Don't Miss!
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- News
'ആർഎസ്എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം', പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
അച്ഛന് അറിയാമായിരുന്നു, സാമന്തയുമായുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന്, കാരണം... വെളിപ്പെടുത്തി നാഗചൈതന്യ
പോയവർഷം പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും.2010-ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. പിന്നീട് 7 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഏവരേയിം അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു ഇവരുടേത്. സിനിമയിലെ പ്രിയപ്പെട്ട താരജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു കല്യാണത്തിന് ശേഷവും തങ്ങളുടെ സിനിമയും ജീവിതവുമായി താരങ്ങൾ സന്തോഷമായി പോവുകയായിരുന്നു.
ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു പ്രണയമുണ്ടായിരുന്നു, പ്രശാന്തുമായുള്ള വിവാഹത്തെ കുറിച്ച് അമൃത
സാമാന്ത സോഷ്യൽ മീഡിയയിൽ നിന്ന് നാഗചൈതന്യയുടെ പേര് മാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം പുറം ലോകത്ത് എത്തുന്നത്. പേര് മാറ്റി മാസങ്ങൾക്ക് ശേഷമാണ് വേർപിരിയുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഞെട്ടലോടെയാണ് പ്രേക്ഷകർ ഇത് കേട്ടത്. നടി പേര് മാറ്റിയതിന് തൊട്ട് പിന്നാലെ തന്നെ താരങ്ങളുടെ വിവാഹമോചനം സിനിമ കോളങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഇത് കേവലം ഗോസിപ്പ് ന്യൂസായി മാത്രം ഒതുങ്ങണേ എന്നായിരുന്നു പ്രേക്ഷകരുടെ പ്രാർത്ഥന. എന്നാൽ ഇത് ഫലം കണ്ടില്ല.
അന്ന് ചോര വന്നു, പേടി തോന്നിയത് ആ ഒറ്റ കാര്യത്തിൽ, ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. നീണ്ട നാളത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ഒതുങ്ങി നിൽക്കുകയായിരുന്നു നാഗചൈതന്യ. മാസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹമോചനത്തെ കുറിച്ച് വളരെ പക്വതയോടെയായിരുന്നു നടൻ സംസാരിച്ചത്. സാമന്തയ്ക്ക് ബഹുമാനം നൽകി കൊണ്ടായിരുന്നു നടൻ സംസാരിച്ചത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നാഗചൈതന്യയുടെ ഒരു അഭിമുഖമാണ്. പിതാവ് നാഗാർജുനയ്ക്ക് പറയാതെ തന്നെ എല്ലാ കാര്യവും അറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. അദ്ദേഹത്തിനോട് ഇക്കാര്യം പറഞ്ഞപ്പോൾ തനിക്ക് ഇത് അറിയാമായിരുന്നു എന്നാണ് നടൻ പറഞ്ഞത്. നാഗചൈതന്യയുടെ വാക്കുകൾ ഇങ്ങനെ...'' ഇക്കാര്യം ഞാൻ ആദ്യം പറയുന്നത് അച്ഛനോട് ആണ്. ഇത് കേട്ടയുടനെ അദ്ദേഹം എന്നോട് പറഞ്ഞു. ഇത് നിങ്ങൾ ഇപ്പോഴാണ് എന്നോട് പറയുന്നത്. പക്ഷെ ഈ കാര്യം നേരത്തെ തന്നെ തനിക്ക് അറിയാമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിനോടാണ് ഇക്കാര്യ പറഞ്ഞത്.

വിവാഹമോചനത്തെ കുറിച്ചും താരം മൗനം വെടിഞ്ഞിട്ടുണ്ട്. ബന്ധം വേർപിരിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് പ്രതികരിച്ചത്.. രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് നടൻ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ''സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നുമായിരുന്നു നാഗചൈതന്യ പറഞ്ഞത് . വേദനയോടെയാണെങ്കിലും ഈ തീരുമാനത്തില്‍ സംതൃപ്തയാണ് എന്നായിരുന്നു സമാന്തയും പറഞ്ഞത്. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി വിവാഹമോചനത്തിനെ കുറിച്ച് പറഞ്ഞത്. നാഗാചൈതന്യ ആദ്യമായിട്ടായിരുന്നു പൊതുവേദിയിൽ വിവാഹമോചനത്തെ കുറിച്ച് പങ്കുവെയ്ക്കുന്നത്.

മകനെ കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ് നാഗാർജുന പറഞ്ഞത് .'ബംഗരാജു'വിന്റെ പ്രെമോഷന്റെ വേളയിലായിരുന്നു നടനും ഇതിനെ കുറിച്ച് പറഞ്ഞത്. ഏതൊരു അച്ഛനെ പോലെ മകനെ ഓർത്ത് വിഷമിച്ചി''രുന്നു എന്നും പറഞ്ഞിരുന്നു. നടന്‌റെ വാക്കുകൾ ഇങ്ങനെ...'' ' നാഗ ചൈതന്യ വളരെ ശാന്തത പാലിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. പ്രകോപനപരമായി അദ്ദേഹം ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല. ഏതൊരു അച്ഛനെയും പോലെ ഞാനും അവനെക്കുറിച്ച് വളരെ വിഷമിച്ചിരുന്നു. പക്ഷേ എന്നെ കുറിച്ചായിരുന്നു അവന്‌റെ ആശങ്ക. അച്ഛൻ ഓക്കെയാണോ എന്ന് ചോദിച്ചതായും നാഗാർജുന അഭിമുഖത്തിൽ പറഞ്ഞിരുന്നു.
-
'റോബിൻ ആറാടുകയാണ്....'; എപ്പിസോഡിൽ നിന്നും നീക്കം ചെയ്ത നൃത്തം പ്രേക്ഷകരെ മാനിച്ച് പബ്ലിഷ് ചെയ്ത് ബിഗ് ബോസ്!
-
സല്മാന് ഖാന് ചിത്രത്തില്‍ നിന്ന് സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ ഇറങ്ങി പോയി, കാരണം...
-
അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