നസ്രിയയെ കുറിച്ച് കേട്ട വാര്‍ത്ത ശരിയാണ്; തെലുങ്കില്‍ അഭിനയിക്കാനൊരുങ്ങി നടി, നായകൻ നാനി

മലയാളത്തിലെ ഏറ്റവും മികച്ച യുവനടന്‍ എന്ന പേര് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഫഹദ് ഫാസില്‍ നടി നസ്രിയയെ ഭാര്യയാക്കുന്നത്. ഇരുവരുടെയും പ്രായവ്യത്യാസത്തിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുവരും കഴിഞ്ഞ മാസമാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ലോക്ഡൗണ്‍ വന്നതോടെ വീട്ടില്‍ തന്നെയായിരുന്നു താരദമ്പതിമാര്‍.

ഫഹദുമായിട്ടുള്ള വിവാഹത്തോടെ നസ്രിയ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ 2018 കൂടെ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ച് വരവ് നടത്തിയ നസ്രിയ പിന്നീട് നിര്‍മാതാവിന്റെ റോളിലെത്തി കൈയടി വാങ്ങി. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തില്‍ ഭര്‍ത്താവിനൊപ്പം അഭിനയിക്കുകയും ചെയ്തു.

ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയക്കുന്നതിനാല്‍ നസ്രിയ വീണ്ടും അഭിനയ ജീവിതത്തില്‍ സജീവമാവുകയാണോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല. എന്നാല്‍ നസ്രിയ തെലുങ്കിലേക്ക് ചുവടുമാറ്റം നടത്തുകയാണെന്നുള്ള വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. യുവതാരം നാനിയുടെ നായികയായാണ് നസ്രിയ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

nani-

നസ്രിയ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നാനിയുടെ 28-ാം സിനിമയാണിത്. മലയാള പ്രേക്ഷകര്‍ ഒരക്കലും പ്രതീക്ഷിക്കാത്ത സമയത്ത് തീകച്ചും അപ്രതീക്ഷിതമായിട്ടാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ വാര്‍ത്ത വന്നിരിക്കുന്നത്. 'ഈ ടീമിനൊപ്പം സിനിമ ചെയ്യാന്‍ ആകുന്നതില്‍ സന്തോഷമുണ്ടെന്ന് നസ്രിയ പറയുന്നു. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ വെളിപ്പെടുത്തുമെന്ന കാര്യം കൂടി പുറത്ത് വിട്ട പോസ്റ്റില്‍ നസ്രിയ പറയുന്നു.

വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രോചെവരെവരുറയിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് വിവേക്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രംം നിര്‍മ്മിക്കുന്നത്. 2021 ലായിരിക്കും ചിത്രീകരണം ആരംഭിക്കുക. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചും നസ്രിയയുടെ കഥാപാത്രം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

Nazriya and Fahadh Fazil visted new mom Meghna Raj in hospital | FilmiBeat Malayalam

ട്രാന്‍സിന്റെ വലിയ വിജയത്തിന് ശേഷം വീണ്ടും ഫഹദിന്റെ നായികയായി തന്നെ നസ്രിയ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പുതിയ സിനിമ ഏതാണെന്നുള്ളതിനെ കുറിച്ച് വ്യക്തതയില്ലായിരുന്നു. തെലുങ്കിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ആശംസകളുമായി ആരാധകരും എത്തുകയാണ്. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതനായ നടനാണ് നാനി. വി ആണ് നാനിയുടെ ഒടുവിലിറങ്ങിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X