അല്ലു അര്‍ജുനെ നയന്‍താര അപമാനിക്കുകയല്ലേ ചെയ്തത്; അവാര്‍ഡ് കാമുകന്‍ തരണമെന്ന് പറഞ്ഞ നടിയോട് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിലാണ് നയന്‍താര അറിയപ്പെടുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴില്‍ ആണ് താരമായി വളര്‍ന്നത്. നായകന്മാര്‍ പോലുമില്ലാതെ തന്റെ സിനിമകള്‍ വലിയ വിജയമാക്കി മാറ്റി കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നയന്‍സ് എത്തുന്നത്. നിലവില്‍ പ്രതിശ്രുതവരനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പം ചേര്‍ന്ന് നിരവധി സിനിമകളും നടി ചെയ്യുന്നുണ്ട്.

ഓരോ സിനിമ കഴിയുംതോറും ആരാധകരുടെ ജനപ്രീതി പിടിച്ചു പറ്റിയെങ്കിലും നയന്‍താരയുടെ ഒരു പ്രവര്‍ത്തി ആരാധകരെ നിരാശപ്പെടുത്തി യിരുന്നു. ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് സൂപ്പര്‍താരം അല്ലു അര്‍ജുനെ നടി അപമാനിച്ചു എന്നാണ് ആരാധകര്‍ കണ്ടെത്തിയത്. അന്ന് നടന്ന സംഭവങ്ങള്‍ ഇങ്ങനെയാണ്...

അല്ലു അർജുൻ്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങിയ നയൻസ്

തെലുങ്ക് സിനിമയിലെ സ്‌റ്റൈലിഷ് സ്റ്റാറായ അല്ലു അര്‍ജുന്‍ ഒത്തിരി അധികം ആരാധകരുള്ള ജനപ്രിയ നടനാണ്. നല്ല നടന്‍ എന്നതിലുപരി വളരെ വിനയവും ബഹുമാനവും ആദരവും ബാക്കിയുള്ള വ്യക്തിത്വം കൂടി താരത്തിനുണ്ട്. അത് പലപ്പോഴും പൊതുവേദിയില്‍ വ്യക്തമായിട്ടുള്ളതാണ്. 2016 ല്‍ ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ് അല്ലുവിന്റെ സിംപിളിസിറ്റി ആരാധകര്‍ മനസ്സിലാക്കിയ ഒരു സംഭവം നടക്കുന്നത്. ആ വര്‍ഷത്തെ സൈമ അവാര്‍ഡ് വേദിയായിരുന്നു.

പ്രതിശ്രുത വരനെ കുറിച്ച് എടുത്ത് പറഞ്ഞ് നയൻതാര

മികച്ച നടിക്കുള്ള അവാര്‍ഡിന് നയന്‍താരയാണ് അര്‍ഹയായത്. നാനും റൗഡി എന്ന സിനിമയിലെ പ്രകടനത്തിനാണ് നടിക്ക് അവാര്‍ഡ് ലഭിച്ചത്. പുരസ്‌കാരം വാങ്ങുന്നതിന് വേണ്ടി നടിയെ വേദിലേക്ക് ക്ഷണിച്ചു. നടന്‍ അല്ലു അര്‍ജുന്‍ നയന്‍സിന് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. ശേഷം മൈക്ക് എടുത്ത് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നടി നന്ദി പറയുകയും ചെയ്തിരുന്നു. ഒപ്പം സംവിധായകനായ വിഘ്‌നേശ് ശിവനെ പ്രത്യേകമായി എടുത്ത് പറയുകയും ചെയ്തു.

കാമുകൻ തന്നെ അവാർഡ് തരണമെന്ന നടിയുടെ ആവശ്യം വരുന്നു

ഈ അവാര്‍ഡ് വിഘ്‌നേശ് ശിവനില്‍ നിന്ന് വാങ്ങാനാണ് താന്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് നയന്‍താര സൂചിപ്പിച്ചത്. ഇതോടെ വിഘ്‌നേശിനെ വേദിയിലേക്ക് അവതാരകര്‍ ക്ഷണിച്ചു. അല്ലു അര്‍ജുന്റെ കെയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി അത് നയന്‍താരയ്ക്ക് സമ്മാനിക്കുകയും ചെയ്തു. നയന്‍താരയുടെ ആഗ്രഹത്തെ അല്ലു അര്‍ജുന്‍ വളരെ സന്തോഷത്തോടെയും വിനയത്തോടെയും കൂടിയാണ് സ്വീകരിച്ചത്. സദസ്സിലുള്ളവരെല്ലാം തമാശ കേട്ട രീതിയില്‍ അതിനെ ചിരിച്ച് തള്ളിയെങ്കിലും അല്ലുഅര്‍ജുന്‍ ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

അല്ലുവിനെ അപമാനിക്കുകയായിരുന്നുവെന്ന് ഫാൻസ്

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ ആണ് വന്ന് നിറയുന്നത്. വിഘ്‌നേശ് അവരുടെ കാമുകന്‍ ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട് എന്നാണ് ചിലര്‍ നയന്‍താരയോട് പറയുന്നത്. അല്ലു അര്‍ജുന്റെ ആരാധകര്‍ ഇത് നടനോടുള്ള അവഹേളനമായി കണക്കാക്കിയപ്പോള്‍, അദ്ദേഹം പുഞ്ചിരിച്ചു, കാരണം അദ്ദേഹം അത് തികച്ചും സ്‌പോര്‍ട്മാന്‍ സ്പിരിറ്റിലാണ് കണ്ടത്. നിലവില്‍ പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ് താരം. ഒപ്പം പ്രതിഫലം കൂടി ഉയര്‍ത്തി 60 കോടി രൂപ ആക്കിയതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X