പ്രഭാസിന്റെ ബാഹുബലിയുമായി ഫഹദ് ഫാസിലിന് ബന്ധം? മഹേഷിന്റെ പ്രതികാരം തെലുങ്കിലേയ്ക്ക്

നടൻ ഫഹദ് ഫാസിലിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. 2016 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഫഹദന്റെ മഹേഷ് ഭാവന എന്ന കഥാപാത്രം ഇപ്പോഴും സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ പുരസ്കാരം വരെ ചിത്രത്തെ തേടി എത്തിയിരുന്നു.

മഹോഷിന്റെ പ്രതികാരം തമിഴിൽ മൊഴിമാറ്റി എത്തിയിരുന്നു. നിമിർ എന്ന് പേരിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. 2018 പുറത്തു വന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും നമിത പ്രമോദുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിത ചിത്രം തെലുങ്ക് റീ മേക്കിങ്ങിന് ഒരുങ്ങുകയാണ്. ഏറെ പ്രത്യേകതയോടെയാണ് ചിത്രം റിലീസിനെത്തുന്നത്.

 മഹേഷ് ഭാവന തെലുങ്കിൽ എത്തുമ്പേൾ

മഹേഷിന്റെ പ്രതികാരം തെലുങ്കിൽ എത്തുമ്പോൾ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിലാണ് എത്തുന്നത്. ഫഹദ് അതിമനോഹരമാക്കിയ മഹേഷ് എന്ന കഥാപാത്രം തെലുങ്കിൽ എത്തുമ്പോൾ ഉമാ മഹേശ്വര റാവുവായി മാറുന്നു . തെലുങ്ക് താരം സത്യ ദേവാണ് ഫഹദിന്റെ കഥാപാത്രമായി എത്തുന്നത്. ഭാവന സ്റ്റുഡിയോ തെലുങ്കിൽ എത്തുമ്പോൾ കോമാളി സ്റ്റുഡിയോ എന്നായി മാറുന്നു. ഇടുക്കി പകരം അരക് വാലിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

 ബാഹുബലി ടീം

മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഉമ മഹേശ്വര ഉഗ്ര രൂപസ്യ നിർമ്മിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നിർമ്മിച്ച അർക മീഡിയ വർക്കസ് ആണ്. സഹനിർമ്മാണം മോഷൻ പിക് ചേഴ്സിന്റെ ബാനറിൽ വിജയ പ്രവീണ പുച്ചുരിയാണ വെങ്കിടേഷ് മഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ബിജിബാൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാൽ തന്നെയാണ്. ‌‌‌

 പ്രമുഖ താരങ്ങൾ

മലയാളത്തിൽ നിന്നുള്ള താരങ്ങളില്ലെന്നാണ് ലഭിക്കുന്ന സൂചന. സത്യ ദേവിനോടെപ്പം തെലുങ്കിലെ പ്രമുഖ താരങ്ങളു ചിത്രത്തിൽ എത്തുന്നുണ്ട്. സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. 2020 ഏപ്രിൽ 17 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ടോളിവുഡ് പ്രേക്ഷകരെ പോലെ മോളിവുഡ് സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. തിയേറ്ററുകളിൽ ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം

 നിരവധി പുരസ്കാരങ്ങൾ

മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം തമിഴിൽ മൊഴിമാറ്റി എത്തിയപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. തമിഴിലും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ ചിത്രത്തെ തേടിയെത്തിയിരുന്നു. ഇത് കൂടാതെ നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. നിമിർ മോളിവുഡിലും പ്രദർശനത്തിനെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X