For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ദേവരകൊണ്ടയും രശ്മികയും രഹസ്യമായി വിവാഹിതരായി! പ്രിയതമയെ ചേര്‍ത്ത് പിടിച്ച ചിത്രത്തിന് പിന്നില്‍..

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടംനേടിയ താരജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍താര പദവിയിലേക്ക് എത്തിയെന്ന് മാത്രമല്ല ജീവിതത്തിലും ഒന്നിക്കുകയാണെന്ന് വിവരമുണ്ടായിരുന്നു. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് താരങ്ങളെന്ന് കിംവദന്തികള്‍ വന്നെങ്കിലും ഔദ്യോഗികമായ സൂചനകളുമെന്നുമില്ലായിരുന്നു.

  ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായെന്ന വിവരമാണ് പ്രചരിക്കുന്നത്. വധുവരന്മാരുടെ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോ പുറത്ത് വന്നതോടെ വിവാഹക്കാര്യം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്താണെന്നുള്ള കാര്യവും ഒടുവില്‍ പുറത്ത് വന്നു.

  Also Read: കൊച്ചിൻ ഹനീഫയെ പോലെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല; മരിച്ചപ്പോൾ ഞാൻ പോയില്ല; സലിം കുമാർ

  വിജയ് ദേവരകൊണ്ടയുമായി അടുപ്പത്തിലാണെന്ന് രശ്മിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അതില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. അടുത്തിടെ രണ്ടാളും മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയതായിട്ടും വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെ നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് വിവാഹം കഴിച്ചുവെന്ന തരത്തിലും പ്രചരണമുണ്ടാവുന്നത്.

  Also Read: സങ്കടങ്ങളുണ്ടായി, ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞു; മകളുടെ മാതൃക അച്ഛനും അമ്മയുമാണ്; ബാല പറയുന്നു

  പുറത്ത് വന്ന ചിത്രത്തില്‍ ഓഫ് വൈറ്റ് നിറത്തില്‍ തലപ്പാവൊക്കെയുള്ള വസ്ത്രമാണ് വിജയ് ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി നടിയുമുണ്ട്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെയെല്ലാം വളരെ പെട്ടന്നാണ് ഫോട്ടോ തരംഗമായി മാറിയത്. ഇതോടെ താരങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

  സത്യത്തില്‍ ഈ ഫോട്ടോയ്ക്ക് പിന്നീല്‍ വസ്തുതയൊന്നുമില്ലെന്നാണ് വിവരം. വിജയിയെയും രശ്മികയെയും ആരാധിക്കുന്ന നിരവധി പേരാണുള്ളത്. താരങ്ങളുടെ പേരില്‍ നിരവധി ഫാന്‍ പേജുകളുമുണ്ട്. അതില്‍ ആരാധകരില്‍ ആരോ എഡിറ്റ് ചെയ്ത ചിത്രമാണ് വിവാഹമാണെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണെന്നാണ് വിവരം.

  വിഷയത്തില്‍ രശ്മികയോ വിജയിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല തങ്ങള്‍ സുഹൃത്തുക്കളാണെന്നും സോഷ്യല്‍ മീഡിയ പറയുന്നത് പ്രകാരമുള്ള അടുപ്പമൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ ഒരുപോലെ പറഞ്ഞത്. എന്നാല്‍ ഉള്ളില്‍ നല്ലൊരു റിലേഷന്‍ഷിപ്പ് കൊണ്ട് പോവുന്നുണ്ടെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നതിനാല്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതാണെന്നുമാണ് സൂചന.

  ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമാ ഇന്ത്യയിലാകെ തരംഗമായി മാറിയതോടെ ഇരുവരും പ്രശസ്തിയിലേക്ക് എത്തി. പിന്നീട് ഇതേ കോംബോയില്‍ നിരവധി സിനിമകള്‍ വന്നതോടെ പ്രണയകഥയും പൊങ്ങി വന്നു. നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞ രശ്മിക ആ ബന്ധത്തില്‍ നിന്ന് പിന്മാറിയതും വിജയിയുമായിട്ടുള്ള പ്രണയം കാരണമാണെന്ന അഭ്യൂഹവും ഉണ്ടായിരുന്നു.

  ലീഗര്‍ എന്ന സിനിമയാണ് അവസാനമായി വിജയിയുടേതായി തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത് പോലൊരു വിജയം സ്വന്തമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഇനി ഖുഷി എന്ന ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പുഷ്പ ദി റൈസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയുണ്ടാക്കിയ ഓളത്തിലാണ് രശ്മിക. ഇനി പുഷ്പയുടെ രണ്ടാം ഭാഗമടക്കം നിരവധി സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്.

  English summary
  Did Rashmika Mandanna and Vijay Deverakonda secretly married? Fact Behind The Viral Photo. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X