For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗോഡ്ഫാദറിൽ ചിരഞ്ജീവിയുടെ പ്രതിഫലം ലൂസിഫറിന്റെ ആകെ മുടക്ക് മുതലിനേക്കാൾ മുകളിൽ; കണക്കുകളിങ്ങനെ

  |

  തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമക്കോണ് ​ഗോഡ്ഫാദർ. നയൻതാര, ബോളിവുഡ് താരം സൽമാൻ ഖാൻ തുടങ്ങി വൻ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്.

  മലയാളത്തിൽ നടൻ പൃഥിരാജ് ചെയ്ത അതിഥി വേഷത്തിലേക്കാണ് സൽമാൻ ഖാൻ ​ഗോഡ്ഫാദറിലേക്ക് എത്തുന്നത്. മഞ്ജുവാര്യർ ചെയ്ത കഥാപാത്രമാണ് നയൻതാരയുടേത്. മോഹൻലാലിന്റെ ഐക്കണിക്ക് റോളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്റ്റീഫൻ നെടുമ്പള്ളിയെ തെലുങ്കിൽ ചിരഞ്ജീവി എങ്ങനെ അവതരിപ്പിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

  Also Read: ഭര്‍ത്താവിന് കരള്‍ പകുത്ത് കൊടുക്കാന്‍ തയ്യാറായിരുന്നു, അദ്ദേഹം സമ്മതിച്ചില്ല; നെടുമുടിയെ കുറിച്ച് ഭാര്യ സുശീല

  ദുസറ ദിനത്തിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മികച്ച ഓപ്പണിം​ഗ് ആയിരിക്കും ​ഗോഡ്ഫാദറിന് ലഭിക്കുക എന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ ബ‍ഡ്ജറ്റ് സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. 90 കോടി മുടക്കു മുതലിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 45 കോടി രൂപയാണ് ചിരഞ്ജീവിയുടെ പ്രതിഫലം.

  അതായത് മുടക്കു മുതലിന്റെ പകുതിയോളവും ചെലവഴിച്ചിരിക്കുന്നത് ചിരഞ്ജീവിയുടെ പ്രതിഫലത്തിനായാണ്. അതേസമയം 30 കോടി രൂപയാണ് മലയാളത്തിൽ ലൂസിഫറിന്റെ ആകെ ബജറ്റ്. കണക്കുകൾ നോക്കുമ്പോൾ ചിരഞ്ജീവിയുടെ മാത്രം പ്രതിഫലത്തേക്കാൾ കുറവാണിത്.

  Also Read: തായ്‌ലന്റിലെ ക്ലബ്ബില്‍ കണ്ട പയ്യന്‍ നോക്കാന്‍ വേണ്ടി കാണിച്ച ഡ്രാമ; റിലേഷന്‍ഷിപ്പുകളെക്കുറിച്ച് സാനിയ

  ഇത്രയും വലിയ തുക ചിരഞ്ജീവി പ്രതിഫലമായി വാങ്ങുമ്പോൾ സിനിമ വിജയിക്കേണ്ടത് നടനെ സംബന്ധിച്ചും അത്യാവശ്യമാണ്. ചിരഞ്ജീവിയുടെ ഇതിന് മുമ്പിറങ്ങിയ രണ്ട് സിനിമകളും ‌ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. സൈറ, ആചാര്യ എന്നീ സിനിമകളായിരുന്നു ഇവ. വൻ താരനിര അണിനിരന്ന സിനിമ ആയിരുന്നു ആചാര്യ. എന്നാൽ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

  Also Read: ഭാര്യയുമായി പിണങ്ങിയോ? ബാലയുടെ രണ്ടാം വിവാഹത്തിനെന്ത് പറ്റി? റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞ് നടന്‍ രംഗത്ത്

  ചിരഞ്ജീവിയുടെ കരിയറിലെ അടുത്തിടെയുള്ള ഏറ്റവും വലിയ തോൽവി ആയാണ് ആചാര്യ എന്ന സിനിമയെ വിലയിരുത്തപ്പെടുന്നത്. തുടരെയുള്ള രണ്ട് പരാജയങ്ങൾക്ക് ശേഷം വരുന്ന ചിരഞ്ജീവി ചിത്രമാണ് ​ഗോഡ്ഫാദർ. സിനിമയുടെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. 57 കോടി രൂപയ്ക്കാണ് ഹിന്ദി, തെലുങ്ക് പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്.

  Also Read: സുപ്രിയയ്ക്ക് സമയമില്ല, അമ്മയെ മനസിലാക്കി ഓടി വരുന്നത് പൂര്‍ണിമ; മരുമക്കളെക്കുറിച്ച് മല്ലിക

  2019 ലാണ് മലയാളത്തിൽ ലൂസിഫർ പുറത്തിറങ്ങിയത്. വൻ ഹിറ്റായ സിനിമ ആ വർഷത്തെ റെക്കോഡ് കലക്ഷനും സ്വന്തമാക്കി. പൃഥിരാജ് ആയിരുന്നു സിനിമയുടെ സംവിധായകൻ. നടന്റെ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടു വെപ്പ് തന്നെ ലൂസിഫർ അടയാളപ്പെടുത്തി. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോബോയും സിനിമ സമ്മാനിച്ചു. പിന്നീട് പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും പൃഥി-മോഹൻലാൽ കൂട്ട്കെട്ട് ഒന്നിച്ചു.

  ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുണ്ട്. മോഹൻലാൽ, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, സാനിയ ഇയപ്പൻ, സായ് കുമാർ, വിവേക് ഒബ്റോയ് തുടങ്ങി വൻതാര നിര അണിനിരന്ന സിനിമയാണ് ലൂസിഫർ.

  Read more about: chiranjeevi
  English summary
  GodFather movie Chiranjeevi's remuneration in more than Lucifer's Total Budget; Here Is The details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X