സൗന്ദര്യ പ്രണയിച്ചത് വെങ്കിടേശിനെയോ?; മറ്റൊരു ന‌‌ടനുമായുള്ള പ്രണയം വിവാഹം വരെയെത്തി; കുട്ടി പത്മിനി

സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച സൗന്ദര്യ. തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായി മാറിയ സൗന്ദര്യ ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. തെലുങ്ക്, കന്നഡ സിനിമാ രം​ഗത്താണ് സൗന്ദര്യക്ക് തിരക്കേറിയത്. തമിഴിലും മലയാളത്തിലും നടിക്ക് സ്വീകാര്യത ലഭിച്ചു. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെയാണ് സൗന്ദര്യയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്.

2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. നടിയു‌ടെ സഹോദരനും അപക‌ടത്തിൽ മരിച്ചു. ഹെലികോപ്‌ടറിന് തീപിടിച്ചാണ് ദാരുണാന്ത്യമുണ്ടായത്. സൗന്ദര്യയുടെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അപ്രതീക്ഷിത മരണം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സൗന്ദര്യയെക്കുറിച്ച് ന‌ടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് സൗന്ദര്യയെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ച് കുട്ടി പത്മിനി സംസാരിച്ചു.

Venkatesh, Soundarya

ഒരു കാലഘ‌ട്ടത്തിൽ തെലുങ്ക് സിനിമാ മേഖലയിൽ സൗന്ദര്യയും നട‌ൻ വെങ്കിടേഷും പ്രണയത്തിലെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. പൊതുവെ ഒരു നടി ഒരു ഹീറോയ്ക്കൊപ്പം തുടരെ അഭിനയിച്ചാൽ കൂടുതലും അവർ തമ്മിലാണ് കാണുന്നത്. ​ഗാനരം​ഗങ്ങളും കെട്ടിപ്പിടിക്കുന്ന രം​ഗങ്ങളുമുണ്ടാകും. ഇതൊക്കെ കാരണം അവർ പോലുമറിയാതെ ഒരു ഇഷ്ടം വരും. ഇങ്ങനെയാെരു ഇഷ്ടം സൗന്ദര്യയും വെങ്കിടേഷും തമ്മിലുണ്ടായിരുന്നെന്നാണ് ഒരുകാലത്തുണ്ടായ സംസാരം. എന്നാൽ അത് സത്യമാണോ എന്നെനിക്ക് അറിയില്ല.

അതേസമയം നടൻ ജ​ഗപതി ബാബുവും സൗന്ദര്യയും തമ്മിൽ പ്രണയത്തിലാണെന്നും കല്യാണം വരെ എത്തിയെങ്കിലും നടന്നില്ലെന്നും ഞാൻ കേട്ടിട്ടുണ്ട്. സൗന്ദര്യ മരിച്ച ശേഷം മാനസികമായി തകർന്ന് പോയെന്ന് ജ​ഗപതി ബാബു പല തെലുങ്ക് അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

Soundarya

എനിക്ക് മതിയായി, ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഇത് മതിയെന്ന് സൗന്ദര്യ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് സൗന്ദര്യ ഹെലികോപ്‍ടർ അപകടത്തിൽ മരിച്ചത്. മരിച്ച ശേഷം ഫോട്ടോകൾ ഞാൻ കണ്ടിരുന്നു. അത്രമാത്രം അഴകുള്ള നടി കരിക്കട്ട പോലെ കിടക്കുന്നത് കണ്ടപ്പോൾ ദൈവം ഇല്ലേ എന്ന് പോലും തോന്നിപ്പോയി. മരണ സമയത്ത് പല അഭ്യൂഹങ്ങളും വന്നിരുന്നു. സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്ന് വരെ ആരോപണം വന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.

സാവിത്രി, സരിത എന്നിവർക്ക് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ട നടി സൗന്ദര്യയായിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ഒരു സോഫ്റ്റ്വെയർ എൻജിനീയറെയാണ് സൗന്ദര്യ വിവാഹം ചെയ്തു. പിന്നീട് രാഷ്ട്രീയത്തിലേക്ക് താൽപര്യം വന്നു. ഇന്ന് സൗന്ദര്യ ജീവിച്ചിരുന്നെങ്കിൽ സ്മൃതി ഇറാനിയെ പോലെ ഒരു മന്ത്രിയാകാനുള്ള എല്ലാ കഴിവും സൗന്ദര്യക്കുണ്ടായിരുന്നു. അത്രയും അച്ചടക്കമുള്ള നടിയായിരുന്നു. സിനിമാ രം​ഗത്ത് ഒരിക്കൽ പോലും സൗന്ദര്യയെക്കുറിച്ച് പരാതിയില്ലായിരുന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

സൗന്ദര്യയെക്കുറിച്ചുള്ള ഓർമ്മകൾ നിരവധി സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്. ജീവിച്ചിരുന്ന കാലത്ത് നിരവധി പരോപകാര പ്രവൃത്തികൾ സൗന്ദര്യ ചെയ്തിട്ടുണ്ട്. പാവപ്പെട്ട കു‌ട്ടികൾക്കായി സ്കൂളുകളും അനാഥമന്ദിരങ്ങളും സൗന്ദര്യയുടെ പേരിൽ പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും സൗന്ദര്യ സിനിമാ ലോകത്ത് ചർച്ചയാകുന്നു.

Read more about: soundarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X