ഞാൻ മാത്രമല്ലെന്ന് നാ​ഗ ചൈതന്യ; സൂചിപ്പിച്ചത് സമാന്തയുടെ ഇപ്പോഴത്തെ പ്രണയം? ചർച്ചയാക്കി ആരാധകർ

കരിയറിനേക്കാളും നാ​ഗ ചൈതന്യയുടെ സ്വകാര്യ ജീവിതമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു നാഗ ചൈതന്യയുടെ രണ്ടാം വിവാഹം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടി ശോഭിത ധുലിപാലയെ ചൈതന്യ വിവാഹം ചെയ്തു. രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. സമാന്തയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് അധികം വൈകാതെ ചൈതന്യ ശോഭിതയുമായി അടുത്തു.

രണ്ടാം വിവാഹത്തിന് സമാന്തയുടെ ആരാധകർ കടുത്ത സൈബർ ആക്രമണമാണ് നാ​ഗ ചൈതന്യക്കും ശോഭിതയ്ക്കും എതിരെ നടത്തിയത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇതിനെതിരെ നാ​ഗ ചൈതന്യ സംസാരിച്ചു. സമാന്തയുമായി പിരിഞ്ഞതിന് കാരണം ശോഭിതയല്ല. തന്റെ കഴിഞ്ഞ കാലവുമായി ശോഭിതയ്ക്ക് ബന്ധമൊന്നും ഇല്ലെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. സമാന്തയുമായി പിരിഞ്ഞതിനെക്കുറിച്ചും നാ​ഗ ചൈതന്യ സംസാരിച്ചു.

Naga Chaitanya  Samantha

ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ പോകണമായിരുന്നു. ഞങ്ങളുടേതായ കാരണത്താൽ. പരസ്പര ബഹുമാനത്തോടെയെടുത്ത തീരുമാനമാണതെന്നും നാ​ഗ ചൈതന്യ പറഞ്ഞു. രണ്ടാം വിവാഹത്തിന്റെ പേരിൽ തനിക്ക് കേൾക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും ചെെതന്യ സംസാരിച്ചു. തന്നെ ഒരു ക്രിമിനലിനെ പോലെ കാണുന്നതെന്തിനാണെന്നാണ് നാ​ഗ ചൈതന്യയുടെ ചോദ്യം.

ഞാൻ ഒരുപാട് ​ഗ്രേസോടെ മൂവ് ഓൺ ചെയ്തു. അവളും മുന്നോട്ട് പോയി. ഞങ്ങൾ ഞങ്ങളുടേതായ ജീവിതം നയിക്കുന്നു. ഞാൻ വീണ്ടും പ്രണയം കണ്ടെത്തി. ഞാൻ വളരെ സന്തോഷവാനാണ്. പരസ്പര ബഹുമാനമുണ്ട്. എന്റെ ജീവിതത്തിൽ മാത്രമല്ല ഇത് സംഭവിച്ചത്, പിന്നെ എന്തിനാണ് ക്രിമിനലിനെ പോലെ എന്നെ കാണുന്നത് എന്നാണ് നാ​ഗ ചൈതന്യ ചോദിച്ചത്.

Naga Chaitanya  Samantha

സമാന്തയും മറ്റൊരു പ്രണയത്തിലാണ് എന്നാണോ നാ​ഗ ചൈതന്യ സൂചിപ്പിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. സംവിധായകൻ രാജ് നിഡിമൊരുവുമായി പ്രണയത്തിലാണ് സമാന്തയെന്ന് കഴിഞ്ഞ ദിവസം അഭ്യൂഹം വന്നിരുന്നു. ഇതിന് പിന്നാലെയാണ് നാ​ഗ ചൈതന്യയുടെ പരാമർശം. സമാന്ത അഭിനയിച്ച ഫാമിലി മാൻ, സിതാഡെൽ എന്നീ സീരീസുകൾ സംവിധാനം ചെയ്തത് രാജ് നിഡിമൊരുവും കൃഷ്ണ ഡികെയും ചേർന്നാണ്. അന്ന് മുതൽ സുഹൃത്തുക്കളാണ് ഇരുവരും.

എന്നാൽ പിന്നീട് സമാന്തയും രാജ് നിഡിമാെെരുവും പ്രണയത്തിലാണെന്ന് അഭ്യൂഹം വന്നു. അടുത്തിടെയും ഇരുവരെയും ഒരുമിച്ച് പൊതുവേദികളിൽ കണ്ടു. അതേസമയം രാജ് നിഡിമൊരു വിവാഹിതനാണ്. ഇദ്ദേഹത്തിന്റെ അടുത്ത സീരീസ് രക്ത് ബ്രഹ്മാണ്ഡിലും സമാന്ത ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ​ഗോസിപ്പുകളെക്കുറിച്ച് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുതിയ അഭിമുഖത്തിൽ ശോഭിത ധുലിപാല നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും നാ​ഗ ചൈതന്യ സംസാരിക്കുന്നുണ്ട്. ല്ല. എനിക്കവളുടെ കാര്യത്തിൽ സങ്കടമുണ്ട്. അതേസമയം അവളോട് ഒരുപാട് നന്ദി പറയണം. പക്വതയോടെ ഇതെല്ലാം കൈകാര്യം ചെയ്തു. അവൾ എനിക്ക് യഥാർത്ഥ ഹീറോയാണ്. സൈബറാക്രമണം അഭിമുഖീകരിക്കുക എളുപ്പമല്ലെന്നും നാ​ഗ ചൈതന്യ ചൂണ്ടിക്കാട്ടി.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X