'സഹോദരി മാത്രമല്ല അമ്മയുമാണ്...'; പതിനേഴാം വയസിൽ രശ്മികയുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞനിയത്തി ഷിമൻ!
തെന്നിന്ത്യയിൽ നിന്നും കുറഞ്ഞ കാലത്തിനിടയിൽ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിൽ നിന്ന് തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കടന്ന് ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു രശ്മിക. സോഷ്യൽമീഡിയയിലും സജീവമായ താരം തന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കിർക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന നായികയായി അരങ്ങേറ്റം കുറിച്ചത്.
കാന്താരയിലെ നായകനായ റിഷബ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ രക്ഷിത് ഷെട്ടിയ്‌ക്കൊപ്പമാണ് രശ്മിക നായികയായത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയം ഉടലെടുത്തു. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തിന് വീട്ടുകാർ സമ്മതം അറിയിച്ചതിനെ തുടർന്നാണ് രശ്മികയുടെ വിവാഹ നിശ്ചയം നടന്നത്.

ഒരു ഘട്ടത്തിൽ വിവാഹം തൻ്റെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് രശ്മിക മന്ദാന വിവാഹ നിശ്ചയം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം തൻ്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ രശ്മിക തെലുങ്ക് സിനിമയിലാണ് പിന്നീട് കൂടുതൽ അഭിനയിച്ചത്. അവിടെ ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ഹിറ്റുകൾ നൽകി ട്രെൻഡിംഗ് നായികയായി ഉയർന്നു. ക്യൂട്ട് ലുക്കും അഭിനയവും നാഷണൽ ക്രഷ് പട്ടം രശ്മിക നേടികൊടുത്തു.
പിന്നീട് തെലുങ്കിൽ തിളങ്ങുന്ന സമയത്ത് തമിഴിൽ നിന്നും വിളി വന്നു. തമിഴ് സിനിമയിൽ ദളപതി വിജയിക്കൊപ്പം നായികയായിട്ടായിരുന്നു രശ്മികയുടെ അരങ്ങേറ്റം. സിനിമ വാരിസായിരുന്നു. ശേഷം കാർത്തിക്കൊപ്പം സുൽത്താൻ എന്ന സിനിമയിലും അഭിനയിച്ചു. അനിമൽ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
സൽമാൻ ഖാനൊപ്പം സിക്കന്ദർ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ കുബേരയിൽ ധനുഷിനൊപ്പം രശ്മിക അഭിനയിക്കുന്നുണ്ട്. കൂടാതെ അല്ലു അർജുനൊപ്പം പുഷ്പ 2 എന്ന പാൻ ഇന്ത്യ ചിത്രത്തിലും അഭിനയിക്കുന്നു. പാൻ ഇന്ത്യൻ ലെവലിൽ തിരക്കുള്ള നടിയായ രശ്മികയ്ക്ക് ഒരു സഹോദരിയുണ്ട്. രശ്മികയും സഹോദരിയും തമ്മിലുള്ള പ്രായ വ്യത്യാസം പതിനേഴ് വയസാണ്.
രശ്മികയ്ക്ക് ഷിമൻ മന്ദന്ന എന്ന അനുജത്തി പിറന്നത് താരം സ്‌കൂൾ പഠനം പൂർത്തിയാക്കുന്ന സമയത്താണ്. രശ്മികയുടെ അനുജത്തി ഷിമന് രശ്മികയെപ്പോലെ തന്നെ ആരാധകരുണ്ട്. രശ്മിക ഷിമന് മൂത്ത സഹോദരി മാത്രമല്ല അമ്മയുമാണ്. ഇരുവരും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് രശ്മിക പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

അതേസമയം രശ്മിക ഇപ്പോൾ നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ സ്‌ക്രീൻ പങ്കിട്ടത്തോടെ വാർത്തകളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി പലപ്പോഴും അവരുടെ ഓഫ് സ്‌ക്രീൻ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും സ്ഥിരമായി പറയാറുണ്ടെങ്കിലും അവർ ഒരുമിച്ച് യാത്രകൾ പോകാറുണ്ടെന്നും അവധിക്കാലം ചെലവഴിക്കാറുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.


Click it and Unblock the Notifications