For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രഹ്മാണ്ഡ സിനിമകൾ, പക്ഷെ ജൂനിയർ താരങ്ങളെ പോലെയാക്കി; രാജമൗലി ചിത്രങ്ങളിൽ തമന്നയ്ക്കും ആലിയക്കും സംഭവിച്ചത്

  |

  ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായിരിക്കുകയാണ് രൗജമൗലി. ബാഹുബലി 2 വിലൂടെയാണ് രാജമൗലി ക്രാഫ്റ്റ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. വൻ വിജയമായ ബാഹുബലിക്ക് ശേഷം രാജമൗലി ചിത്രങ്ങളിൽ അഭിനയിക്കാൻ ബോളിവുഡ് താരങ്ങളുൾപ്പെടെ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ തെലുങ്ക് സിനിമാ മേഖല വിട്ട് പോവാൻ രാജമൗലിക്ക് താൽപര്യമില്ല. തെന്നിന്ത്യൻ സിനിമാ മേഖല ഇന്ന് നേടിയിരിക്കുന്ന ഖ്യാതിക്ക് രാജമൗലി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

  അതേസമയം അങ്ങേയറ്റം പുരുഷ കേന്ദ്രീകൃത സിനിമകളാണ് രാജമൗലി നിർമിക്കുന്നെന്ന വിമർശനവുമുണ്ട്. ഇന്ത്യൻ സിനിമയെ ഈ സിനിമകളല്ല അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ താൻ സ്ത്രീ കേന്ദ്രീകൃതം, പുരുഷ കേന്ദ്രീകൃതം എന്നീ ലേബലുകളിലല്ല സിനിമയെടുക്കാൻ താൽപര്യപ്പെടുന്നതെന്നാണ് രാജമൗലി വ്യക്തമാക്കിയത്. ബാഹുബലിയിൽ അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ എന്നിവരുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യവും ഉണ്ടായിരുന്നു.

  അതേസമയം ആർആർആർ എന്ന ചിത്രത്തിൽ ബോളിവുഡ് നടി ആലിയ ഭട്ടിനുള്ള പ്രാതിനിധ്യക്കുറവ് വലിയ തോതിൽ ചർച്ചയായിരുന്നു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിച്ചത്. വളരെക്കുറച്ച് സമയം മാത്രമേ ആലിയയെ ആർആർആറിൽ കാണാനുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ ആലിയ എന്തിനാണ് ഇത്ര ചെറിയ വേഷം ചെയ്യാൻ തെന്നിന്ത്യയിലേക്ക് പോയതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

  മിനുട്ടുകൾ മാത്രമുള്ള വേഷം തന്നതിൽ ആലിയക്കും അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പരന്നിരുന്നു. ആർആർആർ റിലീസായതിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ആലിയ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കിയിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

  എന്നാൽ പിന്നീട് ആലിയ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. പ്രെമോഷനുമായി ബന്ധപ്പെട്ട പോസ്റ്റുകൾ താൻ പിന്നീട് നീക്കാറുണ്ടെന്നും അത് വിവാദമാക്കേണ്ടെതില്ലെന്നും ആലിയ പറഞ്ഞു. ആർആർആറിൽ അഭിനയിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ആലിയ പറഞ്ഞു. എന്നാൽ ആലിയയെ പോലെ ഒരു താരത്തെ നായകന്റെ നിഴലിൽ നിൽക്കുന്ന നായികയാക്കിയത് ശരിയായില്ലെന്നാണ് നടിയുടെ ആരാധകർ പറയുന്നത്.

  നടി തമന്നയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ബാഹുബലി ദ ബി​ഗിനിങ്ങിൽ തമന്നയ്ക്ക് പ്രധാനപ്പെട്ട റോൾ ആയിരുന്നെങ്കിലും രണ്ടാം ഭാ​ഗത്തിൽ വളരെ ചെറിയ സമയം മാത്രമേ തമന്നയെ കാണാനുണ്ടായിരുന്നുള്ളൂ. അവന്തിക എന്ന കഥാപാത്രത്തെയാണ് തമന്ന ബാഹുബലിയിൽ അവതരിപ്പിച്ചത്. ആദ്യ ഭാ​ഗത്തിലെ തമന്നയുടെ ആക്ഷനും ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ബാഹുബലി രണ്ടാം ഭാ​ഗമെത്തിയപ്പോൾ തമന്നയെ മിനുട്ടുകൾ മാത്രമാണ് സിനിമയിൽ കണ്ടത്.

  ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ റോളിലേക്ക് തമന്നയെ ഒതുക്കിയെന്ന വിമർശനമുയർന്നു. തമന്നയ്ക്കും ഇതിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നു. എന്നാൽ നടി ഈ റിപ്പോർട്ടുകളെ തള്ളി. ഒരു ജോലിയുമില്ലാത്തവർ നടത്തുന്ന പ്രചരണമാണിതെന്നും ബാഹുബലിയിലെ റോളിൽ താൻ തൃപ്തയാണെന്നും തമന്ന വ്യക്തമാക്കി. അവന്തിക എന്ന കഥാപാത്രം തന്റെ കരിയറിന്റെ ഉയർച്ചയ്ക്ക് കാരണമായെന്നും തമന്ന പറഞ്ഞു. പ്രഭാസ്, റാണ ദ​ഗുപതി, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ തുടങ്ങിയവരായിരുന്നു ബാഹുബലിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  Read more about: rajamouli tamannaah alia bhatt
  English summary
  From Alia Bhatt to Tamannaah ; actresses who have have short screen space in hit Rajamouli movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X