സമാന്ത പറഞ്ഞതാണ്; 96 തെലുങ്ക് റീമേക്ക് പരാജയപ്പെടാൻ കാരണം; തുറന്ന് പറഞ്ഞ് സംവിധായകൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായ സിനിമയാണ് 96. വിജയ് സേതുപതി, തൃഷ എന്നിവർ അവിസ്മരണീയ പ്രക‌‌ടനം കാഴ്ച വെച്ച സിനിമ തമിഴ് റൊമാന്റിക് സിനിമകളിൽ മുൻപന്തിയിലാണ്. 2018 ൽ റിലീസ് ചെയ്ത ഈ സിനിമ അന്നുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. സിനിമ കണ്ടവരുടെയെല്ലാം ഉള്ളിൽ നായകന്റെയും നായികയുടെയും നഷ്ടപ്രണയം വിങ്ങലായി. നിരവധി പുരസ്കാരങ്ങളും ഈ സിനിമയ്ക്ക് ലഭിച്ചു. എന്നാൽ ഇതേ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

സമാന്ത, ശർവാനന്ത് എന്നിവരാണ് 96 ന്റെ തെലുങ്ക് റീമേക്കിൽ അഭിനയിച്ചത്. രണ്ട് സിനിമകളും സംവിധാനം ചെയ്തത് പ്രേം കുമാറാണ്. തമിഴിൽ വിജയിച്ച 96 തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ പരാജയപ്പെട്ടതിന്റെ കാരണം വിശദീകരിക്കുകയാണ് സംവിധായകൻ പ്രേം കുമാറിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

96 Movie Remake

തെലുങ്കിൽ ഈ സിനിമ ഓടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമ റീമേക്ക് ചെയ്യുന്ന് എന്ന് പറഞ്ഞപ്പോൾ ചെയ്യരുതെന്ന് ആദ്യം ട്വീറ്റ് ചെയ്തത് സമാന്തയാണ്. റീമേക്ക് ചെയ്യരുത്, അത് അങ്ങനെയേ വിട്ടേക്ക് എന്ന് പറഞ്ഞു. പക്ഷെ പലർക്കും അതിൽ താൽപര്യം ഉണ്ടായിരുന്നു. ഒടുവിൽ സമാന്ത തന്നെ അതിൽ അഭിനയിക്കുകയും ചെയ്തു. തെലുങ്കിൽ ആ സിനിമ നേരത്തെ എല്ലാവരും കണ്ടു. റീമേക്ക് കാണാൻ ആളുണ്ടാവുമോ എന്ന് ചിന്തിച്ചു.

ശരി, നമുക്കും വേറെ ജോലിയില്ല, പോയി ചെയ്തേക്കാം എന്ന് കരുതി. അതിലെ രണ്ട് ആക്ടേർസിനെയും എനിക്ക് വളരെ ഇഷ്ടമാണ്. ഷർവാനന്ദ് സിനിമയിൽ വളരെ നന്നായി അഭിനയിച്ചു. സമാന്തയുടെ കാര്യം പറയേണ്ടതില്ല. നമ്മുടെ നാട്ടിലെ പെൺകുട്ടിയാണ്. അപ്പോഴേ അവർ ഒരു വലിയ സ്റ്റാറ്റസിൽ എത്തിയിട്ടുണ്ട്. ഷൂ‌ട്ടിം​ഗ് പ്രോസസ് ആസ്വദിച്ചു.

C Prem Kumar About 96

പക്ഷെ 96 തമിഴ് അവി‌ടെ ഭൂരിഭാ​ഗം പേരും കണ്ടതിനാൽ തെലുങ്ക് റീമേക്ക് ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംവിധായകൻ പ്രേം കുമാർ ചൂണ്ടിക്കാട്ടി. സിനിമ രണ്ടും ഒന്നും തന്നെയാണ്. തെലുങ്ക് റീമേക്കിൽ മാറ്റം വരുത്തിയിട്ടില്ല. കാർബൺ കോപി പോലെയാണ് വന്നത്. പക്ഷെ സിനിമ വിജയിച്ചില്ലെന്നും സംവിധായകൻ തുറന്ന് സമ്മതിച്ചു. 96 ന്റെ തിരക്കഥയെഴുതിയതും പ്രേം കുമാർ തന്നെയാണ്.

96 റിലീസ് ചെയ്തിട്ട് വർഷങ്ങൾക്കിപ്പുറവും റാം, ജാനു എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു. 96 കന്നഡയിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. 99 എന്ന പേരിലാണ് റീമേക്ക് ചെയ്തത്. പ്രീം ​ഗബ്ബിയാണ് സംവിധാനം ചെയ്തത്. ഭാവന, ​ഗണേശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഈ സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 96 തമിഴിനൊപ്പമെത്താൻ റീമേക്കുകൾക്കൊന്നും സാധിച്ചില്ല. 96 ലെ ​ഗാനങ്ങളും വൻ ഹിറ്റായിരുന്നു. 18 കോടിക്ക് നിർമ്മിച്ച 96 അമ്പത് കോടിയാണ് കലക്ട് ചെയ്തത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X