1000 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ വസ്ത്രം! റാണ ദഗ്ഗുപതിയുടെ വിവാഹ വിശേഷങ്ങള്‍, വിവാഹ വീഡിയോ പുറത്ത്
ബാഹുബലിയിലെ വില്ലനായിട്ടെത്തി തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തനായ റാണ ദഗ്ഗുപതി വിവാഹിതനായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പ്രതിശ്രുത വധു മിഹീക ബജാജിനെ പരിചയപ്പെടുത്തി രംഗത്ത് വന്ന റാണ നേരത്തെ അറിയിച്ചിരുന്നത് പോലെ ആഗസ്റ്റ് എട്ടിനാണ് വിവാഹിതനായത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
ഹല്‍ദി ആഘോഷങ്ങളൊക്കെ അതിവിപുലമായിട്ടായിരുന്നു നടത്തിയത്. നടന്‍ രാം ചരണായിരുന്നു റാണയുടെയും മിഹീകയുടെയും വിവാഹചിത്രം ആദ്യം പുറത്ത് വിടുന്നത്. പിന്നാലെ നിരവധി ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നു. വിവാഹത്തിന് മിഹീക അണിഞ്ഞ ലെഹങ്കയ്ക്ക് വരെ പ്രത്യേകതകളുണ്ടെന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റാണ ദഗ്ഗുപതി-മിഹീക ബജാജ് വിവാഹം നടക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പം നടന്‍ വെങ്കിടേഷ്, സാമന്ത, നാഗചൈതന്യ, രാം ചരണ്‍, അല്ലു അര്‍ജുന്‍, തുടങ്ങിയ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അത്തരത്തില്‍ എല്ലാവിധ മുന്നൊരുക്കങ്ങള്‍ക്കും ശേഷമായിരുന്നു മിഹീകയെ റാണ ജീവിതസഖിയാക്കിയത്. പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം നടന്നത്. ഹെവി വര്‍ക്കുള്ളതും എലഗന്റ് ലുക്കിലുള്ള ലെഹങ്കളായിരുന്നു ചടങ്ങുകള്‍ക്ക് മിഹീക ധരിച്ചത്. കൈയിലും കഴുത്തിലും നിറയെ ആക്‌സസറിസും അണിഞ്ഞിരുന്നു. ഓഫ് വൈറ്റ് നിറമുള്ള കുര്‍ത്തയും മറ്റുമായിരുന്നു റാണയുടെ വേഷം.

പ്രമുഖ ഡിസൈനറായ അനാമിക ഖന്നയാണ് മിഹീകയുടെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മിഹീകയും അമ്മ ബണ്ടി ബജാജും എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങളാണ് മോഹിക്കുന്നത്. ക്രീമും സ്വര്‍ണനിറവും ചേര്‍ന്ന ലെഹങ്കയാണ് വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത്. സര്‍ദോസി, ചിങ്കക്കാരി ത്രെഡ് വര്‍ക്ക് ചെയ്ത ബ്ലൗസും സ്വര്‍ണനിറത്തിലുള്ള മെറ്റല്‍ വര്‍ക്ക് ചെയ്‌തെടുത്ത ദുപ്പട്ടയും. അമിതാഡബരമില്ലാത്ത വസ്ത്രങ്ങളോടാണ് മിഹീകയ്ക്ക് താല്‍പര്യം. ആയിരം മണിക്കൂറുകള്‍ കൊണ്ടാണ് മിഹീകയുടെ വസ്ത്രം നെയ്‌തെടുത്തതെന്നും അനാമിക ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വര്‍ഷങ്ങളായി അടുത്ത് പരിചയമുള്ള കുടുംബങ്ങളായിരുന്നു റാണയുടെയും മിഹീകയുടെയും. കുടുംബങ്ങള്‍ തമ്മിലുള്ള അടുത്ത സൗഹൃദം പോലെ റാണയും മിഹീകയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം എന്നും നിലനില്‍ക്കുമെന്ന് ഉറപ്പായപ്പോഴാണ് വിവാഹിതരാവാമെന്ന് തീരുമാനിച്ചതെന്ന് റാണ പറഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തുകയാണ്.
വിവാഹ വീഡിയോ കാണാം


Click it and Unblock the Notifications











