വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ നാഗചൈതന്യയെ പുകഴ്ത്തി ആമിര്‍ ഖാന്‍; മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പറഞ്ഞ് താരം
തെലുങ്ക് താരദമ്പതിമാരായ നാഗര്‍ജുനയുടെ മകനാണ് നാഗചൈതന്യ. പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് നാഗചൈതന്യയും സിനിമയിലേക്ക് തന്നെ എത്തി. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനായി അഭിനയിച്ച നാഗയുടെ ഏറ്റവും പുതിയ സിനിമയെ സംബന്ധിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചൈതന്യയ്‌ക്കൊപ്പം സായി പല്ലവിയാണ് നായികയായി അഭിനയിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പ്രമുഖ സിനിമാ താരങ്ങളടക്കം പങ്കെടുത്തിരിക്കുകയാണ്.
തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി പങ്കെടുക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിരഞ്ജീവിയ്‌ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്‍ കൂടി ചടങ്ങിനെത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നാഗചൈതന്യയെ വളരെയധികം പ്രശംസിച്ച് കൊണ്ടായിരുന്നു ആമിര്‍ ഖാന്‍ പ്രസംഗിച്ചത്. 'ഈ പരിപാടിയുടെ ഭാഗമാവാന്‍ തനിക്ക് കൂടി കഴിയുമോ എന്ന് ചോദിച്ചിരുന്നതായി ആമിര്‍ ഖാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇതിന്റെ സംഘാടകര്‍ എന്നെ നിര്‍ബന്ധിച്ച് ക്ഷണിച്ചത്. ഒരു പ്രധാന കാര്യം പറയാനാണ് ഞാനിവിടെ വന്നത്.

ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. മുന്‍പും നാഗചൈതന്യയും താനുമായി ഒരുമിച്ചുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് അവന്റെ മാതാപിതാക്കളുമായി പങ്കുവെക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെ അവന്റെ അച്ഛന്റെയും അമ്മയുടെയും നമ്പര്‍ ഞാന്‍ സംഘടിപ്പിച്ചു. അതുപോലെ നാഗയുടെ ആരാധകരോട് ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ ഇപ്പോള്‍ വന്നിരിക്കുന്നത്.
ഈ നടനൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. ഒരു നടനും ക്രിയേറ്ററും മാത്രമല്ല, തന്റെ സ്വഭാവം കൊണ്ട് ഏതെരാളുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ഒരുതരം മനുഷ്യനാണ് അദ്ദേഹമെന്നും ആമിര്‍ ഖാന്‍ കൂട്ടിചേര്‍ത്തു. അവന് ജന്മം കൊടുത്തത് വളരെ നല്ല കാര്യമാണെന്ന് നാഗയുടെ മാതാപിതാക്കളോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരുപാട് വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെ പോലെയായിരുന്നു അവന്‍ പെരുമാറിയത്. ഞാനും എന്റെ ടീമും അവനെ എല്ലാ ദിവസവും മിസ് ചെയ്യുന്നുണ്ട് എന്നുമാണ് ആമിര്‍ പറഞ്ഞത്.

അതേ സമയം നാഗചൈതന്യയും ഭാര്യയും നടിയുമായ സാമന്തയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ശക്തമാവുകയാണ്. കഴിഞ്ഞ മാസം മുതല്‍ ഇരുവരും ബന്ധം അവസാനിപ്പിക്കുന്നതായും നിയമപരമായിട്ടുള്ള മോചനമാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ കുടുംബപേര് സാമന്ത മാറ്റിയതോടെയായിരുന്നു അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. ചൈതന്യയുമായിട്ടുള്ള വിവാഹശേഷം സാമന്ത അക്കിനേനി എന്ന പേര് നടി സ്വീകരിച്ചു. അടുത്തിടെയാണ് അത് മാറ്റി സാമന്ത രുത്പ്രഭു എന്നാക്കിയത്.
ഇതോടെ നാല് വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കി ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. 2017 ല്‍ വിവാഹിതരായ താരങ്ങള്‍ ഈ വരുന്ന ഒക്ടോബര്‍ ആറിന് നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതാണ്. എന്നിരുന്നാലും സാമന്തയോ നാഗചൈതന്യയുടെ കുടുംബമോ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്താണെന്ന് തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. നിലവില്‍ ആമിര്‍ ഖാന്‍ നാഗയെ കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറി.


Click it and Unblock the Notifications