For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ അമ്മയെ ഇല്ലാതാക്കിയ രോ​ഗം എന്നേയും വേട്ടയാടുന്നു... ഞാൻ തിരിച്ച് വരും', കാൻസറിനോട് പൊരുതി ഹംസനന്ദിനി!

  |

  ലോകം ഭീതിയോടെ നോക്കുന്ന ഒരു രോ​ഗമാണ് കാൻസർ. ഒരിക്കൽ വന്നാൽ എത്ര തന്നെ നീക്കം ചെയ്താലും ചികിത്സിച്ചാലും ശേഷിപ്പുകൾ നമുക്കൊപ്പം മരണം വരെ ഉണ്ടാകും. കാൻസറിനെ മാരക രോ​ഗമായി കണ്ട് വീട്ടിൽ ചടഞ്ഞിരിക്കാതെ രോ​ഗാവസ്ഥയിലും ഊർജ്വസ്വലതയുള്ള മനസുമായി നിന്നുവേണം കാൻസറിനോട് പൊരുതാൻ. അത്തരത്തിൽ ഒരു പോരാട്ടത്തിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ തെലുങ്ക് നടി ഹംസ നന്ദിനി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് തനിക്ക് സ്തനാർബുദമാണ് എന്ന് ഹംസ നന്ദിനി വെളിപ്പെടുത്തിയത്.

  'ഒടുവിൽ അവളെ കണ്ടു', ലെച്ചുവിനൊപ്പം പൈങ്കിളി, സുമേഷിന്റെ സുപ്രിയയായി ജൂഹി വന്നാൽ കൊള്ളാമായിരുന്നുവെന്ന് ആരാധകർ

  തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഹംസ നന്ദിനി. സോഷ്യൽമീഡിയയിൽ സജീവസാന്നിധ്യമായ നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. തല മൊട്ടയടിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു ഹംസ നന്ദിനിയുടെ കുറിപ്പ്. ഇതുവരെ ഒമ്പത് കീമോകൾ കഴിഞ്ഞുവെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. എന്റെ അമ്മയെ ഇല്ലാതാക്കിയ രോ​ഗം ഇന്ന് എന്നേയും വേട്ടയാടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഹംസ നന്ദിനിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

  'മകളുടെ മാറ്റം കണ്ട് കബാലി ഞെട്ടി', സൂപ്പർസ്റ്റാറിന്റെ അമ്പരപ്പ് ഫോട്ടോയിലാക്കി സായ് ധൻഷിക

  'ജീവിതം എനിക്ക് നേരെ എന്ത് എറിഞ്ഞാലും.. അത് എത്ര അന്യായമായതായാലും ഇരയാവാൻ ഞാൻ നിൽക്കാറില്ല. ഭയം, അശുഭാപ്തി വിശ്വാസം, നിഷേധാത്മകത എന്നിവയാൽ ഭരിക്കപ്പെടാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഞാൻ ഉപേക്ഷ വിചാരിക്കാൻ തയ്യാറല്ല. ധൈര്യത്തോടെയും സ്നേഹത്തോടെയും ഞാൻ മുന്നോട്ട് കുതിക്കും. നാല് മാസങ്ങൾക്ക് മുമ്പ് എന്റെ നെഞ്ചിൽ ഒരു ചെറിയ മുഴ ഞാൻ കണ്ടെത്തി. ആ നിമിഷം തന്നെ ഞാനറിഞ്ഞു എന്റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകാൻ പോകുന്നില്ലെന്ന്. 18 വർഷം മുമ്പ് എനിക്ക് എന്റെ അമ്മയെ ഒരു ഭയാനകമായ രോഗത്താൽ നഷ്ടപ്പെട്ടു. അതിനുശേഷം ഞാൻ അതിന്റെ ഇരുണ്ട നിഴലിൽ ജീവിക്കുകയായിരുന്നു.'

