twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് ഭേദമായി! സന്തോഷം പങ്കുവെച്ച് സംവിധായകന്‍

    By Prashant V R
    |

    ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥീരികരിച്ചത് നേരത്തെ ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു കോവിഡ് പരിശോധനയില്‍ പോസിറ്റീവായെന്ന വിവരം അറിയിച്ചിരുന്നത്. തുടര്‍ന്ന് അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും കോവിഡ് രോഗം ഭേദമായതായി രാജമൗലി തന്നെ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

    ss rajamouli

    "രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തുനോക്കി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നെഗറ്റീവാണ് ഫലം. പ്ലാസ്മ ദാനത്തിന് ആവശ്യമായ ആന്റിബോഡി ശരീരത്തില്‍ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടര്‍ അറിയിച്ചത്. എസ് എസ് രാജമൗലി തന്റെ പുതിയ ട്വീറ്റില്‍ കുറിച്ചു. അതേസമയം ഇക്കഴിഞ്ഞ ജൂലായ് 29നാണ് സംവിധായകനും കുടുബത്തിനു രോഗം സ്ഥിരീകരിച്ചിരുന്നത്.

    "കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും കുടുംബത്തിനും ചെറിയ പനി വന്നു. പനി കുറഞ്ഞെങ്കിലും ഞങ്ങള്‍ ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണ്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ് എന്നായിരുന്നു അദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നത്. ഇപ്പോള്‍ സംവിധായകനും കുടുംബവും രോഗമുക്തി നേടിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാലോകവുമുളളത്.

    ബാഹുബലി സീരിസിലുടെ ലോകമെമ്പാടുമായി നിരവധി ആരാധകരെ ലഭിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ബാഹുബലി സീരിസിന് പുറമെ തെലുങ്കില്‍ മഗദീര, ഈഗ തുടങ്ങിയ സിനിമകള്‍ ഒരുക്കിയും എസ് എസ് രാജമൗലി ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ബാഹുബലി സീരിസിന് പിന്നാലെ രാംചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ നായകന്മാരാക്കി കൊണ്ടുളള രൗദ്രം രണം രുധിരം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കവേയാണ് അപ്രതീക്ഷിതമായി രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായത്.

    Read more about: ss rajamouli
    English summary
    Director SS Rajamouli and family tests covid negative
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X