For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലു അർജുൻ ശരിക്കും വിയർക്കുമെന്ന് ആരാധകർ , ഇതാണ് പുഷ്പയിലെ ഫഹദിന്റെ ബന്‍വാര്‍ സിങ് ഷെഖാവത്ത്

  |

  മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഭാസിലും അല്ലു അർജുനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളായിട്ടാണ് പുഷ്പ പുറത്ത് എത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ ലുക്കുമൊക്കെ പുറത്ത് വൈറലായിരുന്നു. വസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. രാഹുൽ നമ്പ്യാരാണ് മലയാളം ഗാനം ആലപിച്ചിരിക്കുന്നത്.

  ഗോദ നായിക വാമിഖയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ട്‌, നിങ്ങൾ ഒറ്റക്കല്ല, എംജി ശ്രീകുമാറിനോടും ലേഖയോടും ആരാധകർ

  അല്ലു അർജുന്റെ വില്ലനായിട്ടാണ് ഫഹദ് സിനിമയിൽ എത്തുന്നത്. ഉൾവനങ്ങളിൽ ചന്ദനക്കള്ളകടത്ത് നടത്തുന്ന കഥയാണ് പുഷ്പ പറയുന്നത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പുഷ്പയിലെ ഫഹദിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

  ഐശ്വര്യയെ ആന്റിയെന്ന് വിളിച്ച് സോനം, ബിപാഷയും കരീനയും ഒന്നിച്ച് സിനിമ ചെയ്യില്ല, നടിമാരുടെ പിണക്കം

  മുടി മൊട്ടയടിച്ച് മാസ് ലുക്കിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നടന്റെ ലുക്ക് സേഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫഹദും ചിത്രം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. എപ്പോഴും വ്യത്യസ്തമായ ലുക്കിലാണ് ഫഹദ് ഫാസിൽ സിനിമയിൽ എത്തുന്നത്. നടന്റെ കഥാപാത്രം പോലെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. എല്ലാത്തവണത്തേയും പോലെ ഫഹദിന്റെ ബന്‍വാര്‍ സിങ് ഷേക്കാവത്തിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മികച്ച കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്. അല്ലു അർജുന്റെ ലുക്കിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഫഹദിന്റേത്. ഇരുവരേയും ഇതിന് മുൻപ് ഈ ലുക്കിൽ പ്രേക്ഷകർ കണ്ടിട്ടില്ല.

  ആരാധകർ നടന്റെ പുതിയ ഗെറ്റപ്പ് ആഘോഷമാക്കിയിട്ടുണ്ട്.മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അലോഷിക്ക് ഷമ്മിയിൽ ഉണ്ടായ ഐറ്റം,പോലിസ് വേഷമായാലും പട്ടാളമായാലും ശരീരഘടന ഒരു അനിവാര്യ ഘടകമായിരുന്നു, ഈ നടൻ വരുന്നത് വരെ,Big-B ആയി അടുത്ത പാർട്ടിൽ ഇനി എന്ത്കൊണ്ടും ഫഹദ് യോഗ്യനാണ്. , അല്ലു വിയർക്കും വിയർക്കും എന്ന് കമന്റ്... എന്തിന്??സുകുമാർ സിനിമയിലെ നടനും വില്ലനും ഒരുപോലെ സ്പേസ് കൊടുക്കുന്ന ഡയറക്ടർ ആണ്.. പ്രേത്യകിച്ചു അല്ലു അർജുന്....ലുക്ക്‌ മാരകം.ചിരഞ്ജീവി പടത്തിൽ പണ്ട് ശരത്കുമാർ പോലീസ് ആയി വന്ന ഒരു കഥാപാത്രം പോലെ.. പക്ഷെ അതൊക്കെ കാണുമ്പോൾ ഫിഗറിൽ തന്നെ കട്ടക്ക് നിൽക്കും.. ഇതിലെ പെർഫോമൻസ് കിടു തന്നെ ആകും. പക്ഷെ ആ ഫിഗറിനോട് മുട്ടി നിൽക്കുമ്പോൾ ഇത്തിരി ആയി തോന്നുന്നു സ്‌ക്രീനിൽ.. Vk പ്രകാശ് പടത്തിലെ ആ കൊച്ചു പോലീസിനെ ഓർമ്മ വരുവാ.... ഏതായാലും ആശംസകൾ,അപ്പൊ സൗത്ത് ഇന്ത്യ മൊത്തത്തിൽ തൂഫാൻ ആക്കാനുള്ള പരിപാടിയാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ക്യാരക്ടർ പോസ്റ്ററിന് ലഭിക്കുന്നത്.

  ണ്ടു ഭാഗങ്ങളായിട്ടാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആദ്യഭാഗം 2021 ക്രിസ്തുമസ് റിലീസായിട്ടാണ് എത്തുന്നത്.ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
  മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  മലയാളി താരങ്ങളെ പോലെ തന്നെ തെന്നിന്ത്യൻ സിനിമയിലും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ സംവിധായകൻ സുകുമാർ സംവിധാനം ചെയ്ത ആര് ടോളിവുഡിൽ മാത്രമല്ല മലയാളത്തിലും വൻ വിജയമായിരുന്നു., ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ആര്യയ്ക്ക് മികച്ച കാഴ്ചക്കാരുണ്ട്. അതുപോലെ തന്നെ ഹാപ്പി, കൃഷ്ണ തുടങ്ങിയ നടന്റെ മിക്ക ചിത്രങ്ങളും ഹിറ്റാണ്. 2020 ൽ പുറത്ത് ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രവും കേരളത്തിൽ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. അല്ലുവിനോടൊപ്പം മലയാളി പ്രേക്ഷകകരുടെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ഗോവിന്ദ് പത്മസൂര്യയും പ്രധാന വേഷത്തിലെത്തിരുന്നു. ജിപിയായിരുന്നു അല്ലവിന്റെ വില്ലൻ. ജോജി, ഇരുൾ, സീയു സൂൺ, മാലിക് എന്നിവയാണ് ഈ വർഷ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രങ്ങൾ. ഒ.ടി.ടി റിലീസായിട്ടാണ് ചിത്രങ്ങൾ പുറത്ത് വന്നത്.

  Read more about: fahadh faasil allu arjun
  English summary
  Fahadh Faasil Character Poster From Allu Arjun movie Pushpa Unveiled, Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X