'വിവാഹം നരകത്തിലും വിവാഹമോചനങ്ങൾ സ്വർഗത്തിലും'; സാമന്ത-നാ​ഗചൈതന്യ വിഷയത്തിൽ താരങ്ങൾ

സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനമാണ് ഇന്ന് സിനിമാ മേഖലയിൽ നിന്നുള്ള ട്രെൻഡിങും സങ്കടകരവുമായ വാർത്ത. അവരുടെ പ്രണയകഥയും വിവാഹവുമെല്ലാം അടുത്ത് നിന്ന് വീക്ഷിച്ചിട്ടുള്ളവർക്ക് വിശ്വാസിക്കാനാകുന്നതല്ല ഇരുവരുടെയും വിവാഹമോചന വാർത്ത. തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിൾ എന്ന് അറിയപ്പെടുന്ന ജോഡിയെ ഏറ്റവും സ്നേഹിക്കുന് ആരാധകർ ചായ്സാം എന്നാണ് വിളിക്കുന്നത്. ഇരുവരുടെയും നാല് വർഷം നീണ്ട വിവാഹ ജീവിതത്തിന് ഇന്നത്തോടെ അവസാനമായിരിക്കുകയാണ്.

ഇരുവരും പറയില്ല എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതികൾ പിരിയുന്നതിന്റെ സങ്കടത്തിലാണ് ആരാധകരും കൂടാതെ ഇരുവരുടേയും സഹപ്രവർത്തകരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും. ആരാധകരെപ്പോലെ തന്നെ നിരവധി സിനിമാ മേഖലയിലെ പ്രമുഖർ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്.

പ്രതികരണങ്ങളുമായി പ്രമുഖ താരങ്ങൾ

പങ്കുവെച്ച പ്രതികരണങ്ങളിൽ സാമന്ത, നാ​ഗചൈതന്യ എന്നീ പേരുകൾ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അവരെ കുറിച്ചാണ് എഴുതിയത് എന്ന് കുറിപ്പുകളിൽ നിന്ന് വ്യക്തമാണ്. നടി കങ്കണ റണാവത്ത്, സിദ്ധാർഥ്, ഖുശ്ബു, രാം ഗോപാൽ വർമ തുടങ്ങിയവരാണ് വിഷയത്തിൽ പ്രതികരിച്ചത്. വിവാഹമോചനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളാണ് രാം ​ഗോപാൽ വർമ ട്വീറ്റിലൂടെ പങ്കുവെച്ചത്. വിവാഹം നരകത്തിലും വിവാഹമോചനങ്ങൾ സ്വ​ർ​ഗത്തിലുമാണ് നടക്കുന്നത് എന്നാണ് രാം ​ഗോപാൽ വർമ കുറിച്ചത്. മിക്ക വിവാഹ ബന്ധങ്ങളും വിവാഹ ചടങ്ങുകൾ നടത്തിയ അത്ര ദിവസം പോലും നീണ്ടുനിൽക്കുന്നില്ലെന്നും സം​ഗീത് ചടങ്ങ് വിവാഹമോചന ദിവസം നടത്തിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ആർജിവിയുടെ വ്യത്യസ്തമായ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സംവിധായകനെതിരെ രം​ഗത്ത് വന്നു. 'സാമന്ത-നാ​ഗചൈതന്യ വിവാഹ മോചനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താങ്കളാണെന്നാണ് നിങ്ങൾ തന്നെ നേരത്തെ ചെയ്ത ട്വീറ്റുകൾ വ്യക്തമാക്കുന്നത്' എന്നാണ് ഒരു ആരാധകൻ കമന്റായി ചോദിച്ചത്.

വൈറലായി ആർജിവി, കങ്കണ പോസ്റ്റുകൾ

സംവിധായകൻ എന്നതിലുപരി വിവാദപരമായ പ്രസ്താവനകളും പരാമർശങ്ങളും നടത്തിയാണ് രാം ​ഗോപാൽ വർമ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളത്. രാം ​ഗോപാൽ വർമയ്ക്ക് പുറമെ നടി കങ്കണ റണൗട്ടും ചായ്സാം വിവാഹമോചനത്തിൽ പരിഹാസ രൂപത്തിലുള്ള പോസ്റ്റുമായി എത്തിയിട്ടുണ്ട്. ആമിർഖാനെയടക്കം പരിഹസിച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്. സ്ത്രീകളെ വസ്ത്രം പോലെ മറുന്ന ആണുങ്ങളോട് സഹതാപം കാണിക്കേണ്ട ആവശ്യമില്ലെന്നാണ് കങ്കണ കുറിച്ചത്. ഇടയ്ക്കിടെ വസ്ത്രങ്ങൾ പോലെ സ്ത്രീകളെ മാറുന്ന ആണുങ്ങൾ പിന്നീട് സുഹൃത്തുക്കളാണ് എന്ന് പറയുന്നത് പോലും പുച്ഛത്തോടയെ കാണാൻ സാധിക്കുവെന്നും കങ്കണ കുറിച്ചു. കൂടാതെ ആമിർഖാനെ പേര് പറയാതെ ഡിവോഴ്സ് എക്സ്പേർട്ട് എന്നും പോസ്റ്റിൽ കങ്കണ പരാമർശിച്ചിട്ടുണ്ട്.

ആഴത്തിലുള്ള സൗഹൃദം തുടരും

വ‌ര്‍‌ഷങ്ങളായുള‌ള സൗഹൃദമാണ് 2017ല്‍ ഗോവയില്‍ വെച്ച്‌ നടന്ന വിവാഹത്തിലൂടെ സാമന്തയ്ക്കും നാ​ഗചൈതന്യയ്ക്കും പൂവണിഞ്ഞത്. 2010ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. സിനിമയില്‍ തുടരുന്നതിനുള‌ള സാമന്തയുടെ തീരുമാനമാണ് ഇരുതാരങ്ങളും തമ്മിലെ ബന്ധത്തില്‍ വിള‌ളലുണ്ടാകാന്‍ കാരണമായി ഗോസിപ്പുകളില്‍ വന്നിരുന്നത്. തങ്ങള്‍ ഇരുവരും അവരവരുടെ വഴികളിലേക്ക് പിരിയുകയാണെന്നും ആഴത്തിലുള‌ള സൗഹൃദം തുടരാനാകുമെന്ന് കരുതുന്നതായുമാണ് ഇരുവരും ഇപ്പോൾ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

Recommended Video

വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും
ഫലം കാണാതെ പോയ ഒത്തുതീർപ്പ് ചർച്ചകൾ

ഈ കഴിഞ്ഞ രണ്ട് മാസമായി സാമന്ത-നാ​ഗ ചൈതന്യ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. നടന്‍ നാഗാര്‍ജുന ഇരുവരും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇതിന് ഫലം കണ്ടില്ല. കൗണ്‍സിലിംഗും നടത്തിയിരുന്നു. എന്നാല്‍ ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ കാര്യങ്ങൾ രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിയുന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X