മുന്‍ ഭര്‍ത്താവിനെ കാണാതെ ഇരിക്കാനാണോ? സാമന്ത ഇനി അഭിനയിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരാശരാക്കി കൊണ്ടാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും നല്ല സ്‌നേഹത്തിലും ഐക്യത്തിലുമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ആരാധകര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മാസങ്ങളോളം ഗോസിപ്പുകള്‍ പ്രചരിച്ചതിന് ഒടുവില്‍ ഒക്ടോബര്‍ രണ്ടിനാണ് ഔദ്യോഗികമായി തന്നെ താരങ്ങള്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ
പരസ്പരം തീരുമാനിച്ച് സുഹൃത്തുക്കളെ പോലെയാണ് വേര്‍പിരിയുന്നത്. ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവുമായി കഴിയില്ലെങ്കിലും സൗഹൃദം എല്ലാ കാലത്തും ഉണ്ടാവുമെന്നും താരദമ്പതിമാര്‍ അറിയിച്ചു. പിന്നാലെ രണ്ടാളും ഏറ്റെടുത്ത സിനിമകളുടെ തിരക്കിലേക്ക് പോയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് സാമന്ത അഭിനയിക്കുന്നത്. ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ച് നാഗചൈതന്യയും അഭിനയത്തില്‍ സജീവമാവുകയാണ്. അതേ സമയം വരാനിരിക്കുന്ന തന്റെ സിനിമകളിലേക്ക് ചില നിബന്ധനകള്‍ സാമന്ത വെച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ സാമന്ത അഭിനയിച്ച രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ശേഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. അടുത്തിടെ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രണ്ട് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയുടെ കരാര്‍ സാമന്ത ഒപ്പ് വെച്ചതായിട്ടാണ് അറിയുന്നത്. സമാനമായിട്ടുള്ള മറ്റ് സിനിമകളും നടി ഏറ്റെടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ സിനിമകളില്‍ ഒപ്പിടുന്നതിന് മുന്‍പായി ചില നിബന്ധനകള്‍ സാമന്ത മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. മിര്‍ച്ചി 9 ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാവിനോട് നടി പറഞ്ഞ കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

തന്റെ സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ വേണ്ടെന്നും അതിന് പകരം മറ്റ് സ്ഥലങ്ങളിലേക്ക് ഷൂട്ടിങ്ങ് മാറ്റണമെന്നുമാണ് നടിയുടെ ആവശ്യം. കൂടുതലും ചെന്നൈയിലെ ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ സന്തോഷമെന്നും പറഞ്ഞിരിക്കുകയാണ്. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ഹൈദരാബാദില്‍ തന്നെ ഷൂട്ട് ചെയ്യേണ്ടി വന്നാല്‍ ഇന്‍ഡോറില്‍ എവിടെയെങ്കിലും ആയാല്‍ നല്ലതാവുമെന്നും അറിയിച്ചു. ഹൈദരാബാദിലെ ഔട്ട്‌ഡോര്‍ ഷൂട്ടിന് സാമന്തയ്ക്ക് താല്‍പര്യമില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. നാഗചൈതന്യുമായി ഇനിയൊരു കൂടി കാഴ്ച ഉണ്ടാവാതെ ഇരിക്കാനാണോ ഇങ്ങനൊരു തീരുമാനം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത്തരത്തില്‍ നടിയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹരി, ഹരീഷ് കൂട്ടുകെട്ടില്‍ ശാന്തരുബാന്‍ സംവിധാനം ചെയ്ത് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന വമ്പന്‍ ചിത്രത്തിലാണ് സാമന്ത ഒപ്പിട്ടിരിക്കുന്നത്. ഗുണശേഖര്‍ സംവിധാനം ചെയ്ത് ദേവ് മോഹനും അല്ലു അര്‍ജുനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശകുന്തളം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. പുരാണ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണിത്. തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുകളെ രണ്ട് കാതല്‍ എന്ന സിനിമയാണുള്ളത്. ഇതില്‍ നയന്‍താര, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം സാമന്തയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Recommended Video

അതേ സമയം മുന്‍പ് ഷാരുഖ് ഖാനും നയന്‍താരയും ഒരുമിക്കുന്ന ആറ്റ്‌ലിയുടെ ചിത്രത്തില്‍ സാമന്തയ്ക്കും അവസരം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. നാഗചൈതന്യയുമായി ചേര്‍ന്ന് ഒരു കുഞ്ഞിന് ജന്മം കൊടുക്കാനും കുടുംബമാവാനും താല്‍പര്യപ്പെടുന്നത് കൊണ്ട് ആ സിനിമ നടി വേണ്ടെന്ന് വെച്ചതായിട്ടുള്ള അഭ്യൂഹങ്ങളും വന്നു. ഇതിനിടയിലാണ് താരങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്ത സജീവമാവുന്നത്.


Click it and Unblock the Notifications