100 കോടി മുടക്കി അത്യാഢംബരമായി വിവാഹം നടത്തിയ ജൂനിയർ എൻടിആർ, വധുവിന്റെ സാരിക്ക് മാത്രം ഒരു കോടി!

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ. എൻ.ടി. രാമറാവു ജൂനിയർ എന്ന പേര് ചുരുക്കിയാണ് ആരാധകർ ജൂനിയർ എൻടിആർ എന്ന് വിളിക്കുന്നത്. ടെമ്പർ, നന്നകു, പ്രേമതോ,ജനതാ ഗ്യാരേജ്, ജയ് ലവ കുശ എന്നിവയാണ് ജൂനിയർ എൻടിആർ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ. ഇപ്പോൾ ഈ പട്ടികയിലേക്ക് ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ആർആർആർ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലോകത്തെമ്പാട് നിന്നുമായി ലഭിക്കുന്നത്. മാർച്ച് 25ന് റിലീസിനെത്തിയ ചിത്രം റെക്കോർഡ് കളക്ഷൻ നേടി മുന്നേറുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചിത്രം ഇതിനോടകം 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബാഹുബലി സീരിസിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ആർആർആർ. അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ

ജൂനിയർ എൻടിആർ ഇരുപത് വർഷമായി തെലുങ്ക് സിനിമയുടെ നെടുംതൂണുകളിൽ ഒന്നാണ്. നിരവധി ബ്ലോക്ക് ബസ്റ്ററുകൾ ഇതിനോടകം അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ച് കഴിഞ്ഞു. ആർആർആർ കൂടി പുറത്ത് വന്നതോടെ പാൻ ഇന്ത്യൻ താരമായി ജൂനിയർ എൻടിആർ മാറി കഴിഞ്ഞു. ഇത്ര വലിയ താരമായിരുന്നിട്ടും സാധാരണ സെലിബ്രിറ്റകളിൽ നിന്നെല്ലാം സ്വാഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും വിനയമുള്ളവനായതിനാൽ കണക്കില്ലാത്ത ആരാധകരാണ് അദ്ദേഹത്തിനുള്ളത്. എല്ലാ സെലിബ്രിറ്റികളും കുടുംബത്തോടൊപ്പം എല്ലാ പൊതുപരിപാടികളിലും പങ്കെടുക്കുമ്പോൾ ജൂനിയർ എൻടിആർ വല്ലപ്പോഴും മത്രമാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

അത്യാഢംബരമായ വിവാഹം

തന്റെ സ്വകാര്യമായ ജീവിതം പരസ്യപ്പെടുത്താൻ ആ​ഗ്രഹിക്കാത്തതിനാലാണ് കുടുംബത്തെ ക്യാമറ കണ്ണുകളിൽ നിന്നും ജൂനിയർ എൻടിആർ ഒളിപ്പിക്കുന്നത്. ജൂനിയർ എൻടിആർ 2011 മെയ് 5ന് ആണ് ലക്ഷ്മി പ്രണതിയെ വിവാഹം കഴിച്ചത്. വീട്ടുകാരാണ് ജൂനിയർ എൻടിആറിന് വേണ്ടി ലക്ഷ്മിയെ കണ്ടുപിടിച്ചത്. ഇരുവരുടേയും വിവാഹം തെന്നിന്ത്യ കണ്ട എക്കാലത്തെയും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു. അത്യാഡംബരമായി നടത്തിയ വിവാഹത്തിന്റെ മൊത്തം ബജറ്റ് 100 കോടി രൂപയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഒരു കോടി രൂപ വിലയുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചത്. മണ്ഡപം 18 കോടി രൂപ ചെലവഴിച്ചാണ് ഒരുക്കിയത്. ജൂനിയർ എൻടിആറിന്റെ ബ്രഹ്മാണ്ഡമായ വിവാഹത്തിൽ 3000 സെലിബ്രിറ്റികൾ ആണ് പങ്കെടുത്തത്. 12000 ആരാധകർക്കും ക്ഷണമുണ്ടായിരുന്നു.

ഭാര്യയെ കുറിച്ച്

മാധാപൂരിലെ ഹൈടെക്‌സ് എക്‌സിബിഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം നടന്നത്. 2011ലെ ഏറ്റവും വലിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ജൂനിയർ എൻടിആറിന്റേത്. ഇരുവർക്കും നന്ദമൂരി ഭാർഗവ് റാം, നന്ദമൂരി അഭയ് റാം എന്നീ രണ്ട് ആൺമക്കളുണ്ട്. തന്റെ ഇന്ന് കാണുന്ന വിജയത്തിന് പിന്നിൽ ഭാര്യ ലക്ഷ്മിയാണെന്ന് പലപ്പോഴും ജൂനിയർ എൻടിആർ പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ തന്നോട് പൊരുത്തപ്പെടാൻ ഭാര്യ ലക്ഷ്മി പാടുപെട്ടിരുന്നുവെന്നും എന്നിരുന്നാലും കാലക്രമേണ അവൾ എല്ലാം ഏറ്റെടുക്കുകയായിരുന്നുവെന്നും ശക്തയായ സ്ത്രീ എന്ന് അവളെ വിശേഷിപ്പിക്കാനാണ് താൻ ആഹ​ഗ്രഹിക്കുന്നതെന്നും ജൂനിയർ എൻടിആർ വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Read more about: junior ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X