ഏഴ് വര്‍ഷം കൊണ്ട് നടി സമ്പാദിച്ചത് 45 കോടി! നടി രശ്മിക മന്ദാനയുടെ സ്വത്ത് വിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്

തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി രശ്മിക മന്ദാന വളര്‍ന്നിരിക്കുകയാണ്. അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. അതേ സമയം കരിയറില്‍ ഉയര്‍ന്നതിന് അനുസരിച്ച് നടിയുടെ ആസ്തിയും വര്‍ധിച്ചു.

നിലവില്‍ ആഡംബര കാറുകളുടെ ശേഖരവും വിവിധ നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആഡംബര ഭവനങ്ങളുമടക്കം നിരവധി സ്വത്തുക്കള്‍ക്ക് ഉടമയാണ് രശ്മിക. നടിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ച് ഏറ്റവും പുതിയതായി വന്ന റിപ്പോര്‍ട്ടുകളിലാണ് കോടിക്കണക്കിന് സ്വത്തുക്കളുണ്ടെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

 rashmika

നിലവില്‍ രാജ്യത്തെ പ്രമുഖ നടിമാരുടെ ലിസ്റ്റ് എടുത്താല്‍ അവരില്‍ ഒരാള്‍ രശ്മികയാണ്. സിനിമയിലെത്തി കേവലം ഏഴ് വര്‍ഷത്തിനുള്ളിലാണ് നടി ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ തുടങ്ങിയ പ്രേക്ഷക പ്രശംസയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ശേഷം പുഷ്പ, സീതാരാമം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥിരമായൊരു സ്ഥാനം കണ്ടെത്തി.

രശ്മികയുടെ വളര്‍ച്ചയുടെ വേഗത താരമൂല്യവും വര്‍ധിപ്പിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ മാത്രം കോടികളാണ് നടിയിപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നത്. മാത്രമല്ല ഒന്നിലധികം വീടുകളും ആഡംബര കാറുകള്‍, കൂടാതെ ആഡംബര ജീവിതശൈലിയാണ് നടിയും പിന്തുടര്‍ന്ന് പോരുന്നത്. കോടികളുടെ അമ്പരപ്പിക്കുന്ന ആസ്തിയാണ് നടിക്കുള്ളത്.

റിയല്‍ എസ്റ്റേറ്റില്‍ വലിയ നിക്ഷേപമുള്ളയാളാണ് രശ്മികയെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. രാജ്യത്തുടനീളമുള്ള പ്രധാന മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ ആഡംബര വസതികളുടെ ഒരു കൂട്ടം നടിക്ക് സ്വന്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രശ്മികയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോയില്‍ ഏകദേശം എട്ട് കോടി വിലമതിക്കുന്ന ബാംഗ്ലൂരിലെ ഒരു ബംഗ്ലാവും മുംബൈയിലെ ഗംഭീരമായ ഒരു അപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടുന്നു.

 rashmika

മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി സംസാരിച്ചിരുന്നു. 'ആദ്യമായി താന്‍ ആ വീട് കണ്ടപ്പോള്‍ തന്നെ അതിനോട് ഇഷ്ടം തോന്നി. പിന്നെ തന്റെ വളര്‍ത്തുമൃഗമായ ഗോള്‍ഡന്‍ റിട്രീവറായ ഓറയ്ക്കും ഈ സ്ഥലം ഇഷ്ടപ്പെട്ടു. മാത്രമല്ല ആ നഗരവും കാലാവസ്ഥയും തന്റെ പുതിയ സ്ഥലത്തിന് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടുന്നുവെന്നും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചരുന്നു.

മുംബൈയിലെ അപ്പാര്‍ട്ട്മെന്റും ബാംഗ്ലൂരിലെ ബംഗ്ലാവും കൂടാതെ, ഗോവ, കൂര്‍ഗ്, ഹൈദരാബാദ് എന്നിവിടങ്ങളിലും നടിക്ക് സമാനമായ സ്വത്തുകളുണ്ട്. പ്രൊഫഷണല്‍ ആവശ്യത്തിനായി രശ്മിക സ്ഥിരമായി ഈ സ്ഥലങ്ങളിലേക്ക് വരുന്നതിനാല്‍, ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ വളരെ പ്രയോജനപ്പെടുന്നുണ്ടെന്നും നടി വ്യക്തമാക്കി.

ബംഗ്ലാവിന് സമാനമായ വീടുകള്‍ക്ക് പുറമേ ആഡംബര കാറുകളുടെ ശേഖരവും നടിയ്ക്കുണ്ട്. ഓഡി ക്യൂ 3, റേഞ്ച് റോവര്‍ സ്‌പോര്‍ട്, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, തുടങ്ങി കോടികള്‍ വിലമതിയ്ക്കുന്ന കാറുകളാണ് രശ്മിക സ്വന്തമാക്കിയിരിക്കുന്നത്. ഈ കാലയളവിലെ കണക്ക് പ്രകാരം ഏകദേശം നാല്‍പ്പത്തിയഞ്ച്് കോടിയുടെ ആസ്തിയാണ് രശ്മികയ്ക്കുള്ളത്.

2016 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം മുതല്‍ അവളുടെ ഏറ്റവും പുതിയ ചിത്രമായ ആനിമല്‍ വരെ ഇരുപതോളം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. അല്ലു അര്‍ജുനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2: ദി റൂള്‍ എന്ന സിനിമയാണ് എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടിയുടെ അടുത്ത ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X