ഇത് സാമന്തയോടുള്ള നാഗചൈതന്യയുടെ പ്രതികാരമോ; നടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു, സിനിമയിലൂടെ പണി കൊടുത്തോ
ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വേര്‍പിരിയാലായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈത്യയുടേയും. താരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതൊരിക്കലും സത്യമാകരുതെയെന്നായിരുന്ന ആരാധകരുടെ പ്രാര്‍ഥന. എന്നാല്‍ ഏറെ വൈകാതെ വിവാഹമോചനം ഔദ്യോഗികമായി തന്നെ താരങ്ങള്‍ പ്രഖ്യാപിച്ചു. വേര്‍പിരിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലു ആരാധകരുടെ ആഗ്രഹങ്ങള്‍ താരങ്ങള്‍ ഒന്നാകണമെന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
സാമന്ത തന്റെ പേരിനോടൊപ്പമുള്ള നാഗചൈതന്യയുടെ കുടുംബ പേര് മാറ്റിയതോടെയാണ് വിവാഹമോചന വാര്‍ത്ത ചര്‍ച്ചയാവാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മാത്രമായിരുന്നു പേര് ഒഴിവാക്കിയത്. ഡിവോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഫേസ്ബുക്കില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് താരം പേര് മാറ്റിയത്. ഓര്‍മകളൊന്നും ശേഷിക്കാതിരിക്കാന്‍ വേണ്ടി നടനോടൊപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു.
ഒപ്പം തന്നെ വിവാഹസാരിയും തിരികെ കൊടുത്തിരുന്നു. നാഗചൈതന്യയുടെ മുത്തശ്ശിയുടെ കല്യാണ സാരിയായിരുന്നു വിവാഹദിനത്തില്‍ സാമന്ത ഉടുത്തത്.

പരസ്പരം ബാഹുമാനിച്ചു കൊണ്ടാണ് രണ്ട് പേരും ഇരുവഴികളിലേയ്ക്ക് പോയത്. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും പറഞ്ഞത്.
താരങ്ങളുടെ വാക്കുകള്‍.
ഇങ്ങനെയായിരുന്നു...'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'; എന്നായിരുന്നു താരങ്ങളുടെ കുറിപ്പ്.

വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ നാളുകള്‍ പിന്നിട്ടിട്ടും ഇതുവരെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പരസ്പരം കുറ്റപ്പെടുത്തു രീതിയില്‍ ഇരുവരു സംസാരിച്ചിട്ടില്ല. പരസ്പരം ബഹുമാനിച്ചു കൊണ്ടാണ് ഇരുവരും സംസാരിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും ടോളിവുഡ് കോളങ്ങളിലും ഇടംപിടിക്കുന്ന നാഗചൈതന്യയുടെ സിനിമ ഡയലോഗാണ്. ഇത് മുന്‍ഭാര്യ സാമന്തയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നടന്റെ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ജീവിതത്തിലെ അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ചും വിട്ടിവീഴ്ചയെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. ട്രെയിലറില്‍ നടന്റെ വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പുറത്ത് വന്നതോടെയാണ് ആരാധകരുടെ ഇടയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. ചായിയുടെ ഡയലോഗ് ശ്രദ്ധിക്കപ്പെട്ടതോടെ ട്രെയിലറും വൈറല്‍ ആയിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ നടന്‍ തയ്യാറായിട്ടില്ല.

ട്രെയിലറിലെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ സാമന്തയുടേയും നാഗചൈതന്യയുടേയും പ്രണയ വിവാഹവും വിവാഹമോചനവും ചര്‍ച്ചയായിട്ടുണ്ട്.
പതിനൊന്ന് വര്‍ഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. ഗൗതം മേനോന്‍ ചിത്രം യേ മായ ചേസുവേ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്. ഹിന്ദു -ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരമായിരുന്നു വിവാഹം നടന്നത്. കരിയര്‍ സംബന്ധമായ പ്രശ്‌നമാണ് വേര്‍പിരിയലിന് കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ശേഷം കരിയറില്‍ സജീവമായിരിക്കുകയാണ് സാമന്തയും നാഗചൈതന്യയും.


Click it and Unblock the Notifications











