വിജയ് ദേവരകൊണ്ടയുടെ കാമുകി രശ്മിക തന്നെ; താരങ്ങളുടെ പ്രണയം സ്ഥിരികരിച്ച് താരപുത്രി അനന്യ പാണ്ഡെ
ഒത്തിരി ആരാധികമാരുള്ള തെലുങ്കിലെ സൂപ്പര്‍ നടനാണ് വിജയ് ദേവരകൊണ്ട. ഗീതഗോവിന്ദം പോലുള്ള സിനിമകളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടന്‍ ഇപ്പോള്‍ ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഇതിനിടെ നടി രശ്മിക മന്ദാനയുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇരുവരും ഡേറ്റിങ് നടത്തുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ നിന്നും ഏറെ അകന്ന് നില്‍ക്കാനാണ് വിജയ് ശ്രമിച്ചിട്ടുള്ളത്. റിലേഷനെ കുറിച്ച് വിജയ് ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും അത് സത്യമാണ്. വിജയ് വേദരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് നടി അനന്യ പാണ്ഡെയാണ് വെളിപ്പെടുത്തിയത്.

ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒരുമിച്ച് അഭിനയിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ കരണിന്റെ ചോദ്യത്തിന് മറുപടി പറയവേ വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചു. ചോദ്യത്തിന് അവിവ്യക്തമായിട്ടുള്ള ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകരും ഉറപ്പിച്ചു.

ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവര്‍ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാനാണ് അനന്യയോട് കരണ്‍ ആവശ്യപ്പെട്ടത്. വിജയ് ദേവരകൊണ്ട എന്ന പേര് വന്നപ്പോള്‍ 'റഷ്.. റഷ്.. മിഖ സിംഗ്' ലൈനിലാണെന്ന് അനന്യ പറഞ്ഞു. നടിയുടെ മറുപടി കേട്ടിട്ടും അത്ഭുതപ്പെടാതെ ചിരിച്ച് കൊണ്ടിരിക്കുകയാണ് വിജയ് ചെയ്തത്. ഒപ്പം നിങ്ങളങ്ങനെ കരുതുന്നുണ്ടോന്നും നടന്‍ ചോദിച്ചു.

തെലുങ്ക് സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചയാക്കിയിട്ടുള്ള പ്രണയ ജോഡികളാണ് വിജയ് വേദരകൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. സ്‌ക്രീനിലെ കെമിസ്ട്രി ഹിറ്റായതോടെ ഇവര്‍ക്ക് വലിയൊരു ആരാധക പിന്‍ബലം തന്നെ ലഭിച്ചു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന കഥ പ്രചരിച്ചത്.

സിനിമയ്ക്ക് പുറത്ത് പരസ്പരം പിന്തുണ നല്‍കുന്നതും സൗഹൃദം കാത്തുസൂക്ഷിക്കുന്നതും കറങ്ങാന്‍ പോവുന്നതുമൊക്കെ കിംവദന്തികള്‍ക്ക് കാരണമായി. എന്നാല്‍ ഇപ്പോഴും പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍ താരങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യാറുള്ളത്. നിലവില്‍ രണ്ടാളും സിനിമാ ജീവിതത്തിന് മാത്രമാണ് പ്രധാന്യം കൊടുക്കുന്നത്. വിവാഹത്തിനോ മറ്റ് ബാധ്യതകള്‍ക്കോ സമയമില്ലെന്നാണ് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്.
Recommended Video

സ്‌പോര്‍ട്‌സ് അക്ഷന്‍ ചിത്രമായ ലീഗര്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയിയുടെ ചിത്രം. പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക വേഷത്തില്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് 25 നാണ് ഈ സിനിമയുടെ റിലീസ്. ഇതിന് പിന്നാലെ സാമന്തയുടെ ഖുഷി എന്ന ചിത്രവുമെത്തും.


Click it and Unblock the Notifications