അഞ്ച് തവണ വന്നു; രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്തകളോട് അനുഷ്ക; 42 ലും വിവാഹിതയാകാതെ നടി
തെന്നിന്ത്യൻ സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമാണ് അനുഷ്ക ഷെട്ടിക്കുള്ളത്. താരത്തിന്റെ 42ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. ഗ്ലാമറസ് നടിയായി സിനിമാ രംഗത്തേക്ക് വന്ന അനുഷ്കയ്ക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. പിന്നീട് ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ തക്ക താരമൂല്യമുള്ള നടിയായി അനുഷ്ക വളർന്നു. അരുന്ധതി എന്ന സിനിമയാണ് അനുഷ്കയുടെ അതുവരെയുണ്ടായിരുന്ന ഇമേജ് മാറ്റി മറിച്ചത്. ബാഹുബലിക്ക് ശേഷം അനുഷ്കയുടെ താരമൂല്യം ഇരട്ടിച്ചു.
എന്നാൽ സിനിമാ രംഗത്ത് സജീവമായി തുടരാൻ അനുഷ്ക ഷെട്ടി തയ്യാറായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയത്. അനുഷ്കയുടെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. പ്രായം നാൽപത് കഴിഞ്ഞിട്ടും അനുഷ്ക ഷെട്ടി വിവാഹിതയായിട്ടില്ല. എന്തുകൊണ്ടാണ് താരം വിവാഹിതകയാകാത്തതെന്ന ചോദ്യമാണ് ആരാധകർക്ക്.

നേരത്തെ പല തവണ അനുഷ്ക ഷെട്ടി വിവാഹത്തിനൊരുങ്ങുന്നെന്ന ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നും സത്യമായിരുന്നില്ല. മുമ്പൊരിക്കൽ ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുമുണ്ട്. ഗോസിപ്പുകൾ വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. താൻ സെൻസിറ്റീവ് ആണെങ്കിലും സിനിമാ രംഗത്തെ ഗോസിപ്പുകൾ തന്നെ ബാധിക്കാറില്ല. എന്നാൽ കരിയറിലെ തുടക്ക കാലത്ത് അങ്ങനെയായിരുന്നില്ല. അച്ഛനെയും അമ്മയെയും വിളിച്ച് ഇതേക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെന്നും അനുഷ്ക ഷെട്ടി വ്യക്തമാക്കി.
താൻ രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്ത അഞ്ച് തവണ വന്നിട്ടുണ്ടെന്നും ഈ വാർത്തകൾ തനിക്ക് തമാശയായാണ് തോന്നിയതെന്നും അനുഷ്ക ഷെട്ടി അന്ന് പറഞ്ഞു. അതേസമയം കുട്ടിക്കാലം മുതൽ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്നും അനുഷ്ക ഷെട്ടി അന്ന് തുറന്ന് പറഞ്ഞു.

അനുഷ്കയും നടൻ പ്രഭാസും പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുന്നെന്നും നേരത്തെ പലതവണ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ രണ്ട് പേരും ഈ വാർത്ത നിഷേധിക്കുകയാണുണ്ടായത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമിസ്ട്രീ ജീവിതത്തിൽ ആരാധകർ പ്രതീക്ഷിക്കരുതെന്നും അത് ഓൺസ്ക്രീനിലെ കെമിസ്ട്രി മാത്രമാണെന്നും അനുഷ്ക ഷെട്ടി അന്ന് വ്യക്തമാക്കി.
ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന സിനിമയുടെ സംവിധായകൻ പ്രകാശ് കോവലമുടിയും അനുഷ്കയും വിവാഹിതരാകുന്നെന്ന വാർത്തയും ഒരിക്കൽ വന്നു. എന്നാൽ ഈ വാർത്തയും തെറ്റായിരുന്നു. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന നടിയാണ് അനുഷ്ക ഷെട്ടി. ഡേറ്റിംഗിനെക്കുറിച്ചൊന്നും നടി തുറന്ന് സംസാരിക്കാറില്ല. അനുഷ്ക പ്രഭാസിനെ വിവാഹം ചെയ്യണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. 43 കാരനായ പ്രഭാസും അവിവാഹിതനാണ്. പ്രഭാസിന്റെ വിവാഹം നീണ്ട് പോകുന്നത് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.
പ്രഭാസും അനുഷ്കയും അടുക്കണമെന്ന് നടന്റെ കുടുംബം ആഗ്രഹിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിനോട് പ്രഭാസ് മുഖം തിരിക്കുന്നില്ല. എന്നാൽ നടൻ മിക്കപ്പോഴും സിനിമകളുടെ തിരക്കിലാണ്. പ്രഭാസും അനുഷ്കയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ് ഒന്നുമില്ല. എന്നാൽ ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞുള്ള അടുപ്പമുണ്ടാകണമെന്ന് വീട്ടുകാർ ആഗ്രഹിക്കുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ട്.


Click it and Unblock the Notifications