സാമന്തയും ഭർത്താവും പിരിയാനുള്ള കാരണമിതാണ്; ഒരാൾ കുഞ്ഞിനെയും മറ്റൊരാൾ കരിയറും സ്‌നേഹിച്ചെന്ന് റിപ്പോർട്ട്
തെന്നിന്ത്യന്‍ സിനിമാപ്രേമികളെ നിരാശയിലാക്കി കൊണ്ട് സാമന്തയും നാഗചൈതന്യയും ആ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്. ഏറ്റവും ക്യൂട്ട് താരദമ്പതിമാര്‍ എന്ന പേര് സ്വന്തമാക്കിയ താരങ്ങള്‍ വിവാഹമോചിതര്‍ ആവുകയാണ്. മാസങ്ങളായി ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണെങ്കിലും താരകുടുംബം വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് അറിയിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിവാഹമോചനത്തെ കുറിച്ച് സൂചിപ്പിച്ചത്.
അതേ സമയം ബന്ധം വേര്‍പ്പെടുത്താന്‍ മാത്രം താരങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. രണ്ടാളും മറ്റൊരു റിലേഷനിലേക്ക് പോവുകയോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നുള്ളത് വ്യക്തമാണ്. എങ്കിലും പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ ഏറ്റവുമൊടുവില്‍ വിവാഹമോചനത്തിന്റെ കാരണമായി പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...

ഒക്ടോബര്‍ ഏഴിന് സാമന്തയും നാഗചൈതന്യയും നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഔദ്യോഗികമായി വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇനി ഞങ്ങള്‍ ഭാര്യ, ഭര്‍ത്താക്കന്മാരെ പോലെ ആയിരിക്കില്ലെന്നും രണ്ടാളും നല്ല സുഹൃത്തുക്കളായി കഴിയുമെന്നാണ് പുറത്ത് വന്ന കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. കേട്ടതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ഥിച്ച ആരാധകര്‍ക്കെല്ലാം ഈ വാര്‍ത്ത ഒരു ഷോക്ക് നല്‍കിയിരിക്കുകയാണ്.

വിവാഹമോചനത്തെ കുറിച്ചുള്ള അറിയിപ്പിലും പരസ്പരം ബഹുമാനം നല്‍കി കൊണ്ടാണ് താരദമ്പതിമാര്‍ എത്തിയത്. ഇത്രയും സ്‌നേഹം ഉണ്ടായിട്ടും പ്രശ്‌നമെന്താണെന്ന് മാത്രം ആര്‍ക്കും പിടി കിട്ടിയില്ല. അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ തരംഗമാവുകയും ചെയ്യുന്നുണ്ട്. അതേ സമയം താര വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയ്ക്ക് അകത്ത് ചില കിംവദന്തികള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. 'ജീവിതത്തിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വരികയും അത് വലിയൊരു പ്രശ്‌നമായി മാറുന്നതും പതിവാണ്. അങ്ങനെയുള്ള ഒരു കാര്യമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും ദാമ്പത്യത്തില്‍ വില്ലനായി കടന്ന് വന്നിരിക്കുന്നത്.

ഇരുവരുടെയും ജീവിത രീതികളുമായി ബന്ധപ്പെട്ട തീരുമാനമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒരു കുടുംബമായി ജീവിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മറ്റൊരാള്‍ കരിയറുമായി മുന്നോട്ട് പോവാാണ് ഇഷ്ടപ്പെട്ടത്. കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റി വെച്ചതൊക്കെയാണ് രണ്ടാള്‍ക്കുമിടയിലെ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായതെന്നും കേള്‍ക്കുന്നു. ഇരു കുടുംബങ്ങളും വിഷയത്തില്‍ ഇടപെട്ടെങ്കിലും രണ്ടാളും ഉറച്ച് നിന്നതോട് കൂടി കാര്യങ്ങള്‍ വഷളായി. പരിഹാരമാവില്ലെന്ന് കണ്ടതോട് കൂടിയാണ് വിവാഹമോചനത്തിലേക്ക് കടന്നത്.

എന്തായാലും സാമന്ത-നാഗ ആരാധകര്‍ക്ക് വലിയൊരു തിരിച്ചടി നല്‍കി കൊണ്ടാണ് വാര്‍ത്ത വന്നത്. 2017 ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യയിലെ ഏറ്റവും വിവാഹങ്ങളിലൊന്നായി ഇരുവരും വിവാഹം കഴിക്കുന്നത്. അഞ്ച് ദിവസം കൂടി കഴിഞ്ഞാല്‍ നാല് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യും. ഈ സമയത്താണ് അപ്രതീക്ഷിതമായൊരു തീരുമാനവുമായി താരങ്ങളെത്തിയത്. രണ്ടാള്‍ക്കും നല്ലത് വരട്ടെ എന്ന് പറഞ്ഞ് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.


Click it and Unblock the Notifications