For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

  |

  ബോളിവുഡില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായിക-നായകന്മാരായി അഭിനയിച്ച സിനിമ സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടൊരുക്കിയ സിനിമയുടെ സംവിധായകന്‍ അയന്‍ മുഖര്‍ജിയും നിര്‍മാതാവ് കരണ്‍ ജോഹറടക്കം നിരവധി പേരുമാണ്.

  ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ബ്രഹ്മാസ്ത്രയ്ക്ക് തിയറ്ററുകളിലും ബോക്‌സോഫീസിലും ലഭിച്ചത്. സിനിമ ഒരു പരാജയമാണെന്ന് ചിലര്‍ പറയുമ്പോള്‍ മോശമില്ലാത്ത കളക്ഷന്‍ നേടിയെന്നാണ് മറുവിഭാഗം പറയുന്നത്. എന്നാല്‍ തെന്നിന്ത്യയിലും സിനിമയൊരു വിജയമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  ബാഹുബലി പോലെ ബ്രഹ്മാണ്ഡ സിനിമയൊരുക്കി അത് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമാക്കി മാറ്റിയ സംവിധായകനാണ് എസ്എസ് രൗജമൗലി. ആയിരം കോടികള്‍ ബോക്‌സോഫീസില്‍ നേടിയ ബാഹുബലി ഇന്നും നമ്പര്‍ വണ്ണില്‍ തന്നെയാണ്. അതേ സമയം തെന്നിന്ത്യയില്‍ ബ്രഹ്മാസ്ത്രയ്ക്ക് പിന്തുണ നല്‍കി വരാനായി രാജമൗലിയ്ക്ക് പത്ത് കോടിയോളം രൂപ കൊടുത്തതായി ചില ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്.

  Also Read: ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  നിര്‍മാതാവ് കരണ്‍ ജോഹറും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ചേര്‍ന്നാണ് വലിയൊരു തുക രാജമൗലിയ്ക്ക് നല്‍കിയതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനുമായി അടുത്ത ബന്ധമുള്ളവര്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ബാഹുബലി ഹിന്ദിയില്‍ വിതരണം ചെയ്യുന്നത്. ആ കാലം മുതല്‍ രാജമൗലിയും കരണ്‍ ജോഹറും തമ്മില്‍ വലിയ അടുപ്പം കാത്തുസൂക്ഷിക്കുന്നുമുണ്ട്.

  Also Read: ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തത് പേഴ്‌സണല്‍ പ്രശ്‌നം കൊണ്ട്; ആരതി പെങ്ങളുടെ കല്യാണത്തിന് വരാത്തതിനെ കുറിച്ച് റോബിൻ

  ഒരു ഉപകാരം അങ്ങോട്ട് ചെയ്ത സ്ഥിതിയ്ക്ക് ബ്രഹ്മാസ്ത്രയെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ രാജമൗലി സമ്മതിക്കുകയായിരുന്നു. ഇതിനിടയില്‍ പണത്തിന്റെ ഇടപാടുകള്‍ വന്നതിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച നടക്കുന്നത്. മാത്രമല്ല രാജമൗലിയുമായിട്ടുള്ള കരണിന്റെ ബന്ധം തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതെന്നും ആരോപണമുണ്ട്. എന്തായാലും തെന്നിന്ത്യയിലും ബ്രഹ്മാസ്ത്രയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സജീവമാവുകയാണ്.

  Also Read: എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? പ്ലീസ് ഫോളോ ചെയ്യൂ! ആര്‍മിയ്ക്ക് നിമിഷയുടെ മറുപടി

  410 കോടിയോളം മുതല്‍ മുടക്കിലാണ് ബ്രഹ്മാസ്ത്ര എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ബോക്‌സോഫീസില്‍ വലിയൊരു നേട്ടം പ്രതീക്ഷിച്ചെങ്കിലും ശുഭകരമായൊരു റിസള്‍ട്ടല്ല സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ഒരാഴ്ച കഴിയുമ്പോള്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ സംബന്ധിച്ച് പലതരം റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും മോശമില്ലാത്ത സാമ്പത്തികം ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിവസം 75 കോടിയാണ് ഗ്ലോബലി സിനിമയ്ക്ക് ലഭിച്ചത്.

  പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞ് വന്നു. ആദ്യ അഞ്ച് ദിവസം കഴിയുമ്പോള്‍ 150 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. മറ്റ് ബിസിനസുകളൊക്കെ ചേരുമ്പോള്‍ ബ്രഹ്മാസ്ത്ര ഇരുന്നൂറ് കോടിയും മറികടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  Read more about: rajamouli രാജമൗലി
  English summary
  Did SS Rajamouli Get Paid Rs 10 Crores For Supporting Brahmastra? Fact Behind The Viral News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X