'അവസരം കിട്ടിയാൽ‌ ശ്രീ​ദേവി മാമിനൊപ്പം ഡേറ്റിങിന് പോകണമെന്നായിരുന്നു, ആദ്യമായി കണ്ടത് മറക്കാനാവില്ല'; നാനി!

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷമാകാൻ പോവുകയാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി ഒരു കാലഘട്ടത്തില്‍ ഇന്ത്യൻ സിനിമയുടെ നായികയായി നിറഞ്ഞാടി. അക്കാലത്തെ ഹിറ്റുകളില്‍ മിക്കതും ശ്രീദേവി തന്റെ പേരിലാക്കി.

നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാല്‍ അക്കാലത്തുപോലും വിസ്‍മയിപ്പിക്കാൻ ശ്രീദേവിക്കായി എന്നത് അവരുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ചത്.

ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രീദേവി ഹിറ്റുകള്‍ നിരന്തരം സ്വന്തമാക്കി. പഴയകാലത്തെയും ഇന്നത്തെയും ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകളുടെയുമൊപ്പം തലപൊക്കമുള്ള താരമായിരുന്നു ശ്രീദേവി.

Dasara Movie, Dasara Movie Actor Nani, Actor Nani, actress Sridevi, Sridevi  news, ശ്രീദേവി നാനി, ദസറ സിനിമ, നാനി ശ്രീദേവി വാർത്തകൾ, നടൻ നാനി

പലപ്പോഴും മികച്ച പ്രതിഫലവും അക്കാലത്ത് ശ്രീദേവിക്ക് ലഭിച്ചിരുന്നു. 1976ലെ മൂണ്ട്രു മുടിച്ചു എന്ന സിനിമയ്‍ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. രജനികാന്തിന് കിട്ടിയത് വെറും 2000 രൂപയായിരുന്നു. ശ്രീദേവി പലരുടേയും സ്വപ്ന നായികയാണ്. പല മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

അമ്പത്തിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഒരു ഫങ്ഷനിൽ പങ്കെടുക്കാനായി ദുബായിക്ക് പോയ ശ്രീദേവി അവിടെ വെച്ച് അപ്രതീക്ഷിതമായി അന്തരിച്ചത്. അത്തരമൊരു വേർപാട് ശ്രീദേവിക്ക് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ആരാധകരും ബന്ധുക്കളും സിനിമാ ലോകവും ആ വേർപാട് ഇന്നും ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.

ഇപ്പോഴിത ശ്രീദേവിയെ കുറിച്ച് തെലുങ്ക് താരം നാനി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താൻ ഡേറ്റ് ചെയ്യാൻ ആ​ഗ്രഹിച്ച ഒരേയൊരു വ്യക്തി ശ്രീദേവിയാണെന്നാണ് നാനി പറയുന്നത്. ആദ്യമായി ശ്രീദേവിയെ കണ്ടപ്പോഴുള്ള അനുഭവവും നാനി പങ്കുവെച്ചു. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനിടെ സംസാരിക്കവെയാണ് നാനിയുടെ വെളിപ്പെടുത്തൽ.

താൻ ശ്രീദേവിയുടെ കടുത്ത ആരാധകനാണെന്നാണ് നാനി വെളിപ്പെടുത്തിയത്. ക്ഷണ ക്ഷണം എന്ന സിനിമയിലാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്നും അന്ന് അവരെ കണ്ടപ്പോൾ ഷോക്കായി നിന്നുപോയി എന്നുമാണ് നാനി പറയുന്നത്.

Dasara Movie, Dasara Movie Actor Nani, Actor Nani, actress Sridevi, Sridevi  news, ശ്രീദേവി നാനി, ദസറ സിനിമ, നാനി ശ്രീദേവി വാർത്തകൾ, നടൻ നാനി

ഞാൻ ഒരാളെ ഡേറ്റ് ചെയ്യണമെന്ന് ​അതിയായി ആ​ഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ശ്രീദേവി മാമിനെയാണ്. പക്ഷെ നിർഭാഗ്യവശാൽ അവർ ഇന്ന് ഈ ലോകത്ത് ഇല്ല. എനിക്ക് ശ്രീദേവിയെ ഇഷ്ടമാണ്. ഞാൻ ഒരു വലിയ ആരാധകനായിരുന്നു. ഇന്നും അങ്ങനെ തന്നെ. ക്ഷണ ക്ഷണം എന്ന തെലുങ്ക് സിനിമയിലാണ് അവരെ ആദ്യമായി കാണുന്നത്. ഇപ്പോഴും എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല.

അവരെ ആദ്യമായി കണ്ടപ്പോൾ ഷോക്കായി നിൽക്കുകയായിരുന്നു. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ക്ഷണ ക്ഷണം. 1991ലാണ് സിനിമ പുറത്തിറങ്ങിയത്. ശ്രീദേവി അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നടിയാണ് ശ്രീദേവി. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം.

ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നത് ദുബായ് പൊലീസിൽ വ്യക്തമാക്കി. എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദസറയാണ് നാനിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

ചിത്രം കേരളത്തിൽ 140 ഓളം സ്‌ക്രീനുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജനപ്രിയ മലയാള നടൻ ഷൈൻ ടോം ചാക്കോയും ചിന്ന നമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും മലയാളി സിനിമാ പ്രേമികൾക്കിടയിൽ ദസറയുടെ ഹൈപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. ശ്രീകാന്ത് ഒധേല സംവിധാനം ചെയ്‌ത ദസറ സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

More from Filmibeat

Read more about: nani sridevi നാനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X