For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഒന്ന് വിളിച്ചാൽ മതി; ചികിത്സയിലുള്ള സമാന്തയോട് നാ​ഗചൈതന്യ സംസാരിച്ചപ്പോൾ; വേർപിരിയലിന് ശേഷം ആദ്യം

  |

  നടി സമാന്തയ്ക്ക് മയോസിറ്റിസ് എന്ന രോ​ഗം ബാധിച്ചത് സിനിമാ ലോകത്ത് ഏറെ ചർച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമകളിൽ നിറഞ്ഞ് നിൽക്കവെയാണ് സമാന്തയ്ക്ക് ഈ സ്ഥിതി വന്നിരിക്കുന്നത്. ഏറെനാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ സമാന്ത തന്നെയാണ് തന്റെ അസുഖത്തെ പറ്റി തുറന്ന് പറഞ്ഞത്. സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി സിനിമാ രം​ഗത്തുള്ള നിരവധി പേർ എത്തിയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് സൗഹൃദ വലയമുള്ള താരമാണ് സമാന്ത.

  Also Read: 'എന്റെ അമ്മയെ കൊന്നത് ഞാനാണെന്ന് വേണമെങ്കിൽ‌ പറയാം‌, ഒരു കൊലപാതകം തന്നെയായിരുന്നു'; സലീം കുമാർ!

  'ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു അസുഖം സ്ഥിരീകരിച്ചു' 'മയോസിറ്റിസ് എന്ന രോഗാവസ്ഥ. രോഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്നാണ് കരുതിയത്'

  'പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്‌,' സമാന്ത പങ്കുവെച്ച കുറിപ്പിൽ പറയുന്നതിങ്ങനെ.

  Also Read: 'എന്റെ അമ്മയെ കൊന്നത് ഞാനാണെന്ന് വേണമെങ്കിൽ‌ പറയാം‌, ഒരു കൊലപാതകം തന്നെയായിരുന്നു'; സലീം കുമാർ!

  ആശുപത്രി കിടക്കയിൽ നിന്നുള്ള ഫോട്ടോയും സമാന്ത പങ്കുവെച്ചിരുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് സമാന്തയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യ നടിയെ വിളിച്ച് ആരോ​ഗ്യ വിവരങ്ങൾ തിരക്കിയെന്ന് റിപ്പോർട്ടുണ്ട്. ഷൂട്ടിം​ഗ് തിരക്കുകളായതിനാൽ നാ​ഗചൈതചന്യക്ക് നേരിട്ട് എത്താനായില്ലെന്നാണ് റിപ്പോർട്ട്.

  വിവാഹ മോചനത്തിന് ശേഷം രണ്ട് വഴിക്ക് പിരിഞ്ഞ താരങ്ങൾ ആദ്യമായാണ് ഫോൺ സംഭാഷണം നടത്തുന്നതെന്നാണ് വിവരം. എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണമെന്ന് സമാന്തയോട് നാ​ഗചൈതന്യ പറഞ്ഞത്രെ.

  വിവാഹ മോചനം നേടിയെങ്കിലും സമാന്തയെക്കുറിച്ച് ഇതുവരെയും മോശമായി ഒന്നും നാ​ഗചൈതന്യ പറഞ്ഞിട്ടില്ല. തന്റെ മികച്ച ഓൺസ്ക്രീൻ‌ പെയറിൽ ഒരാൾ സമാന്ത ആണെന്നും അടുത്തിടെ നടൻ പറഞ്ഞിരുന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ആയിരുന്നു സമാന്തയും നാ​ഗചൈതന്യയും.

  യെ മ ചെസവ എന്ന സിനിമയിലാണ് ഇരുവരും നായകനും നായികയുമായി ആദ്യം ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഈ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2017 ലാണ് സമാന്തയും നാ​ഗചെെതന്യയും വിവാഹം കഴിക്കുന്നത്.

  തെലുങ്ക് സിനിമാ ലോകത്ത് വലിയ ആഘോഷമായിരുന്നു ഈ വിവാഹം. തെലുങ്ക് സൂപ്പർസ്റ്റാർ ആയ നാ​ഗാർജുനയുടെ മകനാണ് നാ​ഗചൈതന്യ. വിവാഹ ശേഷവും കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു താരങ്ങൾ. സമാന്തയ്ക്ക് കരിയറിൽ തുടരെ ഹിറ്റുകൾ വരുന്നതും വിവാഹ ശേഷമാണ്. വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും തങ്ങളുടേതായ ജീവിതത്തിലേക്ക് നീങ്ങി. വിവാഹ മോചനമുണ്ടാക്കിയ ​ഗോസിപ്പുകളും വിവാദങ്ങളും അവസാനിക്കെ ആണ് സമാന്തയ്ക്ക് മറ്റൊരു പ്രതിസന്ധി വന്നിരിക്കുന്നത്.

  യശോദ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ വാടക​ ​ഗർഭം ധരിച്ച യുവതിയെ ആണ് സമാന്ത അവതരിപ്പിക്കുന്നത്. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയവയാണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. അസുഖം മാറി സമാന്ത പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രോ​ഗം ഭേദമായി വരുന്നുണ്ടെന്നും രോ​ഗമുക്തി നേടുമെന്ന് ഡോക്ടർമാർക്ക് ആത്മവിശ്വാസം ഉണ്ടെന്നും സമാന്ത വ്യക്തമാക്കിയിട്ടുണ്ട്.

  Read more about: samantha naga chaitanya
  English summary
  Conversation Between Samantha And Naga Chaitanya After Separation; Actor Assures Samantha All Help
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X