Just In
- 1 hr ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 1 hr ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 2 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 2 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- News
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ കൊയര്‍ ഓഫ് കേരള ഫ്ളോട്ട്, പൂര്‍ണ്ണ ഡ്രസ് റിഹേഴ്സല്‍ നടന്നു
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അയ്യപ്പൻ നായരായി പവൻ കല്യാൺ, കോശിയായി റാണ, ഒപ്പം സായ് പല്ലവിയും ഐശ്വര്യ രാജേഷും?
2020ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയു. രണ്ട് മനുഷ്യർ തമ്മിലുണ്ടാകുന്ന പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ ബിജു മേനോനും പൃഥ്വിരാജുമാണ് പ്രധാന വേഷത്തിലെത്തിയത്. കോശിയായി പൃഥ്വിരാജ് എത്തിയപ്പോൾ അയ്യപ്പൻ നായരായത് ബിജു മേനോൻ ആയിരുന്നു. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇരുവരും മുഖാമുഖമായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവമായിരുന്നു നൽകിയത്.
ബിജു മേനോനും പൃഥ്വിരാജും മത്സരിച്ച് അഭിനയിച്ച ചിത്രം മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തും വലിയ ചർച്ച വിഷയമായിരുന്നു. ഇന്ത്യൻ സിനിമാ ലോകം ഇരു കൈകളും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത് മലയാളത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകൾ ഒരുങ്ങുകയാണ്. ഇതിന്റെ റൈറ്റ് സിനിമ ഇൻസ്ട്രികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിത സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത് തെലുങ്ക് പതിപ്പ് അയ്യപ്പനും കോശിയേയും കുറിച്ചാണ്. ചിത്രത്തിനെ കുറിച്ചുള്ള സുപ്രധാന വിവരം പുരത്തു വന്നിരിക്കുകയാണ്.

തെലുങ്ക് പതിപ്പ് അയ്യപ്പനും കോശിയിലും പവർ സ്റ്റാർ പവൻ കല്യാണിനോടൊപ്പം തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമായ റാണ ദഗുബാട്ടിയും എത്തുന്നു. ഏറെ നാളുകളായി ഇതുസംബന്ധനായ ചർച്ചകൾ ടോളിവുഡിൽ നടക്കുകയായിരുന്നു. ഇപ്പോഴിത ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി റാണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .

ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രമായി പവൻ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവിസ്മരണീയമാക്കിയ കോശിയെയാണ് റാണ അവതരിപ്പിക്കുന്നത്. നേരത്തെ നടൻ നിഥിനെയായിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചത്. എന്നാൽ പിന്നീട് റാണയിലേയ്ക്ക് എത്തുകയായിരുന്നു . ടോളിവുഡിൽ മാത്രമല്ല മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് റാണ ദഗുബാട്ടി. നടന്റെ അന്യാഭാഷ ചിത്രങ്ങൾക്ക് കേരളത്തിലു ഒട്ടേറെ ആരാധകരുണ്ട്. അതിനാൽ തന്നെ മലയാളി പ്രേക്ഷകരും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇനി തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത ചിത്രത്തിലെ നായികമാരെ കുറിച്ച് അറിയാനാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സായ് പല്ലവി, ഐശ്വര്യ രാജേഷ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു വരുന്നത്. ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കണ്ണമ്മയായി എത്തുന്നത് സായ് പല്ലവിയും റാണയുടെ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷുമാണെന്നാണ്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗി പ്രഖ്യാപനമുണ്ടായിട്ടില്ല. നടി മംമ്തയുടെ പേരും ഉയർന്നു വന്നിരുന്നു.

തെലുങ്ക് പതിപ്പ് അയ്യപ്പനും കോശിയുടേയും പൂജ കഴിഞ്ഞിരിക്കുകയാണ്. പൂജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജും ബിജുമേനോനും ആലപിച്ച ടൈറ്റിൽ ഗാനം തെലുങ്കിൽ പവൻ കല്യാണിനെ കൊണ്ട് പാടിപ്പിക്കാണ് സംഗീത സംവിധായകൻ ആലോചിക്കുന്നത്. ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.