നസ്രിയയെ അനുകരിക്കാൻ ആർക്കും പറ്റില്ല; സായ് പല്ലവി ഒരു പ്രശ്നവും മറ്റുള്ളവരെ അറിയിക്കില്ല; നാനി
അഭിനയിച്ച മിക്ക നടിമാർക്കൊപ്പവും നല്ല സൗഹൃദം നാനിക്കുണ്ട്. നാനിയുടെ നായികമാർ പിന്നീട് വലിയ പ്രശസ്തി നേടുന്നതും പതിവാണ്.
സൂപ്പർ സ്റ്റാറുകളുടെ വിള നിലമാണ് തെലുങ്ക് സിനിമ. ചിരഞ്ജീവി മുതൽ ജൂനിയർ എൻടിആർ വരെ ഈ നിര നീളുന്നു. താരങ്ങളോട് അമിതാ ഭയഭക്തി ബഹുമാനം കാണുക്കുന്ന സംസ്ഥാനമെന്ന വിമർശനും ആന്ധ്രപ്രദേശിനും തെലുങ്കാനയ്ക്കും വരാറുണ്ട്. സൂപ്പർ സ്റ്റാർഡത്തിന്റെ അലയാെലികളുള്ള തെലുങ്ക് സിനിമയിൽ തന്റെതായ ഇടം നേടിയെടുത്ത താരമാണ് നാനി.
വലിയ താരപരിവേഷമാെന്നുമില്ലാതെ നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ വന്ന നാനി ചെറിയ സിനിമകൾ വിജയിപ്പിച്ചാണ് കരിയറിൽ ശ്രദ്ധ നേടുന്നത്. അതേസമയം രാജമൗലിയുടെ ഈഗ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം നടൻ ചെയ്തു. പക്ഷെ ഈ ബിഗ് ബജറ്റ് സിനിമയിൽ കുറച്ച് സമയം മാത്രം നാനിയെ കാണാനുണ്ടായിരുന്നുള്ളൂ.
ഫീൽ ഗുഡ് സിനിമകളുടെ ഭാഗമായി യുവനടൻമാരിൽ നാനിക്ക് ശ്രദ്ധ നേടാനായി. കീർത്തി സുരേഷിനൊപ്പം അഭിനയിക്കുന്ന ദസറയാണ് നാനിയുടെ പുതിയ സിനിമ. അഭിനയിച്ച മിക്ക നടിമാർക്കൊപ്പവും നല്ല കെമിസ്ട്രി സ്ക്രീനിൽ നാനിക്കുണ്ട്. നടന്റെ ആരാധകർ ഇത് എടുത്ത് പറയാറുണ്ട്.

മലയാളി നടി നസ്രിയയും നാനിയും ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു അണ്ടേ സുന്ദരനികി. സിനിമ പരാജയപ്പെട്ടെങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയ്ക്ക് ശേഷം നാനിയും നസ്രിയയും അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു. ലിറ്റിൽ ടോക്സ് എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നസ്രിയയെക്കുറിച്ച് നാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നസ്രിയ വളരെ എനർജറ്റിക്കാണ്. അണ്ടേ സുന്ദരനികി വളരെ സ്പെഷ്യലായ സിനിമയാണ്. ഞങ്ങൾ രണ്ട് പേരും വളരെ, വളരെ അടുത്ത സുഹൃത്തുക്കളാണ്, നാനി പറഞ്ഞു. അവൾ ഒറ്റൊരാളെ ഉള്ളൂ. നസ്രിയയെ ആർക്കും അനുകരിക്കാൻ പറ്റില്ലെന്നും നാനി പറഞ്ഞു. നസ്രിയയെ അനുകരിക്കാൻ പറ്റുമോയെന്ന ചോദ്യത്തിനോടാണ് നാനിയുടെ പ്രതികരണം.
'സമാന്ത ഒരു ഫൈറ്ററാണ്. എല്ലായ്പ്പോഴും കൂടുതൽ ശക്തയായി തിരിച്ചു വരുന്നു. എനിക്കവളോട് ഒരുപാട് ബഹുമാനമുണ്ട്,' നാനി പറഞ്ഞു. ഈഗ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 'സായ് പല്ലവി മികച്ച നടിയാണ്. ഞങ്ങൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തു. രണ്ടും സൂപ്പർ ഹിറ്റാണ്. ഞങ്ങൾ ഇപ്പോഴും ടച്ചിലുണ്ട്. വളരെ സ്വീറ്റായ കോ സ്റ്റാറാണവൾ'
'ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ മറ്റോ ആരോടും അവൾ പറയില്ല. കീർത്തി എന്റെ വളരെ ക്ലോസായ ഫ്രണ്ടാണ്. അമേസിംഗ് നടിയാണ്. ദസറ ഞങ്ങൾക്ക് രണ്ട് പേർക്കും സ്പെഷ്യൽ സിനിമയാണ്,' നാനി പറഞ്ഞു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ ചെയ്ത സിനിമയായിരുന്നു അണ്ടേ സുന്ദരനികി. നടി നദിയ മൊയ്തുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയുമായിരുന്നു ഇത്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമകളിൽ സജീവമല്ല നസ്രിയ. ഇഷ്ടപ്പെട്ട സിനിമകൾ മാത്രമെ ചെയ്യുന്നുളളൂയെന്നാണ് നടി പറയുന്നത്.
വിവാഹ ശേഷം കൂടെ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ നസ്രിയ പക്ഷെ വീണ്ടും സജീവമായി സിനിമകൾ ചെയ്തില്ല. പക്ഷെ അന്നും ഇന്നും നിരവധി ആരാധകർ നസ്രിയക്കുണ്ട്. രാജാ റാണി എന്ന സിനിമയിലൂടെയാണ് തമിഴകത്ത് നസ്രിയ ശ്രദ്ധ നേടുന്നത്. തമിഴിൽ തിരക്കേറി വരികെയാണ് നടി വിവാഹം കഴിക്കുന്നത്.


Click it and Unblock the Notifications











