ഒളിച്ചോടി പോയി തിരിച്ചെത്തി, രണ്ടാമത് വിവാഹിതയായിട്ടും പ്രശ്നം; അച്ഛന് മകളെ കാണാൻ നാല് മണിക്കൂർ മാത്രം

തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കൊനി‍ഡേല കുടുംബം. ടോളിവുഡിലെ പല പ്രമുഖ താരങ്ങൾ ഈ കുടുംബത്തിലെ അം​ഗങ്ങളാണ്. മകൻ രാം ചരൺ ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമാണ്. ചിരഞ്ജീവിയുടെ അനുജനാണ് പവൻ കല്യാൺ. പുതുതലമുറയിലെ വരുൺ തേജ്, നിഹാരിക തുടങ്ങിയവരെല്ലാം കൊനിഡേല കുടുംബത്തിൽ നിന്നുള്ളവരാണ്. ചിരഞ്ജീവിയുടെ ഭാര്യ സുരേഖയുടെ സഹോദരന്റെ മകനാണ് അല്ലു അർജുൻ.

അല്ലു കുടുംബവും ടോളിവുഡിലെ പ്രബലരാണ്. കൊനിഡേല കുടുംബത്തിലെ മിക്ക വിശേഷങ്ങളും ആരാധക ശ്രദ്ധ നേടാറുണ്ട്. രാം ചരണിന് കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് താര കുടുംബം ഇന്ന്. രാം ചരൺ, ശ്രീജ കൊനിഡേല, സുഷ്മിത കൊനിഡേല എന്നീ മൂന്ന് മക്കളാണ് ചിരഞ്ജീവിക്കുള്ളത്. സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നില്ലെങ്കിലും ശ്രീജ കൊനിഡേല മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

Chiranjeevis Daughter

വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കാരണമാണിത്. രണ്ട് വിവാഹബന്ധങ്ങളാണ് ശ്രീജയുടെ ജീവിതത്തിലുണ്ടായത്. രണ്ട് ബന്ധം പിരിഞ്ഞപ്പോഴും വലിയ തോതിൽ വാർത്തയായി. സിരിഷ് ഭരത്വാജ് എന്നാണ് ശ്രീജയുടെ ആദ്യ ഭർത്താവിന്റെ പേര്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് 19ാം വയസിൽ ഒളിച്ചോടിപ്പോവുകയായിരുന്നു ശ്രീജ. അന്ന് കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടെന്ന ആരോപണവുമായി ശ്രീജ രം​ഗത്ത് വന്നിരുന്നു.

നിവൃതി എന്ന മകളും ഇവർക്ക് ജനിച്ചു. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും 2011 ൽ ശ്രീജയും സിരിഷും വിവാഹമോചിതരാവുകയും ചെയ്തു. വേർപിരിയലിന് പിന്നാലെ താരപുത്രി ചിരഞ്ജീവിയുടെ വീട്ടിൽ തിരിച്ചെത്തി. പിന്നീട് ദുബായിലേക്ക് പോയി. പിന്നീട് നടൻ കല്യാൺ ദേവുമായി അടുത്ത ശ്രീജ 2016 ൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും ചെയ്തു.

Chiranjeevis Daughter

നവിഷ്ക എന്ന മകളും ദമ്പതികൾക്ക് പിറന്നു. എന്നാൽ കല്യാൺ ദേവുമായുള്ള ബന്ധവും അധികകാലം മുന്നോട്ട് പോയില്ല. ഈ വർഷമാണ് കല്യാൺ ദേവും ശ്രീജ കൊനിഡേലയും വിവാഹമോചിതരാകുന്ന വാർത്ത പുറത്ത് വന്നത്. വിവാഹമോചനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പിരിഞ്ഞതിന് പിന്നാലെ കല്യാൺ ദേവ് പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

എല്ലാ ആഴ്ചയും താൻ ഏറ്റവും നല്ല രീതിയിൽ ചെലവഴിക്കുന്ന നാല് മണിക്കൂർ എന്ന ക്യാപ്ഷനോടെ മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു കല്യാൺ ദേവ്. മകളോടൊപ്പം വളരെ കുറച്ച് സമയം മാത്രമേ തനിക്ക് ലഭിക്കുന്നുള്ളൂ എന്നാണ് കല്യാൺ ദേവ് ഇതിലൂടെ വ്യക്തമാക്കിയത്. വിവാഹമോചന വാർത്ത സ്ഥിരീകരിക്കപ്പെട്ടതും ഈ പോസ്റ്റിന് ശേഷമാണ്.

രണ്ട് വിവാഹബന്ധങ്ങളിലായുള്ള രണ്ട് പെൺമക്കളും ശ്രീജ കൊനിഡേലയ്ക്കൊപ്പമാണുള്ളത്. ഇടയ്ക്ക് ഇവർ പിതിവിന്റെ അടുത്തും എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകൾ നവിഷ്കയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ശ്രീജ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകൾ വരുന്നുണ്ട്.

ശ്രീജ മൂന്നാമതും വിവാഹിതയാകുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെ പല തവണ വന്നിട്ടുണ്ട്. കൊനിഡേല കുടുംബത്തിൽ വിവാഹമോചനം പുതിയ കാര്യമല്ല. ചിരഞ്ജീവിയുടെ ചേട്ടൻ നാ​ഗേന്ദ്ര ബാബുവിന്റെ മകൾ നിഹാരിക അടുത്തിടെയാണ് വിവാഹമോചനം നേടിയത്. ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാൺ മൂന്ന് തവണയാണ് വിവാഹിതനായത്.

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X