെന്റ്സാണ് ഉയർന്ന് നിൽക്കുന്നതെന്നും വെങ്കിടേഷ് പറ‍ഞ്ഞു. ഇതേ സിനിമയിൽ അവൻ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ ഹിറ്റാകുമായിരുന്നുവെന്നും എന്നോട് പറഞ്ഞു.'

'താൻ ഇത്തരം സെന്റിമെന്റ് സിനിമകൾ നന്നായി ചെയ്യുമെന്നും വെങ്കിടേഷ് തന്നോട് പറഞ്ഞതായി', ചിരഞ്ജീവി കൂട്ടിച്ചേർത്തു. മെ​ഗസ്റ്റാറിന്റെ സരസമായ പ്രസം​ഗം സദസിലും ചിരിപടർത്തി. അറുപത്തിയെട്ടുകാരനായ ചിരഞ്ജീവിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഭോല ശങ്കറാണ്.

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X