പിരിഞ്ഞിട്ടും മുൻ മരുമകളെ ഒഴിവാക്കാനാകാതെ നാഗാർജുന; താര കുടുംബത്തെക്കുറിച്ച് പുതിയ വിവരം
സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനം സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിയുകയായിരുന്നു. യെ മായ ചെസവ എന്ന സിനിമയിലൂടെയാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമായ നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ. താര കുടുംബത്തിലേക്ക് സമാന്ത കടന്ന് വന്നപ്പോൾ ഇത് വലിയ ചർച്ചയായി. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു.
എന്നാൽ വൈകാതെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. വിവാഹ ശേഷമാണ് സമാന്തയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നത്. വ്യത്യസ്തമായ നിരവധി സിനിമകൾ നടിയെ തേടി വന്നു. ഫാമിസി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നടി പ്രശസ്തി നേടി. കരിയറിലെ തിരക്കുകളാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.

വിവാഹമോചനം രണ്ട് പേരുടെയും കുടുംബത്തെയും ബാധിച്ചു. നാഗാർജുനയ്ക്ക് പ്രിയപ്പെട്ട മരുമകളായിരുന്നു സമാന്ത. നാഗ ചൈതന്യയുടെ സഹോദരൻ അഖിൽ അക്കിനേനിയും സമാന്തയയുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. വിവാഹമോചനം സമാന്തയുടെ പിതാവിനെയും ഏറെ വിഷമിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ താരങ്ങളെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്.
സമാന്ത-നാഗ ചൈതന്യ വിവാഹ ഫോട്ടോ നാഗാർജുനയുടെ വീട്ടിൽ ഇപ്പോഴും വെച്ചിട്ടുണ്ട്. സമാന്ത വിവാഹമോചനം നേടിയിട്ട് ഏറെ നാളായെങ്കിലും ഫോട്ടോ എന്തിന് വീട്ടിലെ ഹാളൽ വെച്ചിരിക്കുന്നെന്നാണ് ആരാധകരുടെ ചോദ്യം. റിപ്പോർട്ടുകൾ പ്രകാരം ഈ ഫോട്ടോയിൽ കുടുംബാംഗങ്ങളെല്ലാമുണ്ട്. അതിനാലാണ് ഫോട്ടോ എടുത്ത് മാറ്റാതെ വെച്ചിരിക്കുന്നത്.

വിവാഹമോചന സമയത്ത് സമാന്തയ്ക്ക് വലിയ തുക ജീവനാംശമായി നൽകാൻ നാഗാർജുന തയ്യാറായതാണ്. എന്നാൽ സമാന്ത ഇത് നിരസിച്ചു. വേർപിരിയലിന് ശേഷം നടി സിനിമാ തിരക്കുകളിലേക്ക് കടന്നു. വിവാഹമോചനത്തിന് കാരണം എന്തെന്ന് സമാന്തയോ നാഗ ചൈതന്യയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഗോസിപ്പുകൾ വന്നപ്പോൾ ഇത് നിഷേധിച്ച് സമാന്ത രംഗത്ത് വന്നിട്ടുണ്ട്. ഡിവോഴ്സ് നേടിയ ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
നാഗ ചൈതന്യയുടെ കുടുംബത്തിൽ വിവാഹമോചനം പുതിയ കാര്യമല്ല. ലക്ഷ്മി ദഗുബതിയെന്നാണ് നാഗാർജുനയുടെ മുൻ ഭാര്യയുടെ പേര്. ഈ വിവാഹ ബന്ധത്തിൽ പിറന്ന മകനാണ് നാഗ ചൈതന്യ. ലക്ഷ്മി ദഗുബതിയുമായി വേർപിരിഞ്ഞ ശേഷമാണ് നടി അമലയെ നാഗാർജുന വിവാഹം ചെയ്യുന്നത്. അഖിൽ അക്കിനേനി എന്ന മകനും ഇരുവർക്കും പിറന്നു. അഖിൽ അക്കിനേനിയും നാഗ ചൈതന്യയും സിനിമാ രംഗത്ത് ഇന്ന് സജീവമാണ്.
മറുവശത്ത് സമാന്ത കുറച്ച് കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയുടെ ഭാഗമായാണ് നടി മാറി നിൽക്കുന്നത്. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. വരുൺ ധവാനാണ് സീരീസിൽ നായകനായെത്തുന്നത്. ഇടവേള കുറച്ച് കാലത്തേക്ക് മാത്രമാണ് സമാന്ത വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications