മകളെ നാഗ ചൈതന്യയുടെ ഭാര്യയാക്കാൻ നോക്കി; തടസമായത് സമാന്ത; താര കുടുംബത്തിൽ അന്ന് നടന്നത്
തെലുങ്ക് സിനിമാ ലോകത്തെ കുടുംബ വാഴ്ച സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ചർച്ചയായതാണ്. പ്രമുഖ താരങ്ങളിൽ മിക്കവരും സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. ചിരഞ്ജീവിയുടെ കൊനിഡേല കുടുംബം, നന്ദമൂരി ബാലകൃഷ്ണ ഉൾപ്പെടുന്ന എൻടിആർ കുടുംബം, നാഗാർജുനയുടെ അക്കിനേനി കുടുംബം, വെങ്കിടേഷിന്റെ ദഗുബതി കുടുംബം തുടങ്ങിയവരാണ് ടോളിവുഡിലെ പ്രബലർ. അക്കിനേനി കുടുംബത്തിലെ യുവ താരങ്ങളാണ് നാഗ ചൈതന്യയും അഖിൽ അക്കിനേനിയും. രണ്ട് പേരും ഇന്ന് കരിയറിലെ തിരക്കുകളിലാണ്.
ഇക്കാലയളവിനിടെ നാഗ ചൈതന്യയുടെ ജീവിതത്തിൽ പല സംഭവ വികാസങ്ങളുമുണ്ടായി. പ്രണയ വിവാഹം, വിവാഹമോചനം എന്നിവ വലിയ തോതിൽ ചർച്ചയായി. നടി സമാന്തയെയാണ് നാഗ ചൈതന്യ വിവാഹം ചെയ്തത്. 2017 ലായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മത പ്രകാരം നടന്ന പ്രണയ വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. എന്നാൽ നാല് വർഷം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. 2021 ൽ ഇരുവരും പിരിഞ്ഞു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ഇത്.

മറ്റൊരു വിവാഹത്തിന് നാഗ ചൈതന്യ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള മറ്റൊരു കഥയാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ വാർത്തയാകുന്നത്. വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വിവാഹ ആലോചന നാഗ ചൈതന്യക്ക് വന്നിരുന്നു. നടൻ നന്ദമൂരി ബാലകൃഷ്ണയുടെ മകളെയാണ് നാഗ ചൈതന്യക്ക് വേണ്ടി ആലോചിച്ചത്. ബാലകൃഷ്ണ തന്നെയാണ് ഈ ആലോചനയ്ക്ക് മുൻകെെയെടുത്തത്. അന്ന് നാഗ ചെെത്യന്യ സെൻസേഷനായി മാറിയ കാലമാണ്. വിവാഹക്കാര്യം ബാലകൃഷ്ണ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയുമായി സംസാരിച്ചതാണ്.
അദ്ദേഹവും ബന്ധത്തിന് താൽപര്യം കാണിച്ചു. എന്നാൽ നാഗ ചൈതന്യ അന്ന് സമാന്തയുമായി പ്രണയത്തിലാണ്. ഇതോടെ വിവാഹാലോചന മുന്നോട്ട് പോയില്ല. സമാന്തയുടെ കാര്യം പറഞ്ഞപ്പോൾ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ വളർന്നയാളാണ് സമാന്ത. സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷമാണ് അക്കിനേനി കുടുംബത്തിലേക്ക് സമാന്ത എത്തുന്നത്.

നാഗ ചൈതന്യയുടെ കുടുംബവുമായി വളരെ പെട്ടെന്ന് സമാന്ത അടുത്തു. വിവാഹ മോചനം ഇരുവരുടെയും കുടുംബത്തെയും നിരാശപ്പെടുത്തി. വിവാഹമോചനത്തിന്റെ സമയത്ത് സമാന്തയ്ക്ക് വലിയ തുക നാഗാർജുന ജീവനാംശമായി നൽകാമെന്ന് പറഞ്ഞെങ്കിലും സമാന്ത ഇത് വേണ്ടെന്ന് വെക്കുകയാണുണ്ടായത്. മറുവശത്ത് ബാലകൃഷ്ണയുടെ മകൾ തേജസ്വിനി ഇന്ന് വിവാഹം ജീവിതം നയിക്കുകയാണ്.
2013 ലാണ് തേജസ്വിനിയുടെ വിവാഹം നടന്നത്. തേജസ്വിനി, ബ്രഹ്മണി എന്നീ രണ്ട് പെൺമക്കളും മോക്ഷാഗ്ന എന്ന മകനുമാണ് ബാലകൃഷ്ണയ്ക്കുള്ളത്. തെലുങ്ക് സിനിമാ, രാഷ്ട്രീയത്തിലെ പ്രബലരാണ് ബാലകൃഷ്ണയുടെ കുടുംബം. അന്തരിച്ച എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. സൂപ്പർ താരമാണെങ്കിലും മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടനുമാണ് ഇദ്ദേഹം.
അടുത്തിടെ നടി വിചിത്ര ഉന്നയിച്ച ആരോപണത്തിൽ പറയുന്ന നടൻ ബാലകൃഷ്ണയാണെന്ന് അഭ്യൂഹങ്ങളുണ്ടായി. ഒരു തെലുങ്ക് ചിത്രത്തൽ അഭിനയിക്കാൻ പോയ തന്നെ ഹീറോ റൂമിലേക്ക് വിളിച്ചു എന്നായിരുന്നു വിചിത്രയുടെ ആരോപണം. പരാമർശം വലിയ തോതിൽ ചർച്ചയായി. ബാലകൃഷ്ണയാണ് ഈ നടനെന്നതിന് സോഷ്യൽ മീഡിയയിൽ തെളിവുകളും വരുന്നുണ്ട്.


Click it and Unblock the Notifications