നടിയെ രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണിന് കൊണ്ട് പോയി; എന്റെ ഭാര്യയെ ബാധിക്കുന്ന വാര്‍ത്തയെന്ന് രാം ചരൺ

വിവാഹം കഴിഞ്ഞ് പത്താം വിവാഹവാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് നടന്‍ രാം ചരണും ഭാര്യയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരികയാണെന്ന് പറയുന്നത്. ഇത്രയും വര്‍ഷം കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു താരദമ്പതിമാര്‍. ഇത് സംബന്ധിച്ചുള്ള അനേകം ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

അതേ സമയം പുതിയ സന്തോഷത്തിനൊപ്പം താരത്തെ കുറിച്ചുള്ള മറ്റ് ചില കഥകള്‍ കൂടി പ്രചരിക്കുകയാണ്. അതിലൊന്ന് നടി നേഹ ശര്‍മ്മയും രാം ചരണും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്നും പിന്നാലെ ഹണിമൂണിന് പോയതായിട്ടുമൊക്കെ അഭ്യൂഹം പ്രചരിച്ചു. ഇത് തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചുവെന്ന് പറയാം.

രാം ചരണ്‍ നേഹയുമായി അടുപ്പത്തിലായെന്നും രണ്ടാളും രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണ്‍ ആഘോഷിക്കുന്നു

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ എന്ന ലേബലിലാണ് രാം ചരണ്‍ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2007 ല്‍ പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുത എന്ന ചിത്രത്തിലാണ് നടന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായികയായിട്ടെത്തിയത് നടി നേഹ ശര്‍മ്മയായിരുന്നു.

സിനിമയിലൂടെ ഒരുമിച്ച സമയത്ത് രാം ചരണ്‍ നേഹയുമായി അടുപ്പത്തിലായെന്നും രണ്ടാളും രഹസ്യമായി വിവാഹം കഴിച്ച് ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നുമൊക്കെ അന്ന് വാര്‍ത്ത വന്നു.

രാം ചരണുമായി അങ്ങനൊരു ബന്ധമില്ലെന്നാണ് നേഹ പറഞ്ഞത്

ഏകദേശം ഒരു വര്‍ഷത്തോളം ഈ ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും പിന്നീട് നേഹ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തി. രാം ചരണുമായി അങ്ങനൊരു ബന്ധമില്ലെന്നാണ് ഒരു ചാറ്റ് ഷോ യില്‍ നേഹ പറഞ്ഞത്. തന്റെ പേരില്‍ വരുന്ന ഇത്തരം അഭ്യൂഹങ്ങള്‍ തനിക്കും ഭാര്യ ഉപസാനയ്ക്കും വേദന നല്‍കുന്നതാണെന്ന് രാം ചരണും അഭിപ്രായപ്പെട്ടിരുന്നു.

ഇത്തരം കിംവദന്തികള്‍ എന്റെ വിവാഹജീവിതത്തെ വലിയ രീതിയില്‍ ബാധിക്കും

'ഞാന്‍ വിവാഹിതനാണ്. ഇത്തരം കിംവദന്തികള്‍ എന്റെ വിവാഹജീവിതത്തെ വലിയ രീതിയില്‍ ബാധിക്കും. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ മറ്റ് സ്ത്രീകളില്‍ നിന്നും എന്നെ സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്റെ ഭാര്യയാണ്.

ചിരുത എന്റെ അരങ്ങേറ്റ സിനിമയായിരുന്നു. അതിന് ശേഷം ഞാന്‍ നേഹയെ രഹസ്യമായി വിവാഹം കഴിച്ചു, ഹണിമൂണിന് പോകുന്നു എന്നൊക്കെ തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരം തെറ്റായ വാര്‍ത്ത ഗൗരവ്വമായി കാണേണ്ടതില്ലെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞതെന്നും', ഒരഭിമുഖത്തില്‍ രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളെ വേണ്ട എന്ന തീരുമാനത്തില്‍ നിന്നും മാറി

ഗോസിപ്പുകളൊക്കെ വന്ന് ഏറെ കാലത്തിന് ശേഷം 2012 ലായിരുന്നു ഉപാസനയുമായിട്ടുള്ള രാം ചരണിന്റെ വിവാഹം. അതിന് ശേഷവും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതികരണവുമായി നടന്‍ തന്നെ രംഗത്ത് വന്നത്.

അതേ സമയം കുഞ്ഞുങ്ങളെ വേണ്ട എന്ന തീരുമാനത്തില്‍ നിന്നും മാറി അതിനുള്ള തയ്യാറെടുപ്പിലേക്ക് എത്തിയിരിക്കുകയാണ് താരദമ്പതിമാരിപ്പോള്‍. കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രാം ചരണും ഭാര്യയും ഒരുപോലെ പറഞ്ഞത്.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല

'ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ്', ഒരിക്കല്‍ ഉപാസന പറഞ്ഞത്. ഭാവിയില്‍ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന തീരുമാനത്തിലായിരുന്നു ഇരുവരും.

എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും മാറി കുഞ്ഞിനെ കുറിച്ച് താരങ്ങള്‍ ചിന്തിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച രാം ചരണിന്റെ പിതാവും നടനുമായ ചിരഞ്ജീവിയാണ് ഈ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഇതോടെ ആരാധകരും വലിയ ആവേശത്തിലായി.

Read more about: രാം ചരൺ ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X