പൃഥിയുടെ സയിദ് മസൂദ് സൽമാനിലെത്തിയപ്പോൾ; ആരാധർക്ക് പോലും വേണ്ട?; സൽമാനെ ഞെട്ടിച്ച് കണക്കുകൾ

ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നടന്റെ ഏറ്റവും പുതിയ സിനിമയായ ​ഗോഡ്ഫാദർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാള സിനിമ ലൂസിഫറിന്റെ റീമേക്ക് ആയതിനാൽ മലയാളികളും ഈ സിനിമയുടെ റീലീസിനായി കാത്തിരിക്കുകയായിരുന്നു. തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് സിനിമ റീമേക്ക് ചെയ്തിരിക്കുന്നത്.

മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ സൂപ്പർ ഹിറ്റിലേക്ക് അടുക്കുകയാണ്. സിനിമ വൻ പരാജയം ആയിരിക്കുമെന്നാണ് കേരളത്തിലെ ലൂസിഫർ ആരാധകർ പറഞ്ഞതെങ്കിലും ഈ പ്രവചനങ്ങൾ തെറ്റിച്ച് കൊണ്ട് സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്.

 തുടരെയുള്ള പരാജയ സിനിമകൾക്ക് ശേഷം വരുന്ന ഹിറ്റ് സിനിമയാണ് ​ഗോഡ്ഫാദർ

ചിരഞ്ജീവിയെ സംബന്ധിച്ച് തുടരെയുള്ള പരാജയ സിനിമകൾക്ക് ശേഷം വരുന്ന ഹിറ്റ് സിനിമയാണ് ​ഗോഡ്ഫാദർ. അതിനാൽ തന്നെ ഈ വിജയം ചിരഞ്ജീവിക്ക് നിർണായകവുമായി. ചിരഞ്ജീവിക്ക് പുറമെ നയൻതാര, ഇന്ദ്രജിത്ത്, ബിജു മേനോൻ, സമുദ്രക്കനി തുടങ്ങിയ താരങ്ങളും ജ​ഗോഡ്ഫാദറിൽ അണിനിരക്കുന്നു. മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് തെലുങ്ക് റീമേക്കിൽ നയൻതാര ചെയ്യുന്നത്.

സിനിമയിൽ ​ഗസ്റ്റ് റോളിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും എത്തുന്നുണ്ട്. ലൂസിഫറിൽ പൃഥിരാജ് ചെയ്ത വേഷമാണ് ​ഗേഡ്ഫാദറിൽ സൽമാൻ ഖാൻ ചെയ്യുന്നത്. മലയാളത്തിൽ തംര​ഗമായിരുന്നു പൃഥിയുടെ ​ഗസ്റ്റ് റോൾ.

സൽമാന്റെ വരവ് ചിത്രത്തിന്റെ ഹിന്ദി റിലീസിന് ​ഗുണം ചെയ്തിട്ടില്ല

എന്നാൽ ഇതേ അലയാെലികൾ ​ഗോഡ്ഫാദറിനലെ സൽമാന്റെ വരവിന് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. സൽമാന്റെ വരവ് ചിത്രത്തിന്റെ ഹിന്ദി റിലീസിന് ​ഗുണം ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നും വലിയ കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നില്ല.

60 ലക്ഷം രൂപയാണ് ഹിന്ദി ബെൽറ്റിൽ നിന്ന് ​ഗോഡ്ഫാദറിന് ആദ്യ ദിനം നേടാനായത്. സൽമാന്റെ ബി​ഗ് സ്ക്രീൻ സാന്നിധ്യത്തിന് ലഭിച്ച കുറഞ്ഞ കലക്ഷനാണിത്. ഹിന്ദിയിൽ വലിയ പ്രൊമോഷനും സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. കേരളത്തിലും സിനിമ വലിയ ആരവങ്ങൾ ഉണ്ടാക്കിയിട്ടില്ല.

 മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിൽ ഒന്നാണ് ലൂസിഫർ

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ റീമേക്ക് ആയതിനാലാണിതെന്നാണ് വിവരം. 2019 ലാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സിനിമയിലൂടെ പൃഥി ​ഗംഭീരമാക്കി. മോഹൻലാൽ-പൃഥിരാജ് എന്ന കോംബോയും മലയാളത്തിന് സമ്മാനിച്ചു. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിൽ ഒന്നാണ് ലൂസിഫർ.

ലൂസിഫർ കണ്ട് തനിക്ക് പൂർണ തൃപ്തി വന്നിരുന്നില്ലെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു

നേരത്തെ ​ഗോഡ്ഫാദറിന്റെ ട്രെയ്ലർ പുറത്തു വന്നപ്പോൾ തന്നെ കേരളത്തിൽ നിന്നും നിരവധി ട്രോളുകൾ വന്നിരുന്നു. ചിരഞ്ജീവിയുടെയും മോഹൻലാലിന്റെയും ആക്ഷൻ രം​ഗങ്ങളും പലരും താരമത്യം ചെയ്യുകയുണ്ടായി. ലൂസിഫർ കണ്ട് തനിക്ക് പൂർണ തൃപ്തി വന്നിരുന്നില്ലെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. ഈ കുറവുകൾ നികത്തി എല്ലാവർക്കും തൃപ്തിയാവുന്ന തരത്തിലാണ് സിനിമ ഒരുക്കിയതെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. സൈറ, ആചാര്യ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷമാണ് ചിരഞ്ജീവിക്ക് ​ഗോഡ്ഫാദർ പോലൊരു ഹിറ്റ് ലഭിക്കുന്നത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X