'ഒരു സിനിമയ്ക്ക് വാങ്ങുന്നത് നാല് കോടി മുതൽ 4.5 കോടി വരെ'; ഇത്രയും തുക ഇനി മുതൽ ചോദിക്കുമെന്ന് രശ്മിക മന്ദാന!
തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വരെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും സജീവമായ താരത്തിന് മലയാളത്തിൽ പോലും നിരവധി ആരാധകരാണുള്ളത്. ഇരുപത്തിയേഴുകാരിയായ രശ്മിക നായിക എന്ന രീതിയിൽ വളരെ പെട്ടന്നാണ് വളർന്നത്. കന്നട സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ രശ്മിക മന്ദാന ആരാധകരെ സമ്പാദിച്ച് തുടങ്ങിയത് തെലുങ്കിൽ സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം താരം ചെയ്ത ഗീത ഗോവിന്ദം രശ്മികയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചു. തെലുങ്കിൽ തുടരെ തുടരെ നിരവധി സിനിമകൾ ചെയ്ത് മുൻനിര നടിയായി മാറിയതോടെയാണ് ബോളിവുഡിൽ നിന്നും രശ്മികയ്ക്ക് അവസരങ്ങൾ വന്ന് തുടങ്ങിയത്.

ഇന്ന് ബോളിവുഡിൽ അടക്കം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടമാരിൽ ഒരാളാണ് രശ്മിക മന്ദാന. രശ്മികയുടെ കരിയറിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ രൺബീർ കപൂർ നായകനായ ആനിമലാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിച്ചത്. ആനിമലിലെ രശ്മികയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഇതുവരെ ക്യൂട്ട്നെസ് കാണിച്ച് ആരാധകരെ സമ്പാദിച്ചിരുന്ന രശ്മിക ആദ്യമായി അഭിനേത്രി എന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കണ്ടുവെന്നാണ് ആനിമൽ കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. ആനിമൽ വൻ വിജയമായിരുന്നു. സിനിമ വിജയമായതോടെ രശ്മിക പ്രതിഫലം കുത്തനെ ഉയർത്തിയതായി വാർത്ത വന്നിരുന്നു.
അനിമലിന്‍റെ വിജയത്തിന് പിന്നാലെ രശ്മിക പ്രതിഫലം ഒരു ചിത്രത്തിന് 4 കോടി മുതല്‍ 4.5 കോടി വരെ ഉയർത്തിയെന്നാണ് എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ രശ്മികയുടെ പ്രതിഫലം വലിയ രീതിയിൽ ചർച്ചയായി. സംഭവം ശ്രദ്ധയിൽപ്പെട്ട് രശ്മിക തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തി. ആരാണ് ഇതൊക്കെ പറഞ്ഞതെന്ന് ശരിക്കും അത്ഭുതപ്പെടുന്നെന്ന് പറഞ്ഞുകൊണ്ടാണ് രശ്മികയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രതികരിച്ച് തുടങ്ങിയത്.
ഇതൊക്കെ കാണുമ്പോൾ യഥാർഥത്തിൽ ഇത് പരിഗണിക്കാമെന്ന് എനിക്ക് തോന്നുന്നു. എന്താണ് ഇത്രയും പ്രതിഫലം ചോദിക്കുന്നതെന്ന് നിർമാതാക്കൾ ചോദിച്ചാൽ മാധ്യമങ്ങള്‍ അങ്ങനെയാണ് പറയുന്നത് സാര്‍ അവരുടെ വാക്കുകൾക്ക് അനുസരിച്ച് ജീവിക്കണമെന്ന് കരുതുന്നു.

ഞാൻ എന്ത് ചെയ്യാനാ..? എന്ന് പറയുമെന്നും രശ്മിക എക്സിൽ കുറിച്ചു. രശ്മികയുടെ മറുപടി വളരെ വേഗത്തിൽ വൈറലായി. 2022ൽ ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിലെത്തുന്നത്. അതേസമയം രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്.
ഇരുവരും ഫെബ്രുവരിയിൽ വിവാഹനിശ്ചയം നടത്തുമെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. പുഷ്പ 2വാണ് ഇനി റിലീസിനെത്താനുള്ള രശ്മികയുടെ പുതിയ ചിത്രം.


Click it and Unblock the Notifications