മരിക്കാന്‍ പേടിയാണ്, അങ്ങനൊരു സീനില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ച് നടി! സൊണാലിയെ കുറിച്ച് സംവിധായകന്‍
തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കരിയറില്‍ പ്രത്യേക സ്ഥാനം നേടിയ സിനിമയാണ് ഇന്ദ്ര. അക്കാലത്ത് ട്രെന്‍ഡ് ആയി ഓടിക്കൊണ്ടിരുന്ന സിനിമകളുടെ ഇടയില്‍ ഇന്ദ്ര എന്ന ചിത്രം നിര്‍മ്മിച്ച് ചിരഞ്ജീവി വമ്പന്‍ കളക്ഷന്‍ നേടി.
ചിത്രത്തിന്റെ കഥ, ബി ഗോപാലിന്റെ സംവിധാനം, ചിരഞ്ജീവിയുടെ അഭിനയം, നൃത്തം, നടിമാരായ സൊണാലി ബേന്ദ്രയുടെയും ആരതി അഗര്‍വാളിന്റെയും ഗ്ലാമര്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍.

എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ലെന്ന് ഒരിക്കല്‍ സംവിധായകന്‍ ബി ഗോപാല്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ദിന ഷൂട്ടിംഗ് കാശിയിലായിരുന്നു. ആ സീന്‍ നടി സൊണാലി ബേന്ദ്രെ ഗംഗയില്‍ കുളിക്കുന്ന രംഗമാണ്. നടി മൂന്ന് തവണ ഗംഗയില്‍ മുങ്ങി പൊങ്ങുന്നത് പോലെയാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചത്.
എന്നാല്‍ അഭിനയിക്കാന്‍ എത്തിയ സൊണാലി ബേന്ദ്ര ഞാന്‍ ഈ സീന്‍ ചെയ്യില്ലെന്ന് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചു. താനൊരിക്കലും ഗംഗയില്‍ ഇറങ്ങി മുങ്ങില്ലെന്ന് സംവിധായകനോട് പറഞ്ഞു. കാരണം ഗംഗയില്‍ മുങ്ങിയാല്‍ താന്‍ അപ്രത്യക്ഷയാകുമെന്നും എന്റെ ജീവന്‍ നഷ്ടപ്പെടുമെന്നുമൊക്കെ നടി പറയാന്‍ തുടങ്ങി.
ഇതോടെ നിങ്ങള്‍ അത് ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ ഈ സീന്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും സിനിമയില്‍ ഇത് വളരെ പ്രധാനപ്പെട്ടൊരു രംഗമാണെന്നും താന്‍ പറഞ്ഞു. പക്ഷേ അവള്‍ അതും കേട്ടില്ല. എനിക്ക് മരിക്കാന്‍ പേടിയാണെന്നും ഞാന്‍ അത് ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് നില്‍ക്കുകയായിരുന്നു നടി.
ഈ സീന്‍ ചെയ്യണം. അല്ലാത്തപക്ഷം ഷൂട്ടിംഗ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കേണ്ടി വന്നതായിട്ടും ബി ഗോപാല്‍ പറഞ്ഞു. അവര്‍ക്ക് പേടിയാണെന്ന് പറയുന്നത് കൊണ്ട് എന്തെങ്കിലും ചെയ്ത് നിങ്ങളെ സഹായിക്കാമെന്ന് താന്‍ പറഞ്ഞു. അങ്ങനെ മൂന്ന് ക്യാമറകള്‍ മൂന്ന് ആംഗിളില്‍ വയ്ക്കും. ഒരു തവണ മുങ്ങിയാല്‍ മൂന്ന് തവണ മുങ്ങിയെന്ന് കാണിക്കുന്ന രീതിയില്‍ ആ സീന്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.

ഇതോടെ സൊണാലി ചെയ്യാമെന്ന് സമ്മതിച്ചു. എന്നാല്‍ ആദ്യ ടേക്കില്‍ ആ രംഗം അത്ര ശരിയായില്ല. അതിന് ശേഷം ഒരിക്കല്‍ കൂടി ആ സീന്‍ എടുക്കേണ്ടി വന്നിരുന്നു എന്നുമാണ് ബി ഗോപാല്‍ പറഞ്ഞത്. മാത്രമല്ല ഈ സിനിമയിലെ സൊണാലി ബേന്ദ്രയുടെ പ്രകടനം വളരെ മികച്ചതാണ്. ഏറെ പ്രശംസകളും കഥാപാത്രത്തിന് ലഭിച്ചിരുന്നു.
അതില്‍ ശ്രദ്ധേയം കാശിയില്‍ നിന്നും ചിരഞ്ജീവിക്കൊപ്പം വളരെ തമാശയായി അഭിനയിച്ച രംഗങ്ങളാണ്. ഇന്നും സിനിമയെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരിലേക്ക് വരുന്നത് ഇത്തരം സീനുകളാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് സൊണാലി ബേന്ദ്ര. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക് സിനിമകളിലാണ് നടി കൂടുതലായും അഭിനയിച്ചിരുന്നത്. അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് സൊണാലി വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും മാറി നില്‍ക്കാനാണ് നടി ശ്രമിച്ചത്.
എന്നാലിപ്പോൾ വെബ് സീരിസുകളിലൂടെ സജീവമാവുകയാണ് നടി. 'ദി ബ്രോക്കണ്‍ ന്യൂസ്' എന്ന വെബ് സീരിസിന്റെ തുടര്‍ച്ചയുമായി നടി വീണ്ടും ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടിയിലൂടെ തൻ്റെ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











