കൊറോണയെ പരിഹസിച്ച് ചാര്‍മി! പ്രതിഷേധവുമായി ആരാധകര്‍! ഒടുവില്‍ മാപ്പ്
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നടിയായി തിളങ്ങിയ താരമാണ് ചാര്‍മി കൗര്‍. സൂപ്പര്‍താര ചിത്രങ്ങളില്‍ തിളങ്ങിയ നടി തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥിന്റെ ഭാര്യ കൂടിയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് ചാര്‍മി. നടിയുടെതായി വന്ന പുതിയ ടിക്ക് ടോക്ക് വീഡിയോ വൈറലായിരുന്നു. ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ അതില്‍ പരിഹാസവുമായാണ് ചാര്‍മി എത്തിയത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് നടിയുടെ ടിക്ക് ടോക്ക് വീഡിയോ വന്നത്. 'ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരേ. കാരണം. കൊറോണ ഡല്‍ഹിയിലും തെലങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്. വാര്‍ത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്. കൊറോണ എത്തിയിരിക്കുന്നു. ഇങ്ങനെയായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ട് ചാര്‍മി വീഡിയോയില്‍ പറഞ്ഞത്.
പിന്നാലെ നടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വളരെ ഗൗരവമായൊരു വിഷയത്തെ എന്തുക്കൊണ്ടാണ് തമാശയായി അവതരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തുടര്‍ന്ന് ഇതില്‍ മാപ്പ് പറഞ്ഞ് നടി രംഗത്തെത്തിയിരുന്നു. പക്വതയില്ലായ്മ കാരണമാണ് താന്‍ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും നടി പറഞ്ഞു. പിന്നാലെ വീഡിയോ ഡീലിറ്റ് ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications











