'നടിയുടെ മുഖത്തടിച്ച് ബാലയ്യ! സംവിധായകൻ അമ്പരന്നു'; തെലുങ്ക് സിനിമയ്ക്കിടെ യഥാർത്ഥത്തിൽ സംഭവിച്ചത്
സൂപ്പർസ്റ്റാറുകളുടെ കേന്ദ്രമാണ് തെലുങ്ക് സിനിമാ ലോകം. താരങ്ങളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക് പ്രേക്ഷകർ നൽകുന്ന സ്നേഹത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും നിരവധി മലയാള നടിമാർ സംസാരിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ താരാരാധന അതിര് കടക്കാറുമുണ്ട്. താരം എന്ത് തെറ്റ് ചെയ്താലും അതിനെ വാഴ്ത്തുന്നവരാണ് പൊതുവെ തെലുങ്കിലെ ആരാധകർ. തങ്ങളുടെ ഇഷ്ട താരത്തെക്കുറിച്ച് പറഞ്ഞാൽ ഇവരാരും ക്ഷമിക്കാറുമില്ല.
ടോക്സിക് ഫാൻസ് എന്ന് ഇന്ന് സോഷ്യൽ മീഡിയ ഇവരെ വിശേഷിപ്പിക്കുന്നു. ഇത്തരത്തിൽ വലിയ ആരാധക വൃന്ദമുള്ള നടനാണ് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. ബാലയ്യ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നടൻ പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുകയും ചെയ്യുന്നു.

നടന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് വീര സിംഹ റെഡ്ഡി. 62 കാരനാണ് ബാലയ്യയ്ക്ക് സിനിമയിൽ അമ്മ വേഷം ചെയ്തത് 31 കാരിയായ നടി ഹണി റോസാണ്. അതേസമയം ഈ കഥാപാത്രത്തിന്റെ ചെറുപ്പ കാലവും ഹണി തന്നെയാണ് അവതരിപ്പിച്ചത്.
ആരാധകരുടെ പ്രിയപ്പെട്ട നടനാണെങ്കിലും ട്രോളൻമാർക്കും ഇദ്ദേഹം സ്ഥിരം പരിഹസിക്കപ്പെടുന്ന താരമാണ്. മുമ്പൊരിക്കൽ അങ്കിൾ എന്ന് വിളിച്ചതിന് ബാലയ്യ ദേഷ്യപ്പെട്ടന്ന് പറഞ്ഞ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പുറമെ എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞതും ട്രോളായി. നടന്റെ സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രംഗങ്ങളാണ് വിമർശനങ്ങൾക്ക് വഴി വെക്കുന്ന മറ്റൊരു ഘടകം.
ഇപ്പോഴിതാ ബാലയ്യയെക്കുറിച്ചുള്ള റിപ്പോർട്ടാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടന്റെ പേരിട്ടില്ലാത്ത 108ാമത്തെ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ച ശ്രീലീല എന്ന നടിയെ ബാലയ്യ തല്ലി എന്ന വാർത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.
പൊതുവെ ദേഷ്യക്കാരനായതിനാൽ ബാലയ്യ ഇങ്ങനെ ചെയ്ത് കാണുമെന്ന് മിക്കവരും കരുതി. എന്നാൽ പിന്നീടാണ് ഇതേക്കുറിച്ചുള്ള ആധികാരികമായ വിവരം പുറത്ത് വരുന്നത്. സിനിമയിലെ സീനിന്റെ ഭാഗമായാണ് ബാലയ്യ നടിയെ തല്ലിയത്.

പക്ഷെ തല്ല് കണ്ട് സംവിധായകൻ വരെ ഒരു നിമിഷത്തേക്ക് അമ്പരന്ന് കട്ട് പറയാൻ മറന്നു. സീനിന് ഒറിജിനാലിറ്റി തോന്നാൻ വേണ്ടി ശ്രീലീല തന്റെ മുഖത്തടിക്കാൻ ബാലയ്യയോട് ആവശ്യപ്പെടുകയായിരുന്നത്രെ. പറഞ്ഞതനുസരിച്ച ബാലയ്യ ആക്ഷൻ പറഞ്ഞപ്പോൾ നടിയുടെ മുഖം നോക്കിത്തന്നെ ഒന്ന് പൊട്ടിച്ചു. ശ്രീലീല സീനിൽ പറഞ്ഞത് പോലെ കരയുകയും ചെയ്തു. നടിയുടെ ആത്മാർത്ഥതയെ ഏവരും അഭിനന്ദിച്ചത്രെ.
ദേഷ്യക്കാരനായ ബാലയ്യയെ മിക്കവർക്കും കുറച്ച് പേടിയാണ്. നടി നയൻതാരയും അടുത്തിടെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. തന്നോടൊപ്പം ഒരു അഭിനയിച്ച ഒരു സീൻ ശരിയായി വന്നില്ല. നടനോട് ഒരു വട്ടം കൂടി ചെയ്യാൻ പറയാൻ അണിയറ പ്രവർത്തകർ ഭയന്നെന്നാണ് നയൻതാര ചിരിച്ച് കൊണ്ട് ഓർത്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തിന്റെ അവസാന വാക്കുമായിരുന്ന എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. രാഷ്ട്രീയത്തിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ട്.
നടന്റെ ഒടുവിൽ പുറത്തിറങ്ങിയ വീര സിംഹ റെഡ്ഡി എന്ന സിനിമ സാമ്പത്തിക നേട്ടമായിരുന്നു. ബാലയ്യയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 80 കളിലെ ഹിറ്റ് നായകനായിരുന്നു ബാലയ്യ. ഇദ്ദേഹത്തിന്റെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റായി. ഇന്നും അതേ താരമൂല്യം നിലനിൽക്കുന്നു. പ്രായം അറുപത് കഴിഞ്ഞിട്ടും നായകനായി തുടരുന്ന ഒരുപിടി നടൻമാർ തെലുങ്കിലുണ്ട്. 67 കാരനായ ചിരഞ്ജീവി ഇതിന് ഉദാഹരണമാണ്.


Click it and Unblock the Notifications











