ബച്ചൻ കുടുംബത്തിലും അക്കിനേനി കുടുംബത്തിലും നടന്നത് ഒരേ കാര്യം; ഇരയായത് സമാന്തയും ഐശ്വര്യയും?

സമാന്തയും നാ​ഗ ചൈതന്യയുമാണ് സിനിമാ ലോകത്ത് ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ശോഭിത ധുലിപാലയുമായി നാ​ഗ ചൈതന്യയുടെ വിവാ​ഹ നിശ്ചയം കഴിഞ്ഞതോടെ പല അഭിപ്രായങ്ങളും വരുന്നുണ്ട്. 2021 സമാന്തയുമായി പിരിഞ്ഞ നാ​ഗ ചൈതന്യ കുറച്ച് മാസങ്ങൾക്കുള്ളിൽ ശോഭിതയുമായി അടുക്കുകയായിരുന്നു. എന്നാൽ ശോഭിതയാണ് സമാന്തയുടെ വിവാഹ ജീവിതം തകർത്തതെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. പക്ഷെ ഈ വാദം തെറ്റാണ്. പിരിഞ്ഞതിന് കാരണം എന്തെന്ന് സമാന്തയോ നാ​ഗ ചൈതന്യയോ വ്യക്തമാക്കിയിട്ടില്ല.

നാ​ഗ ചൈതന്യയുടെ കുടുംബത്തിൽ വിവാഹ മോചനം പുതിയ കാര്യമല്ല. അച്ഛനും മറ്റു ബന്ധുക്കളിൽ ചിലരും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞവരാണ്. നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ദ​ഗുബതിയിൽ പിറന്ന മകനാണ് നാ​ഗ ചൈതന്യ. ലക്ഷ്മി ദ​ഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നടി അമലയെ നാ​ഗാർജുന വിവാഹം ചെയ്യുന്നത്. ഇവർക്ക് അഖിൽ അക്കിനേനി എന്ന മകനും പിറന്നു.

Samantha  Naga Chaitanya   Aishwarya Rai

സമാന്ത നാ​ഗ ചൈതന്യയുടെ ഭാര്യയായി അക്കിനേനി കുടുംബത്തിലെത്തിയപ്പോൾ നടന്ന സംഭവങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ബച്ചൻ കുടുംബത്തിലും അക്കിനേനി കുടുംബത്തിലും നടന്ന ചില കാര്യങ്ങളിൽ സാമ്യമുണ്ടെന്ന് ആരാധകർ വാദിക്കുന്നു. കരിയർ ​​ഗ്രാഫ് നോക്കിയാൽ നാ​ഗ ചൈതന്യക്കും മുകളിലാണ് സമാന്തയുടെ താരമൂല്യം. വിവാഹ ശേഷം നടിയുടെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ ഉയർന്നു. എന്നാൽ മറുവശത്ത് നാ​ഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകളുണ്ടായി.

ഭാര്യയുടെ പ്രശസ്തി നാ​ഗ ചെെതന്യയെ ചൊടിപ്പിച്ചെന്നാണ് വിവരം.സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുത്ത് അമ്മയാകാൻ ഒരുങ്ങിയതാണ് സമാന്ത. എന്നാൽ അപ്പോഴേക്കും ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി. ഇത് വിവാഹ മോചനത്തിൽ എത്തുകയും ചെയ്തു. വിവാഹ ജീവിതത്തിനായി തന്റെ നൂറ് ശതമാനവും നൽകിയെന്നും എന്നാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാനായില്ലെന്നും സമാന്ത ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.

Samantha  Naga Chaitanya   Aishwarya Rai

മറുവശത്ത് ഐശ്വര്യയുടെ കുടുംബ ജീവിതത്തിലും പ്രശ്മാകുന്നത് ഭർത്താവിനേക്കാൾ മുകളിലുള്ള താരമൂല്യമാണ്. എന്നാൽ അഭിഷേകിനല്ല, മറിച്ച് അഭിഷേകിന്റെ വീട്ടുകാർക്കാണ് ഐശ്വര്യയുടെ പേരിലും പ്രശസ്തിയിലും അസ്വസ്ഥത. ലോകമറിയപ്പെടുന്ന താര റാണി കുടുംബ ജീവിതത്തിലേക്ക് മാത്രം പലപ്പോഴും ഒതുങ്ങിയതിൽ ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലും നിയന്ത്രണവുമാണെന്ന് അഭിപ്രായമുണ്ട്.

നാ​ഗാ​ർജുനയുടെ വിവാഹ ജീവിതവും അമിതാഭ് ബച്ചന്റെ വിവാഹ ജീവിതവും തമ്മിലും സാമ്യമുണ്ട്. നാ​ഗാർജുന അമല അക്കിനേനിയെ വിവാഹം ചെയ്ത ശേഷം നടനെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. നടി തബുവുമായി നാ​ഗാർജുനയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ​ഗോസിപ്പുകൾ. സമാനമായി അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായ ശേഷം അമിതാഭിന് നടി രേഖയുമായി ബന്ധമുണ്ടെന്ന് ​ഗോസിപ്പ് വന്നു.

രണ്ട് കുടുംബങ്ങളും ​ഗോസിപ്പുകളെ നേരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. നാ​ഗ ചൈതന്യ-ശോഭിത വിവാഹ നിശ്ചയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നാ​ഗാർജുന സംസാരിക്കുകയുണ്ടായി. സമാന്തയുമായി പിരിഞ്ഞ ശേഷം നാ​ഗ ചൈതന്യ മാനസികമായി തകർന്നിരുന്നു എന്നാണ് നാ​ഗാർജുന പറഞ്ഞത്. എന്നാൽ പിരിഞ്ഞ് മാസങ്ങൾക്കുള്ളിൽ നാ​ഗ ചൈതന്യ ശോഭിതയെ ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X