പ്ലാനിം​ഗില്ലാത്തപ്പോൾ ഞങ്ങളൊരുമിച്ചായിരുന്നു; പക്ഷെ ഇന്ന് ​ഗർഭിണിയായപ്പോൾ...; രാം ചരൺ

‌തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് രാം ചരൺ. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. മ​ഗധീര എന്ന സിനിമയിലൂടെ മലയാളികൾക്കും രാം ചരൺ സുപരിചിതനാണ്. 2011 ൽ പുറത്തിറങ്ങിയ ഈ സിനിമ വൻ ഹിറ്റായിരുന്നു. അല്ലു അർജുനെ പോലെ രാം ചരണും കേരളത്തിൽ വലിയ തരം​ഗം ഉണ്ടാക്കുമെന്ന് അന്ന് പ്രതീക്ഷിച്ചെങ്കിലും അന്ന് സാധ്യമായില്ല.

വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരത്തിന് കുഞ്ഞ് പിറക്കാൻ പോവുന്നത്

നടന്റെ പല സിനിമകൾക്കും തെലുങ്കിൽ ലഭിച്ച സ്വീകാര്യത മലയാളത്തിൽ അന്ന് ലഭിച്ചില്ല. എന്നാൽ ആർആർആർ എന്ന സിനിമ പാൻ ഇന്ത്യൻ തലത്തിൽ ഹിറ്റായി. രാം ചരൺ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടനുമായി. ആ​ഗോള തലത്തിൽ ആർആർആർ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു.

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് രാം ചരണിപ്പോൾ. കരിയറിനൊപ്പം തന്നെ രാം ചരണിന്റെ വ്യക്തി ജീവിതത്തിലും ഇത് സന്തോഷങ്ങളുടെ കാലമാണ്. നടന്റെ ഭാര്യ ഉപാസന ​ഗർഭണിയാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരത്തിന് കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ ആഘോഷത്തിലാണ് നടന്റെ കുടുംബം.

ഭാര്യ ​ഗർഭിണിയായിരിക്കെ അടുത്തില്ലാത്തതിൽ വിഷമമുണ്ടെന്ന് നടൻ

ഇപ്പോഴിതാ അച്ഛനാവാൻ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രാം ചരൺ. ​ഗുഡ് മോർണിം​ഗ് അമേരിക്ക എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു നടൻ. ഭാര്യ ​ഗർഭിണിയായിരിക്കെ അടുത്തില്ലാത്തതിൽ വിഷമമുണ്ടെന്ന് നടൻ പറയുന്നു.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്ലാനിം​ഗൊന്നുമില്ലാതിരുന്ന സമയത്ത് ഭാര്യക്കൊപ്പം ഒരുപാട് സമയമുണ്ടായിരുന്നു. എന്നാലിപ്പോൾ താൻ തുടരെ യാത്രകളിലാണെന്നും രാം ചരൺ ചൂണ്ടിക്കാട്ടി. ഭാര്യ ഇനി കുറച്ച് കാലം യുഎസിലുണ്ടാവുമെന്നും രാം ചരൺ ഷോയിൽ വ്യക്തമാക്കി.

.തെലുങ്കാനയിലെയും ആന്ധ്രയിലെയും പ്രബലരാണ് നടിയുടെ കുടുംബം

പ്രസവം യുഎസിൽ വെച്ചായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഉപാസന തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് കുഞ്ഞിന്റെ കാര്യത്തിൽ ഇത്രയും താമസിച്ചതെന്ന് നോരത്തെ റിപ്പോർട്ട് വന്നിരുന്നു.

സിഎസ്ആർ അപ്പോളോ ഹോസ്പിറ്റലിന്റെ മേധാവികളിലാെരാളാണ് ഉപാസന കാമിനേനി. തെലുങ്കാനയിലെയും ആന്ധ്രയിലെയും പ്രബലരാണ് ഉപാസനയുടെ കുടുംബം.

അമ്മയാവാൻ സ്ത്രീകൾക്ക് വരുന്ന സമ്മർദ്ദത്തെക്കുറിച്ച് മുമ്പൊരിക്കൽ ഉപാസന സംസാരിച്ചിരുന്നു

2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. ഇരുവരും വി​ദേശത്ത് ഒരുമിച്ചായിരുന്നു പഠിച്ചത്. വിവാഹ ശേഷം രാം ചരണും ഉപാസനയും തങ്ങളുടെ കരിയർ തിരക്കുകളിലേക്ക് നീങ്ങി. നടൻ സിനിമകളിൽ ശ്ര​ദ്ധ കേന്ദ്രീകരിച്ചപ്പോൾ ഉപാസന തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോയി.

അമ്മയാവാൻ സ്ത്രീകൾക്ക് വരുന്ന സമ്മർദ്ദത്തെക്കുറിച്ച് മുമ്പൊരിക്കൽ ഉപാസന സംസാരിച്ചിരുന്നു. വിവാഹവും അമ്മയാവലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും ഉപാസന അന്ന് ചൂണ്ടിക്കാട്ടി.

നടിയുടെ മുത്തശ്ശി പുഷ്പ കാമിനേനി മരണപ്പെട്ടെന്ന വാർത്തയായിരുന്നു ഇത്

അടുത്തിടെ ഉപാസനയുടെ വീട്ടിൽ നിന്നും ഒരു ദുഃഖവാർത്ത വന്നിരുന്നു. നടിയുടെ മുത്തശ്ശി പുഷ്പ കാമിനേനി മരണപ്പെട്ടെന്ന വാർത്തയായിരുന്നു ഇത്. മുത്തശ്ശിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വൈകാരികമായ കുറിപ്പും താരപത്നി പങ്കുവെച്ചിരുന്നു.

ആർആർറിന്റെ വിജയത്തിളക്കത്തിൽ നിൽക്കുന്ന രാം ചരൺ സിനിമയുടെ പ്രദർശനത്തിന്റെ ഭാ​ഗമായി നിരവധി വിദേശ യാത്രകൾ നടത്തുന്നുണ്ട്. അതിനാൽ തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം കുറവാണ്. രാജമൗലി സംവിധാനം ചെയ്ത ആർആർആറിൽ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X