വിവാഹമോചനത്തിന് പിന്നാലെ ഗ്ലാമറസായി തുടങ്ങി; താരപദവി സാമന്ത ആഘോഷമാക്കുകയാണോന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് സാമന്ത രുത്പ്രഭു. പുഷ്പ എന്ന സിനിമയില്‍ 'ഒ അന്തവ' എന്ന ഐറ്റം ഡാന്‍സിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്. വിവാഹമോചനത്തിന് ശേഷമുള്ള നടിയുടെ തകര്‍പ്പന്‍ തിരിച്ച് വരവായി ആരാധകരും സിനിമാക്കാരുമൊക്കെ ഇതിനെ കണ്ടു. ഗ്ലാമര്‍ ലുക്കിലുള്ള നടിയുടെ ചുവടുകള്‍ ആരാധകരെയും ആവേശത്തിലാക്കി. എന്തായാലും ജീവിതത്തിലെ തിരിച്ചടികളില്‍ പതറി പോവാന്‍ തയ്യാറല്ലെന്നും ശക്തമായി കൊണ്ടിരിക്കുകയാണെന്നും സാമന്ത ഓരോ നിമിഷവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

നാഗ ചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സിനിമകളിലും മറ്റുമൊക്കെ നിലവാരം പുലര്‍ത്തിയാണ് സാമന്ത അഭിനയിച്ചത്. അധികം ഗ്ലാമറാവുന്നതിന് പകരം അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ തന്നെ തിരഞ്ഞെടുത്തു. എന്നാല്‍ മുന്‍പത്തെ പോലെ ആയിരിക്കാന്‍ താല്‍പര്യമില്ലെന്നും നിലപാടുകളില്ലാം സാം മാറ്റം വരുത്തിയെന്നാണ് അറിയുന്നത്. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 sam

പച്ച നിറമുള്ള വസ്ത്രത്തില്‍ മാറിടങ്ങള്‍ കാണിക്കുന്ന തരത്തിലാണ് നടി എത്തിയിരിക്കുന്നത്. മാത്രമല്ല കുറച്ച് കൂടി ഗ്ലാമറസ് ആവാനുള്ള ശ്രമങ്ങളെല്ലാം ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുകയും ചെയ്യുന്നുണ്ട്. നടിയുടെ ജീവിതത്തിലെ ഈ മാറ്റങ്ങള്‍ കരിയറില്‍ വലിയ ഉയര്‍ച്ച നല്‍കിയേക്കും എന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹമോചനത്തെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നതിനൊപ്പം പലരും സാമന്തയെ കുറ്റം പറയുകയാണ് ചെയ്തത്. ബന്ധം തകരാന്‍ കാരണമായത് സാമന്ത ആണെന്നാണ് പലരും വിചാരിച്ചിരുന്നത്.

എന്നാല്‍ ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന് ഇനിയും വ്യക്തമല്ല. ശേഷം പുഷ്പയിലെ ഐറ്റം ഡാന്‍സിലൂടെയാണ് സാമന്ത വാര്‍ത്തകളില്‍ നിറഞ്ഞത്. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ ഈ ചിത്രത്തിലെ ഐറ്റം സോംഗിന് വേണ്ടി മാത്രം കോടികളാണ് നടിയ്ക്ക് പ്രതിഫലമായി ലഭിച്ചത്. പൈസയ്ക്ക് വേണ്ടി ലേശം ഗ്ലാമറാവാനും താന്‍ തയ്യാറാണെന്ന് നടി ഇതിലൂടെ പറയാതെ പറയുകയാണ്. ഇത് സിനിമാക്കാര്‍ക്കും സന്തോഷം നല്‍കുമെന്നാണ് അറിയുന്നത്.

 sam

ഇനിയുള്ള സിനിമകളിലേക്കും പ്രതിഫലത്തിന്റെ കാര്യത്തില്‍ വര്‍ധനയുണ്ടാവുമെന്നാണ് വിവരം. നിലവില്‍ തെന്നിന്ത്യയില്‍ നയന്‍താര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടി സാമന്തയാണ്. ഓരോ സിനിമയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് തുകയുടെ കാര്യത്തില്‍ മാറ്റമുണ്ടാവുമെന്നും അറിയുന്നു. പുഷ്പയുടെ രണ്ടാം ഭാഗവും വൈകാതെ വരുമെന്നതിനാല്‍ അതിലും ഐറ്റം ഡാന്‍സ് ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സാമന്തയുടെ സാന്നിധ്യം പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ മാസമാണ് സാമന്ത സിനിമയിലേക്ക് എത്തിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഈ സന്തോഷ വിവരം നടി തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇത്രയും കാലത്തെ സെലിബ്രിറ്റി ജീവിതത്തില്‍ സാമന്ത പ്രതിസന്ധിയിലായത് കഴിഞ്ഞ ആറ് മാസങ്ങളാണ്. തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യയുമായി വര്‍ഷങ്ങളോളം നീണ്ട ബന്ധത്തിനൊടുവിലാണ് വിവാഹിതയാവുന്നത്. 2017 ഒക്ടോബറിൽ വിവാഹിതരായ താരങ്ങൾ മാതൃകാപരമായ ജീവിതമാണ് നയിച്ച് വന്നത്.

ആർക്കും അസൂയ തോന്നുന്ന ജീവിത സാഹചര്യം ആയിരുന്നെങ്കിലും വേർപിരിയാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2021 ഒക്ടോബറില്‍ ഇരുവരും അവസാനിപ്പിച്ചു. ഓദ്യോഗികമായ സ്ഥീരികരണങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഒടുവിൽ താരങ്ങൾ ഒന്നിച്ച് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. പിരിഞ്ഞതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും താരങ്ങള്‍ വീണ്ടും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X