For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്തയെ കാണാൻ മുൻ ഭർത്താവ് നാ​ഗചൈതന്യ എത്തുന്നു?; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്ന് ആരാധകർ

  |

  സിനിമാ ലോകത്ത് വലിയ വാർത്ത ആയിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് എന്ന രോ​ഗം ബാധിച്ചത്. പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗമാണ് നടിക്ക് വന്നിരിക്കുന്നത്. നാളുകളായി ചികിത്സയിൽ കഴിയുന്ന നടി കഴിഞ്ഞ ദിവസമാണ് ആദ്യമായി ഇതേപറ്റി തുറന്ന് സംസാരിച്ചത്. നടിക്ക് ചർമ്മ രോ​ഗമാണെന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു.

  ഇതിനിടയിലാണ് സമാന്ത ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. യശോദ സിനിമയുടെ ട്രെയ്ലർ പുറത്തു വിട്ടതിന് ശേഷമാണ് നടി തന്റെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അസുഖമായതിനാൽ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ സമാന്ത പങ്കെടുക്കില്ല.

  Also Read: 'തന്ത റോൾ അഭിനയിച്ച് മതിയായി, ഇപ്പോഴത്തെ സിനിമകളിൽ തന്തമാരെ വേണ്ട, ശ്രീവിദ്യ എനിക്ക് പറ്റിയ നായിക; നടൻ മധു!

  ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി പകരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്കൊരു അസുഖം സ്ഥിരീകരിച്ചു' 'മയോസിറ്റിസ് എന്ന അസുഖം. അസുഖം ഭേദമായ ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് ഞാൻ കരുതിയത്.

  പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിലും അധികം സമയമെടുക്കുന്നു. എല്ലായ്പ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്‌. ഓരോ ദിവസം രോഗമുക്തിയുടെ അടുത്ത പടിയാണ് കാണുന്നതെന്നുമായിരുന്നു സമാന്ത പുറത്തു വിട്ട കുറിപ്പിൽ പറഞ്ഞത്.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  ഇപ്പോഴിതാ സമാന്തയെ കാണാൻ മുൻ ഭർത്താവ് നാ​ഗചൈതന്യ വരുന്നു എന്ന റിപ്പോർട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളിൽ വരുന്നത്. വിവാഹ മോചനത്തിന് ശേഷം രണ്ട് വഴിക്ക് പിരിഞ്ഞവരാണ് സമാന്തയും നാ​ഗചൈതന്യയും. സമാന്തയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നടൻ കാണാൻ വന്നാൽ അത് ആശ്വാസകരമാവുമെന്ന് ആരാധകർ പറയുന്നു.

  തെലുങ്കിൽ അത്രമേൽ ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു സമാന്തയും നാ​ഗചൈതന്യയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച യെ മ ചെസവ എന്ന ആദ്യ സിനിമ മുതൽ താരങ്ങളുടെ കെമിസ്ട്രി ശ്രദ്ധ നേടിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനാെടുവിൽ 2017 ലാണ് ഇരുവരും വിവാ​ഹം കഴിച്ചത്.

  എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. 2021 നവംബറോടെ താരങ്ങൾ വേർപിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം തങ്ങൾ സൗഹൃദത്തിലല്ലെന്ന് സമാന്ത അടുത്തിടെ കോഫി വിത്ത് കരണിൽ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഇല്ല.

  തന്റെ മികച്ച ഓൺ സ്ക്രീൻ ജോഡികളിൽ ഒരാൾ സമാന്ത ആണെന്ന് വിവാഹ മോചനത്തിന് ശേഷവും നാ​ഗചൈതന്യ പറഞ്ഞിരുന്നു. സമാന്തയുടെ അസുഖ വിവരമറിഞ്ഞ് നാ​ഗചൈതന്യയുടെ കുടുംബം നടിയെ നേരിട്ട് നേരിട്ട് സന്ദർശിക്കുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. നാ​ഗചൈതന്യയുടെ പിതാവ് നാ​ഗാർജുനയാണ് സമാന്തയെ സന്ദർശിക്കാനൊരുങ്ങുന്നത്. ‌‌

  പ്രതിസന്ധി ഘട്ടത്തിൽ സമാന്തയ്ക്ക് ആശ്വാസമായി മുൻ ഭർത്താവും കുടുംബവും കാണാൻ എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ അത് മാതൃകാപരമാവുമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. സിനിമകളിലെ തിരക്കുകൾക്കിടെയാണ് അപ്രതീക്ഷിതമായി സമാന്തയ്ക്ക് അസുഖം ബാധിച്ചത്.

  ആക്ഷൻ സിനിമകളിലെ നായികയായെത്തുന്ന സമാന്ത രോ​ഗമുക്തി നേടി തിരിച്ചു വരണേ എന്നാണ് സിനിമാ ലോകം ആ​ഗ്രഹിക്കുന്നത്. യശോദയ്ക്ക് പുറമെ ഖുശി, ശാകുന്തളം തുടങ്ങിയ സിനിമകളും നടിയുടേതായി പുറത്തിറങ്ങാനുണ്ട്.

  Read more about: samantha naga chaitanya
  English summary
  Ex Husband Naga Chaitanya May Visit Samantha As She Diagnosed With Myositis; Fans Are Curious
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X