ആരെങ്കിലും ചിരിച്ചാൽ തല്ല്; സെറ്റിൽ വെച്ച് വി​ഗ് ഊരിപ്പോയപ്പോൾ; ബാലയ്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമായ നന്ദമൂരി ബാലകൃഷ്ണ 63ാം വയസിലും സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്. സിനിമയിലും രാഷ്ട്രീത്തിലും പ്രബലനായ ബാലയ്യക്ക് നിരവധി ആരാധകരുണ്ട്. അതേസമയം മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരവുമാണ് ബാലയ്യ. പൊതുസ്ഥലങ്ങളിൽ വെച്ച് ദേഷ്യപ്പെടാനും വിവാദ​ പരാമർശങ്ങൾ നടത്താനും ബാലയ്യ മടിക്കാറില്ല. ഒരു ഇവന്റിൽ വെച്ച് യുവനടൻ അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന പരാമർശം തു‌ടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.

ദേഷ്യം വന്നാൽ ശാരീരികമായി ആക്രമിക്കാനും ബാലയ്യ മടിക്കാറില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ കെഎസ് രവികുമാർ. സെറ്റിൽ ദേഷ്യം വന്നാൽ ആളുകളെ ബാലയ്യ അടിക്കുമെന്ന് ഇദ്ദേഹം തുറന്ന് പറയുന്നു. നമ്മൾ ചിരിക്കുന്നത് ബാലയ്യക്ക് ഇഷ്ടമല്ല. അത് അദ്ദേഹത്തെ കളിയാക്കുകയാണെന്ന് കരുതും. ഇതിന്റെ പേരിൽ ദേഷ്യപ്പെടുമെന്നും കെഎസ് രവികുമാർ പറയുന്നു. തന്റെ സെറ്റിൽ നടന്ന ഒരു സംഭവവും സംവിധായകൻ വെളിപ്പെ‌ടുത്തി.

Balakrishna

ഒരു ദിവസം തന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാൻ തിരിച്ച് വെച്ചു. കാറ്റിൽ വി​ഗ് അഴിഞ്ഞ് പോയി. അസിസ്റ്റന്റ് ചിരിച്ചു. ബാലയ്യ ഇയാളെ അടിക്കാനോങ്ങി. എന്നാൽ താൻ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. സംവിധായകന്റെ വാക്കുകൾ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ഇതിനോടകം വാർത്തയായിട്ടുണ്ട്.

ഇതാദ്യമായല്ല ബാലയ്യക്കെതിരെ ഇത്തരം ആരോപണങ്ങൾ വരുന്നത്. നടി വിചിത്ര അടുത്തിടെ ബാലയ്യയെക്കുറിച്ച് പരോക്ഷമായി നടത്തിയ തുറന്ന് പറച്ചിൽ ചർച്ചയായിരുന്നു. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയ തന്നെ നായകൻ മുറിയിലേക്ക് ക്ഷണിച്ചെന്നും അണിയറ പ്രവർത്തകർ പോലും തന്നെ ശല്യപ്പെടുത്തിയെന്നുമാണ് വിചിത്ര തുറന്ന് പറഞ്ഞത്.

Balakrishna

പരാമർശം വലിയ തോതിൽ ചർച്ചയായി. ആരോപണങ്ങളുണ്ടെങ്കിലും ബാലയ്യക്കെതിരെ നീങ്ങാൻ തെലുങ്ക് സിനിമാ ലോകത്ത് മിക്കവരും മടിക്കും. മുൻ ആന്ധ്ര മുഖ്യമന്ത്രിയും തെലുങ്കിലെ സൂപ്പർ സ്റ്റാറുമായിരുന്ന എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. രാഷ്ട്രീയത്തിലും പ്രബല സ്വാധീനമുള്ള വ്യക്തി. ‌ടോളിവുഡിൽ ഒരാളുടെ കരിയർ ഇല്ലാതാക്കാൻ പോലും ബാലയ്യക്ക് സ്വാധീനമുണ്ട്. അതേസമയം നടി നയൻതാരയുൾപ്പെടെ അഭിമുഖങ്ങളിൽ ബാലയ്യയെ പുകഴ്ത്തി സംസാരിക്കുകയാണുണ്ടായത്.

ബാലയ്യയെ എല്ലാവർക്കും പേടിയാണെന്നും എന്നാൽ അദ്ദേഹം തമാശക്കാരനാണെന്നാണ് നയൻതാര പറഞ്ഞത്. ഒന്നിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അറുപത് പിന്നി‌ട്ട ബാലയ്യ ഇപ്പോഴും സിനിമകളിൽ ചെറുപ്പക്കാരനായാണ് അഭിനയിക്കുന്നത്. യുവ നടിമാർ ബാലയ്യയുടെ നായികമാരായെത്തുന്നത് നേരത്തെ ചർച്ചയായി‌ട്ടുണ്ട്.

കോടികളാണ് നായികമാർക്ക് ബാലയ്യയുടെ സിനിമകളിൽ പ്രതിഫലമായി ലഭിക്കുന്നത്. ഇതാണ് പ്രായവ്യത്യാസമോ, സിനിമയുടെ കഥയോ ഒന്നും കാര്യമാക്കാതെ മുൻനിര നായികമാർ ഇദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന് കാരണം എന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. നയൻതാര, ശ്രുതി ഹാസൻ തുടങ്ങിയവരെല്ലാം ബാലയ്യയുടെ നായികമാരായിട്ടുണ്ട്.

More from Filmibeat

Read more about: balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X