  'ഞാൻ ഭയന്ന് പോയി... ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ ഒരു മാമോഗ്രാഫി ക്ലിനിക്കിലെത്തി മുഴ പരിശോധിച്ചു. എനിക്ക് ഒരു ബയോപ്‌സി ആവശ്യമാണെന്ന് നിർദേശിച്ച ശേഷം ഒരു സർജിക്കൽ ഓങ്കോളജിസ്റ്റുമായി ഉടൻ ബന്ധപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു. ബയോപ്‌സി എന്റെ എല്ലാ ഭയങ്ങളും ശരിയാണെന്ന് സ്ഥിരീകരിച്ചു. എനിക്ക് ഗ്രേഡ് ത്രീ ഇൻവേസീവ് കാർസിനോമ അതായത് സ്താർബുദം ഉണ്ടെന്ന് കണ്ടെത്തി. നിരവധി സ്കാനുകൾക്കും പരിശോധനകൾക്കും ശേഷം എന്റെ ട്യൂമർ നീക്കം ചെയ്യാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ ധൈര്യത്തോടെ നടന്നു. ഈ സമയത്ത് രോഗം പടർന്നിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. നേരത്തെ കണ്ടെത്താൻ കഴിഞ്ഞത് ഭാഗ്യമായി. പക്ഷെ ആ ആശ്വാസത്തിന് അൽപ്പായുസായിരുന്നു ഉണ്ടായിരുന്നത്.'

  Recommended Video

  അമ്മയുടെ മീറ്റിങ്ങിന് കാറോടിച്ച് വന്ന മഞ്ജു വാര്യരെ കണ്ടോ..പൊളി വീഡിയോ

  'എന്റെ ജീവിതത്തിലുടനീളം മറ്റൊരു സ്തനാർബുദത്തിനുള്ള സാധ്യത 70ശതമാനവും അണ്ഡാശയ അർബുദത്തിനുള്ള സാധ്യത 45ഉം ഉണ്ടെന്ന് ഏതാണ്ട് ഉറപ്പുനൽകുന്ന ഒരു ജനിതകമാറ്റം എനിക്കുണ്ടെന്നും പിന്നീട് നടന്ന പരിശോധനയിൽ തെളിഞ്ഞു. വിജയം കൈവരിക്കുന്നതിന് മുമ്പ് എനിക്ക് വിധേയമാകേണ്ട വിപുലമായ ചില പ്രതിരോധ ശസ്ത്രക്രിയകളിലൂടെ കടന്നുപോവുകയാണ്. അപകടസാധ്യത ലഘൂകരിക്കാനുള്ള ഏക മാർഗം.... നിലവിൽ ഞാൻ ഇതിനകം ഒമ്പത് കീമോതെറാപ്പി സൈക്കിളുകൾക്ക് വിധേയയായി. ഇനി ഏഴ് എണ്ണം കൂടി ബാക്കിയുണ്ട്. ഞാൻ എനിക്ക് ചില വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ രോഗത്തെ ഞാൻ എന്റെ ജീവിതത്തെ നിർവചിക്കാൻ അനുവദിക്കില്ല. ഒരു പുഞ്ചിരിയോടെയും വിജയിച്ചും ഞാൻ അതിനെതിരെ പോരാടും. ഞാൻ മികച്ചതും കരുത്തുറ്റതുമായി സ്‌ക്രീനിൽ തിരിച്ചെത്തും. മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കുന്നതിന് ഞാൻ എന്റെ കഥ പറയും. ഒപ്പം ഞാൻ ബോധപൂർവ്വം ജീവിതവും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആഘോഷിക്കും.' എന്നായിരുന്നു ഹംസ നന്ദിനിയുടെ കുറിപ്പ്. താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സിനിമാ ലോകത്തെ നിരവധി സെലിബ്രിറ്റികൾ ധൈര്യം പകരുന്ന വാക്കുകളുമായി എത്തി. 'നീ മുന്നോട്ട് പോകു.... നിനക്കൊപ്പം ഞങ്ങളുണ്ട്... നീ ധൈര്യവതിയാണ്... ലവ് യൂ' എന്നെല്ലാമാണ് പ്രിയാമണി അടക്കമുള്ള താരങ്ങളും ആരാധകരും കുറിച്ചത്.

  Read more about: actress telugu
  English summary
  Hamsa Nandini Revealed She Is Diagnosed With Cancer, Opens Up How Tough For Her In The Coming Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X