നടന്മാര്‍ക്ക് 50 കോടി കൊടുത്തു! അംബാനി കുടുംബത്തിലെ വിവാഹത്തിനെത്തിയ രാം ചരണിന്റെ പ്രതിഫലമിങ്ങനെ
ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയൊരു താരവിവാഹത്തിന്റെ വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള ചടങ്ങുകളാണ് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുത്ത കല്യാണത്തിന്റെ ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല.
സിനിമാ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് താരങ്ങളും വമ്പന്‍ ബിസിനസുകാര്‍ വരെ താരവിവാഹത്തിന് എത്തിയിരുന്നു. പലര്‍ക്കും കോടികള്‍ നല്‍കിയാണ് അംബാനി കുടുംബം വിവാഹത്തിന് എത്തിച്ചതെന്നാണ് വിവരം. അത്തരത്തില്‍ തെന്നിന്ത്യന്‍ നടന്‍ രാം ചരണിനെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

തെലുങ്കിലെ യുവനടന്‍ രാം ചരണും ഭാര്യ ഉപാസനയും ഒരുമിച്ചാണ് ആനന്ദിന്റെ വിവാഹത്തിനെത്തിയത്. തെലുങ്ക് സിനിമയില്‍ നിന്നും താരത്തിന് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്. അതുപോലെ തമിഴ്നാട്ടില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ മുതല്‍ നിരവധി പേരും എത്തി.
ഈ വിവാഹത്തിനെത്തിയ താരങ്ങള്‍ക്ക് അമ്പത് കോടി വീതം പ്രതിഫലമായി കൊടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം രാംചരണിനും ഇത്രയും വലിയൊരു തുക നല്‍കിയെന്നും ക്രിക്കറ്റ് താരങ്ങളും മറ്റ് സെലിബ്രിറ്റികള്‍ക്കും അവരുടെ മൂല്യത്തിന് അനുസരിച്ചുള്ള തുക കൊടുത്തതായിട്ടാണ് സൂചന.
പ്രശസ്ത ഗായിക റിയാനയുടെ വരവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രൈവറ്റ് പാര്‍ട്ടികളില്‍ അധികം പങ്കെടുക്കാത്ത റിയാന അംബാനി കുടുംബത്തിലേക്ക് വന്നത് കോടികള്‍ പ്രതിഫലം വാങ്ങിയിട്ടാണ്. ദശലക്ഷക്കണക്കിന് പ്രേക്ഷക പിന്തുണയുള്ള ഗായിക നാല്‍പത് മിനുറ്റോളമാണ് പ്രകടനം നടത്തിയത്. മാത്രമല്ല റിയാനയ്ക്ക് വേണ്ടി മാത്രം 74 കോടിയോളം രൂപയുടെ ചിലവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനന്ദ് അംബാനിയുടെ കല്യാണ ചടങ്ങില്‍ താരങ്ങളുടെ പാട്ടും ഡാന്‍സുമൊക്കെ ഉണ്ടായിരുന്നു. ഇതിനൊക്കെ വേണ്ടിയാണ് ഇത്രയും ഭീമമായൊരു തുക നല്‍കിയതെന്നാണ് പ്രചരണം. ചടങ്ങില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം രാംചരണും ചേര്‍ന്ന് നാട്ടു നാട്ടു എന്ന പാട്ടിന് ചുവടുവെച്ചിരുന്നു. രാം ചരണ്‍ നായകനായി അഭിനയിച്ച ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ ഹിറ്റ് സോംഗാണിത്.

എന്നാല്‍ ഇതിനോട് അനുബന്ധിച്ച് ചില വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഈ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്നതിന് വേണ്ടി രാം ചരണിനെ വേദിയിലേക്ക് ക്ഷണിച്ചത് ഷാരൂഖ് ഖാനാണ്. നടന്റെ പേര് വിളിക്കുന്നതിന് പകരം ഇഡ്ഡ്‌ലി, സാമ്പാര്‍, വട വേദിയിലേക്ക് വരണം എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. നടന്റെ ഈ പ്രസ്താവനയാണ് രാം ചരണിന്റെ ആരാധകരെ ചൊടിപ്പിച്ചത്.
സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുന്ന രാം ചരണിനെ പോലെയുള്ള തെന്നിന്ത്യന്‍ നടന്മാരെ അത്തരത്തില്‍ അഭിസംബോധന ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടി കാണിച്ച് ഷാരൂഖിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും അത്രത്തോളം ഉള്ളത് കൊണ്ടാവും അങ്ങനെ വിശേഷിപ്പിച്ചതെന്നും അതില്‍ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നത്.
ജാംനഗറില്‍ വച്ച് മൂന്ന് ദിവസം നീണ്ട് നിന്ന പ്രീ വെഡിങ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ബില്‍ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു. അതേ സമയം ആനന്ദിന്റെ വിവാഹം ഈ വര്‍ഷം ജൂലൈയല്‍ നടക്കുമെന്നാണ് സൂചന.


Click it and Unblock the Notifications